Mask Hygiene: ഇന്ത്യയില്‍ കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 9,111 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.  27 മരണവും സംഭവിച്ചിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ കുറേ ദിവസങ്ങളായി കൊറോണ കേസുകളുടെ എണ്ണത്തിൽ കുത്തനെ വര്‍ദ്ധനവ്‌ ഉണ്ടാകുന്ന സാഹചര്യത്തില്‍  ഭയമല്ല , ജാഗ്രതയാണ് അനിവാര്യമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം കൂടെക്കൂടെ   മുന്നറിയിപ്പ് നല്‍കുന്നു. കൂടാതെ, ചില ആരോഗ്യ മുന്നറിയിപ്പുകള്‍  കൃത്യമായി പാലിക്കാനും  കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിക്കുന്നു. അതായത്, പൊതു ഇടങ്ങളില്‍ മാസ്ക് നിര്‍ബന്ധമാക്കുക എന്നതാണ് ഇതില്‍ പ്രധാനമായ നടപടി.


Also Read:  Covid Update India: കോവിഡ് ആശങ്കയിലേയ്ക്ക് രാജ്യം, സജീവ കേസുകൾ 60,000 കടന്നു


കോവിഡ് കേസുകള്‍ വർദ്ധിക്കുന്ന സാഹചര്യത്തില്‍ പല  സംസ്ഥാനങ്ങളും മാസ്ക് നിര്‍ബന്ധമാക്കിയിരിയ്ക്കുകയാണ്.  


Also Read:  Jagadish Shettar Update: കര്‍ണ്ണാടക BJPയില്‍ കോളിളക്കം, ജഗദീഷ് ഷെട്ടര്‍ കോണ്‍ഗ്രസില്‍!! 


എപ്പോഴും മാസ്ക് ധരിയ്ക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല എന്ന് നമുക്കറിയാം.  പ്രത്യേകിച്ച് കണ്ണട ധരിക്കുന്നവര്‍ക്ക് ഇത് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്ന് നമുക്കറിയാം. അതായത് കണ്ണടയുടെ ലെന്‍സില്‍ മൂടൽമഞ്ഞുപോലൊരു അവസ്ഥ ഉണ്ടാകും. ഇത് വിസിബിലിറ്റി കുറയ്ക്കുന്നു. ഇത്  നമ്മുടെ ജോലിയെ തടസപ്പെടുത്തുന്നു. അതുകൂടാതെ ചിലര്‍ക്ക് ശ്വസിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടും.


മാസ്ക്കിനെക്കുറിച്ച് പറയുമ്പോൾ, അത് വളരെ നിസ്സാരമെന്ന് തോന്നുമെങ്കിലും, കൊറോണയെ നേരിടാന്‍ നാം പാലിക്കേണ്ട ഏറ്റവും പ്രധാന പ്രോട്ടോക്കോളുകളിൽ ഒന്നാണിത്. എന്നിരുന്നാലും, മാസ്‌ക് ഉപയോഗിക്കുള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.  


മാസ്ക് ഉപയോഗിക്കാനുള്ള ശരിയായ മാർഗം എന്താണ്? മാസ്ക് ശുചിത്വം എങ്ങനെ നിലനിർത്താം? മാസ്ക് ഉപയോഗിക്കുമ്പോള്‍ ഈ ചോദ്യങ്ങള്‍ ക്കുള്ള ഉത്തരവും അറിഞ്ഞിരിക്കണം


ലോകാരോഗ്യ സംഘടനയുടെ (World Health Organisation -WHO) അഭിപ്രായത്തിൽ, ആരോഗ്യകരവും വൃത്തിയുള്ളതുമായ മാസ്ക് ശുചിത്വം നിലനിർത്തുന്നതിനുള്ള ചില വഴികൾ ചുവടെ:-


1. മാസ്‌ക് ധരിക്കുന്നതിന് മുമ്പും അത് നിക്കം ചെയ്തതിന് ശേഷവും മാസ്ക് സ്പർശിച്ചതിന് ശേഷവും കൈകൾ വൃത്തിയാക്കുക.


2.  മാസ്ക് നിങ്ങളുടെ മൂക്ക്, വായ, താടി എന്നിവ ശരിയായി മൂടുന്നുണ്ടെന്ന് ഉറപ്പാക്കുക.


3. നിങ്ങൾ ഒരു മാസ്ക് നീക്കം ചെയ്യുമ്പോള്‍ അത് ഒരു വൃത്തിയുള്ള പ്ലാസ്റ്റിക് ബാഗിൽ സൂക്ഷിക്കുക, ഫാബ്രിക് മാസ്കാണെങ്കിൽ എല്ലാ ദിവസവും കഴുകാന്‍ ശ്രദ്ധിക്കുക. മെഡിക്കൽ മാസ്ക്  ചവറ്റുകുട്ടയിൽ കളയുക.


4. ശരിയായ ഫിൽട്ടറേഷൻ, ശ്വാസനത്തിന് തടസം ഉണ്ടാകാതിരിയ്ക്കുക, എന്നിവ കൂടാതെ ഫിറ്റായ  മാസ്ക് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. 


5. മാസ്ക് നീക്കം ചെയ്യുമ്പോള്‍  മുൻവശത്ത് തൊടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. എപ്പോഴും ഇയർ ലൂപ്പുകളില്‍ മാത്രം സ്പര്‍ശിക്കുക. 


6. വാൽവുകളുള്ള മാസ്കുകൾ ഉപയോഗിക്കാതിരിയ്ക്കുക. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.