Korean Glass Skin: കണ്ണാടിപോലെ തിളങ്ങുന്ന കൊറിയൻ ചർമ്മം നേടാൻ ഇതൊന്ന് പരീക്ഷിക്കൂ...
Skin Care Tips: കൊറിയൻ ഗ്ലാസ് ചർമ്മം ലഭിക്കാൻ ചില നുറുങ്ങുകൾ നമുക്കിന്ന് പരീക്ഷിക്കാം. അത് എങ്ങനെ നേടാമെന്ന് നമുക്ക് നോക്കാം.
മിന്നിത്തിളങ്ങുന്ന ചർമ്മം ഇഷ്ടപ്പെടാത്തവർ ആരെങ്കിലുമുണ്ടോ? ഇല്ലാ അല്ലെ... പൊതുവെ തിളങ്ങുന്ന ചർമ്മത്തിന് പേരുകേട്ടവരാണല്ലോ കൊറിയക്കാര്‍. അവരുടേതുപോലെ തിളങ്ങുന്ന, ചുളിവുകളോ വരകളോ ഇല്ലാത്ത, പ്രായക്കുറവ് തോന്നിപ്പിയ്ക്കുന്ന ചര്‍മം നിങ്ങൾക്കും വേണമെങ്കിൽ അവരുടെ സൗന്ദര്യ സംരക്ഷണ ചിട്ടകള്‍ക്ക് പ്രസക്തിയേറുന്നു. ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
Also Read: Non Veg foods: ഒരു മാസത്തേക്ക് നോൺ വെജ് ഉപേക്ഷിക്കാൻ തയ്യാറാണോ? മാറ്റങ്ങൾ നിങ്ങളെ അത്ഭുതപ്പെടുത്തും!
കൊറിയക്കാരുടേതുപോലെ തിളങ്ങുന്ന ചർമ്മം നേടാൻ നമുക്കും ചിലത് പരീക്ഷിച്ചു നോക്കാം...
കഞ്ഞിവെള്ളം:
പുളിപ്പിച്ച അതായത് ഫെര്‍മന്റ് ചെയ്ത കഞ്ഞിവെള്ളം മുഖത്ത് പുരട്ടുന്നതിലൂടെ ചര്‍മത്തിന് നല്ല തിളക്കം ലഭിക്കും. ഇതിലൂടെ സൂര്യന്റെ അള്‍ട്രാവയലറ്റ് രശ്മികള്‍ ഏറ്റുണ്ടാകുന്ന കരുവാളിപ്പ് തടയാൻ കഴിയും.
തേൻ:
കൊറിയക്കാരുടെ സൗന്ദര്യ സംരക്ഷണത്തിലെ മറ്റൊരു ചേരുവയാണ് തേൻ. തേൻ ആന്റി ഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്. അതുകൊണ്ടുതന്നെ ഇത് ചര്‍മത്തിന് ചെറുപ്പവും തിളക്കവും നല്‍കുന്ന ഒന്നാണ്.
സ്‌ക്രബുകൾ:
ചർമ്മത്തെ മൃദുലമാക്കാനും തിളക്കമുള്ളതാക്കുന്നതിനും ഈ സ്‌ക്രബുകള്‍ക്ക് വലിയ പ്രധാനമുണ്ട്. ഇതിനായി നമുക്ക് നാച്വറല്‍ സ്‌ക്രബറുകള്‍ തന്നെ ശീലമാക്കാം. അതിനായി വേണ്ടത് പഞ്ചസാരയും അരിപ്പൊടിയുമാണ്. പഞ്ചസാര തേനില്‍ കലര്‍ത്തി ഉപയോഗിയ്ക്കാം, അതുപോലെ നാരങ്ങാനീരില്‍ പഞ്ചസാര കലര്‍ത്തി മുഖത്ത് സ്‌ക്രബ് ചെയ്യാം. അരിപ്പൊടിയും നല്ലൊരു സ്‌ക്രബറാണ്.
സെറം:
സുന്ദരമായ ചർമ്മത്തിന് വൈറ്റമിന്‍ ഇ, സി സെറം ഉപയോഗിക്കുന്നത് നല്ലതാണ്. ഇവ റെഡിമെയ്ഡായി വാങ്ങാന്‍ സാധിയ്ക്കും. ഇതല്ലെങ്കില്‍ വൈറ്റമിന്‍ സി സമ്പുഷ്ടമായ ഓറഞ്ചോ, വൈറ്റമിന്‍ ഇ സമ്പുഷ്ടമായ കറ്റാര്‍ വാഴ ജെല്ലോ ഉപയോഗിച്ച് തയ്യാറാക്കുന്ന സെറമും നിങ്ങൾക്ക് പുരട്ടാം.
ഡബിൾ ക്ലെൻസ്:
ചര്‍മ്മം ഡബിള്‍ ക്ലെന്‍സ് ചെയ്യുക ശേഷം ഇത് എക്‌സ്‌ഫോളിയേറ്റ് ചെയ്യാം. ചര്‍മം വൃത്തിയാക്കാൻ ക്ലെന്‍സിംഗും എക്‌സ്‌ഫോളിയേഷന്‍ മൃതകോശങ്ങള്‍ നീക്കാനും സഹായിക്കും.
ക്ലെന്‍സിംഗിന് പാൽ ഉത്തമം: ക്ലെന്‍സിംഗിന് പാല്‍ നല്ലൊരു ചേരുവയാണ്.
ചർമ്മത്തിന് തിളക്കവും മിനുസവും ലഭിക്കാൻ:
ചര്‍മത്തിന് തിളക്കവും മിനുസവും ലഭിക്കാൻ നമ്മൾ പുറമെ ചെയ്യുന്നതുപോലെ അകമേയും ചിലത് വേണം. അതുകൊണ്ട് ഇതിനായി പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ കഴിക്കുക. ധാരാളം വെള്ളവും കുടിക്കണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...