Hair Care Tips: അഴകാര്‍ന്ന സുന്ദരമായ മുടി എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍, അത് ശരിയായ രീതിയില്‍ പരിപാലിയ്ക്കുക എന്നത് ഏറെ ബുദ്ധിമുട്ടേറിയ കാര്യമാണ്. കൂടാതെ, മുടിയുടെ കാര്യത്തില്‍ ശ്രദ്ധ നല്‍കുന്നത് കുറയുമ്പോള്‍ അത് മറ്റ് പല പ്രശ്നങ്ങള്‍ക്കും വഴി തെളിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:   Sources of Vitamin D: വിറ്റാമിൻ ഡിയുടെ ഉറവിടങ്ങൾ ഏതെല്ലാം? പ്രാധാന്യം എന്താണ്? 
 
മുടി നേരിടുന്ന പ്രശ്നങ്ങള്‍ പലതാണ്. അതായത്, മുടി കൊഴിച്ചില്‍, താരന്‍, വരണ്ട മുടി  അങ്ങനെ നിരവധിയാണ് പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങള്‍. ഇത് മുടിയുടെ വളര്‍ച്ച മുരടിപ്പിക്കുകയും മുടി കൊഴിയാന്‍  ഇടയാക്കുകയും ചെയ്യും. ഈ പ്രശ്നങ്ങള്‍ക്ക് തക്ക സമയത്ത് പരിഹാരം കാണേണ്ടത് മുടിയുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്.


Also Read:  Milk and Flax Seeds Benefits: പാലിനൊപ്പം അല്പം ചണവിത്ത് കഴിയ്ക്കൂ, ഈ ആരോഗ്യ പ്രശ്നങ്ങള്‍ അകലും 
 
മുടിയുടെ ശരിയായ വളർച്ചയ്ക്ക്, ആരോഗ്യകരമായ ഭക്ഷണക്രമം ആവശ്യമാണ്. കാരണം നിങ്ങൾ കഴിക്കുന്നതെന്തും നിങ്ങളുടെ ആരോഗ്യത്തെയും ചർമ്മത്തെയും മുടിയേയും നേരിട്ട് ബാധിക്കുന്നു.  ഇന്നത്തെ കാലത്ത്, മോശം ഭക്ഷണ ശീലങ്ങളും വർദ്ധിച്ചുവരുന്ന മലിനീകരണവും കാരണം മുടിയുടെ ആരോഗ്യം ഇല്ലാതാകുന്നത് ഒരു സാധാരണ പ്രശ്നമാണ്. പ്രത്യേകിച്ച് മുടികൊഴിച്ചിലും മുടിയുടെ കനം കുറയുന്നതും ഒരു സാധാരണ പ്രശ്നമായി മാറുകയാണ്. ആ സാഹചര്യത്തില്‍  നിങ്ങൾക്ക് ആന്തരിക പോഷകാഹാരം ആവശ്യമാണ്, ഇതിനായി നിങ്ങളുടെ ദൈനംദിന ഭക്ഷണക്രമം മാറ്റേണ്ടിവരും. അതായത് മുടിയുടെ വളര്‍ച്ചയ്ക്കും സംരക്ഷണത്തിനും ചില പ്രത്യേക വിറ്റാമിനുകള്‍ ആവശ്യമാണ്. 


ആരോഗ്യ വിദഗ്ധര്‍ പറയുന്നതനുസരിച്ച് ചില വിറ്റാമിനുകളുടെ അഭാവം മൂലം മുടി ദുർബലമാകും.


സാധാരണയായി, പ്രായം, ജനിതക കാരണങ്ങള്‍, ഹോർമോണുകൾ തുടങ്ങിയ ഘടകങ്ങളും മുടിയുടെ വളർച്ചയെ ബാധിക്കുന്നു. ഇവ ഒഴിവാക്കാൻ, നിങ്ങൾ പരമാവധി പോഷകങ്ങൾ കഴിക്കണം. മുടി കൊഴിച്ചിൽ അല്ലെങ്കിൽ  മുടിയുടെ കനം കുറയുന്നത് നിങ്ങളെ അസ്വസ്ഥമാക്കുന്നു എങ്കില്‍ ശരീരത്തില്‍ ചില പ്രധാന  വിറ്റാമിനുകളുടെ അഭാവം ഒരിയ്ക്കലും ഉണ്ടാകാന്‍ അനുവദിക്കരുത്.  ഈ വിറ്റാമിനുകള്‍ ധാരാളമായി ലഭിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുക. മുടിയുടെ വളര്‍ച്ചയ്ക്ക് ഏറ്റവും അത്യാവശ്യമായ വിറ്റാമിനുകള്‍ ഏതൊക്കെയാണ് എന്ന് നോക്കാം... 


1. വിറ്റാമിൻ ബി  


റൈബോഫ്ലേവിൻ, ബയോട്ടിൻ, ഫോളേറ്റ്, വിറ്റാമിൻ ബി 12 എന്നിവയുടെ കുറവ് മുടി പൊട്ടുന്നതിന് കാരണമാകുന്നു. മുടി, ചർമ്മം, നഖങ്ങൾ എന്നിവയ്ക്ക് ഏറ്റവും ആവശ്യമായ സപ്ലിമെന്‍റുകളിൽ ഒന്നാണ് ബയോട്ടിൻ, ആവശ്യത്തിന് ബയോട്ടിൻ കഴിക്കുന്ന ആളുകളുടെ മുടി ഏറെ ശക്തമായിരിയ്ക്കും. വിറ്റാമിൻ ബി 12ന്‍റെ  കുറവ് ഏറെ സാധാരണമാണ്, പ്രത്യേകിച്ച് പ്രായമായവരിലും സസ്യാഹാരം കഴിയ്ക്കുന്നവരിലുമാണ്  ഈ കുറവ് കാണപ്പെടുന്നത്. അതിനാല്‍ ഈ വിറ്റാമിന്‍റെ കുറവ് പരിഹരിക്കാന്‍ പാകത്തിന് തങ്ങളുടെ ഭക്ഷണക്രമം പരിഷക്കരിക്കേണ്ടത് അനിവാര്യമാണ്. 
 
2. വിറ്റാമിൻ സി


വിറ്റാമിൻ സി മുടിയുടെ ആരോഗ്യത്തെ സ്വാധീനിയ്ക്കുന്ന ഏറ്റവും പ്രധാനമായ ഒന്നാണ്. സാധാരണയായി ഈ പോഷകത്തിന് നമ്മുടെ ശരീരത്തില്‍ ഒരു കുറവും ഉണ്ടാകില്ല, കാരണം ഇത് ഓറഞ്ച്, നാരങ്ങ, നെല്ലിക്ക  തുടങ്ങിയ വസ്തുക്കളിൽ നിന്ന് എളുപ്പത്തിൽ ലഭിക്കും.


3. വിറ്റാമിൻ ഡി  


വിറ്റാമിൻ ഡി യെ സൺഷൈൻ വിറ്റാമിൻ എന്നും വിളിക്കുന്നു, കാരണം ഇത് സാധാരണയായി സൂര്യപ്രകാശത്തിൽ നിന്നാണ് ലഭിക്കുന്നത്.  ഇന്ന് മുടി കൊഴിച്ചിലിന് കാരണമായി  വിറ്റാമിന്‍ ഡിയുടെ കുറവ് ആരോഗ്യ വിദഗ്ധര്‍ എടുത്തു പറയുന്നുണ്ട്. അതിനാൽ ദിവസവും 20 മുതൽ 30 മിനിറ്റ് വരെ  രാവിലെ സൂര്യ പ്രകാശം ഏല്‍ക്കാന്‍ ശ്രമിക്കുക. ശരീരത്തിനും മുടിയ്ക്കും ഏറെ ഗുണം ചെയ്യും. 
 


(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.