ആരോഗ്യമുള്ള, നീളമുള്ള മുടിയ്ക്കുള്ള നല്ലൊരു ആയുർവേദ പ്രതിവിധിയാണ് ഷിക്കക്കായ് പൊടി. സാധാരണയായി 'ഹെയർ-ഫ്രൂട്ട്' എന്ന് വിളിക്കപ്പെടുന്ന ഇത് മുടി വളർച്ചയെ സഹായിക്കുകയും മുടി കൊഴിച്ചിൽ കുറയ്ക്കുകയും താരൻ നിയന്ത്രിക്കുകയും ചർമ്മരോഗങ്ങൾ ഒഴിവാക്കുകയും ചെയ്യുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

പണ്ടു കാലം മുതൽ തന്നെ  തലയോട്ടി വൃത്തിയാക്കാനും മുടി വേരുകളിൽ നിന്ന് ശക്തിപ്പെടുത്താനും, ചൊറിച്ചിൽ നിന്ന് ആശ്വാസം നൽകാനും ചൊറിച്ചിൽ, വരൾച്ച,  തലയോട്ടിയിലെ ചർമ്മം എന്നിവ നീക്കംചെയ്യാനും ഷിക്കകായ് ഉപയോഗിക്കുന്നു.
മുടിയുടെ ചികിത്സയിലും ആരോഗ്യത്തിലും ഷിക്കക്കായ് പൊടി വളരെ വലിയ പ്രധാനപ്പെട്ടതാണ്. 


ഷിക്കക്കായിൽ വിറ്റാമിനുകൾ എ, സി, ഡി, ഇ, കെ എന്നിവ കൂടാതെ മുടിയുടെ വളർച്ചയെ സഹായിക്കുന്ന  മറ്റ് ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഷിക്കക്കായിൽ അടങ്ങിയിരിക്കുന്ന മൈക്രോ ന്യൂട്രിയന്റുകൾ രോമകൂപങ്ങളെ പോഷിപ്പിക്കാനും മുടിയെ വേഗത്തിൽ വളരാനും സഹായിക്കുന്നു. 


 ഇത് മുടിയില്‍ ഉപയോഗിയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങളെക്കുറിച്ചറിയാം....


*മുടികൊഴിച്ചിൽ നിയന്ത്രിക്കാൻ ഷിക്കക്കായ് സഹായിക്കുന്നു. *ഷിക്കക്കായിൽ ആന്റിഓക്‌സിഡന്റുകളുടെയും വിറ്റാമിനുകളുടെയും സാന്നിധ്യം മുളളതിനാൽ മുടി പൊട്ടുന്നതും മുടി പരുക്കൻ ആവുന്നത് തടയാനും സഹായിക്കുന്നു.


*ഷിക്കക്കാ നിങ്ങളുടെ തലമുടിയെ മൃദുവും തിളക്കവുമുള്ളതാക്കുന്നു.


*നിങ്ങളുടെ തലയോട്ടിയിലെ വരൾച്ച തടയുന്നു . 


*തലയിൽ പേൻ ഉണ്ടാകാതിരിക്കാനും ഇത് സഹായിക്കുന്നു.


* മുടിയുടെ സ്വാഭാവിക തിളക്കം നിലനിർത്തുൻ ഇത് സഹായിക്കുന്നു.


* ഷിക്കാക്കായ് പൊടി കഞ്ഞി വെള്ളത്തിൽ മിക്സ് ചെയ്ത് തലയിൽ തേക്കുന്നത് മുടി താഴച്ചു വളരാൻ സഹായിക്കുന്നു.     


* തലയിലെ താരൻ, ചർമ്മ പ്രശ്നങ്ങൾ എന്നിവ ഇല്ലാതാക്കാൻ നല്ലതാണ് ഷിക്കാക്കായ്. 


* ചീവയ്ക്കയിലും നെല്ലിക്കയിലും അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകൾ മുടിയുടെ തകരാറിനെ അകറ്റാൻ സഹായിക്കും. 


*മുടി നരയ്ക്കുന്നത് തടയാനും ചീവിയ്ക്കാ പൊടി ഉപയോഗിയ്ക്കാം.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.