How To Burn Belly Fat: ശരീരഭാരം കുറയ്ക്കാൻ സാധ്യമായ എല്ലാ രീതികളും നമ്മൾ ചെയ്യാറുണ്ട്.  ഇതിനായി കർശനമായ ഭക്ഷണക്രമം മുതൽ കഠിനമായ വ്യായാമം വരെ ഉൾപ്പെടുത്താനും നമ്മൾ മടിക്കില്ല.   എങ്കിലും ശരീരഭാരം കുറയ്ക്കുക എന്നത് ചെറിയ പണിയൊന്നുമില്ല കേട്ടോ.. പലതവണ നമ്മൾ പരിശ്രമിച്ചിട്ടും ആഗ്രഹിച്ച ഫലം കൈവരിക്കാൻ കഴിയാത്ത സാഹചര്യവും ഉണ്ടാകുന്നുണ്ട്. ഇന്ത്യയിലെ പ്രശസ്ത പോഷകാഹാര വിദഗ്ധൻ നിഖിൽ വാറ്റ്സ് (Nikhil Vats) പറയുന്നതനുസരിച്ചു ചില മസാലകൾ കഴിക്കുന്നതിലൂടെ നമ്മുടെ വയറു കുറയ്ക്കാം എന്നാണ്. രുചി കൂട്ടാനായി നമ്മൾ പലപ്പോഴും മസാലകൾ ഉപയോഗിക്കാറുണ്ടെങ്കിലും ഇതിൽ നമ്മുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന പല ആയുർവേദ ഗുണങ്ങളും ഒളിഞ്ഞിരിപ്പുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Litchi Benefits: വേനൽക്കാലത്ത് ലിച്ചി പഴം കഴിക്കൂ നേടാം അത്ഭുത ഗുണങ്ങൾ!


ഈ മസാലകൾ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കും


ജീരകം (Cumin Seed):  പച്ചക്കറികളിൽ ജീരകം ചേർക്കുന്നതിലൂടെ അതിന്റെ രുചി കൂടുതൽ മെച്ചപ്പെടുമെന്നത് നമുക്ക് ഏവർക്കും അറിയാവുന്ന കാര്യമാണ്. ഈ സുഗന്ധവ്യഞ്ജനം കഴിക്കുന്നതിലൂടെ ഇൻസുലിൻ സംവേദന ക്ഷമതയിൽ മാറ്റങ്ങൾ വരാൻ തുടങ്ങും. ഇതിൽ അടങ്ങിയിരിക്കുന്ന ഫൈറ്റോസ്‌റ്റെറോളിന്റെ സഹായത്തോടെ ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാം. ശരീരഭാരം കുറയ്ക്കണമെങ്കിൽ ജീരകവെള്ളം കുടിക്കുന്നത് നല്ലതാണ്.  മാത്രമല്ല ജീരകപ്പൊടി തൈരിലോ മോരിലോ ചേർത്തു കുടിക്കുന്നതും ഗുണം ചെയ്യും.


മഞ്ഞൾ (Turmeric): മഞ്ഞളില്ലാതെ പാചകത്തിൽ രുചിയോ നിറമോ ഒന്നും വരില്ല. ഇത് കഴിക്കുന്നതിലൂടെ ശരീരത്തിലെ നീറ്റൽ കുറയുകയും ധാരാളം വിഷ പദാർത്ഥങ്ങൾ പുറത്തുവരുകയും ചെയ്യും. ഈ സുഗന്ധവ്യഞ്ജനത്തിന്റെ സഹായത്തോടെ മെറ്റബോളിസം ക്രമീകരിക്കാൻ സാധിക്കും.   ഇത് ശരീരഭാരം കുറയ്ക്കാൻ ഫലപ്രദമാണ്. ഇതിന് നിങ്ങൾ മഞ്ഞൾ ചേർത്ത പാല് കുടിക്കുന്നത് ഏറെ ഗുണം ചെയ്യും.


Also Read: Kuber Favourite Zodiacs: ജനനം മുതൽ കുബേര അനുഗ്രഹം ഉള്ളവരാണ് ഈ രാശിക്കാർ, ധനത്തിന് ഒരു കുറവും ഉണ്ടാകില്ല!


കറുത്ത കുരുമുളക് (Black Pepper):  കുരുമുളക് കഴിക്കുന്നതിലൂടെ കൊഴുപ്പ് രൂപവത്കരണ പ്രക്രിയ ഒരു പരിധിവരെ നിയന്ത്രിക്കാൻ കഴിയും. ഇതിലൂടെ ആമാശയത്തിലും അരക്കെട്ടിലും കൊഴുപ്പ് അടിഞ്ഞുകൂടില്ല. ഇതിനായി നിങ്ങൾ കുരുമുളക് ചായ കുടിക്കുന്നത് ശീലമാക്കികൊള്ളൂ.  അതുപോലെ കുരുമുളക് പൊടി സാലഡിലോ വേവിച്ച മുട്ടയിലോ വിതറി കഴിക്കുന്നതും ഉത്തമം.


കറുവപ്പട്ട (cinnamon): വയറിലെയും അരക്കെട്ടിലെയും കൊഴുപ്പ് കുറയ്ക്കാൻ കറുവപ്പട്ട വളരെ ഉത്തമമാണ്.  ഇത് പഞ്ചസാരയെ കൊഴുപ്പായി മാറുന്നത് തടയും.  ഇത് വയറിലെ കൊഴുപ്പ് അടിഞ്ഞുകൂടാൻ സമ്മതിക്കില്ല.   കറുവപ്പട്ട നിങ്ങൾ കൊഴുപ്പ് കുറഞ്ഞ പാലിൽ കലർത്തി കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ വളരെ നല്ലതാണ്.


(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടണം)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.