Stress: സമ്മർദ്ദത്തെ എങ്ങനെ മറികടക്കാം? ഈ ടിപ്സ് ഉറപ്പായും ഗുണം ചെയ്യും!
How to overcome stress: ദിവസവും രാവിലെ വ്യായാമം ചെയ്താൽ സമ്മർദ്ദവുമായി ബന്ധപ്പെട്ട പ്രശ്‌നത്തിൽ നിന്ന് മുക്തി നേടാം.
തിരക്കേറിയ ജീവിതശൈലി കാരണം ഇന്ന് സമ്മർദ്ദം അനുഭവിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. ഇത് ആരോഗ്യനിലയെ പോലും ബാധിച്ചേക്കാവുന്ന കാര്യമാണ്. സമ്മർദ്ദം പിന്നീട് ബിപി, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ എന്നിവയിലേയ്ക്ക് വഴി മാറുന്നു. ഈ പ്രശ്‌നത്തിൽ നിന്ന് മുക്തി നേടാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഇനി പറയാൻ പോകുന്ന ടിപ്സുകൾ പരീക്ഷിക്കുക.
നിങ്ങൾ കടുത്ത സമ്മർദ്ദം അനുഭവിക്കുന്നുണ്ടെങ്കിൽ ആദ്യം നിങ്ങൾ ചെറിയ ലക്ഷ്യങ്ങൾ വെക്കണം. അവ പൂർത്തിയാക്കുക എന്നതായിരിക്കണം നിങ്ങളുടെ ലക്ഷ്യം. ഇതുവഴി സമ്മർദ്ദത്തിൽ നിന്ന് എളുപ്പത്തിൽ മുക്തി നേടാൻ കഴിയുമെന്ന് ആരോഗ്യവിദഗ്ധര് പറയുന്നു.
ALSO READ: ദിവസവും കുടിയ്ക്കാം മഞ്ഞൾപ്പാല്‍, ആരോഗ്യഗുണങ്ങള്‍ ഏറെ
ചില ആളുകൾ ചെറിയ വെല്ലുവിളികളിൽ പോലും വിഷമിക്കാറുണ്ട്. എല്ലാ കാര്യങ്ങളെക്കുറിച്ചും അവർ നെഗറ്റീവ് ആയി ചിന്തിക്കുന്നു. ഇതും സമ്മർദ്ദം വർദ്ധിപ്പിക്കും. ഇത്തരം ചിന്തകൾ ഉണ്ടാകുമ്പോൾ അതിന്റെ വിപരീത ചിന്തകളിലൂടെ നിങ്ങൾക്ക് പ്രശ്നത്തിൽ നിന്ന് മുക്തി നേടാൻ സാധിക്കും.
ജോലി സമ്മർദ്ദം കൂടുതലാണെങ്കിൽ നിങ്ങളുടെ വികാരങ്ങൾ നിയന്ത്രണത്തിലാക്കാൻ ആദ്യം തന്നെ ശ്രദ്ധിക്കണം. ഇതിനായി തമാശ വീഡിയോകൾ കാണുന്നതും കോമഡി സിനിമകൾക്ക് പോകുന്നതും ഫലം ചെയ്യും. ഇതിന് പുറമെ കുടുംബാംഗങ്ങളോടും പ്രിയപ്പെട്ടവരോടും സംസാരിക്കുന്നത് സമ്മർദ്ദ പ്രശ്നം കുറയ്ക്കാൻ സഹായിക്കും. പോഷക ഗുണമുള്ള ഭക്ഷണം കഴിക്കുന്നത് മാനസിക പിരിമുറുക്കത്തിൽ നിന്ന് മുക്തി നേടാൻ സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
ദിവസവും രാവിലെ വ്യായാമം ചെയ്താൽ സമ്മർദ്ദവുമായി ബന്ധപ്പെട്ട പ്രശ്‌നത്തിൽ നിന്ന് മുക്തി നേടാമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. വ്യായാമം ഉത്കണ്ഠ കുറയ്ക്കുന്ന എൻഡോർഫിനുകൾ പുറത്തുവിടുന്നതാണ് ഇതിന് കാരണം. ഇലക്കറികൾ, കൊഴുപ്പ് കുറഞ്ഞ ചീസ്, ബദാം എന്നിവ കഴിക്കുന്നത് സമ്മർദ്ദത്തെ ചെറുക്കാനുള്ള ഊർജ്ജം നൽകും. എല്ലാത്തിനും ഉപരിയായി ആത്മവിശ്വാസമുള്ള മനുഷ്യനെ ഒരു സമ്മർദ്ദത്തനും തകർക്കാൻ കഴിയില്ല എന്നതാണ് യാഥാർത്ഥ്യം.
(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. സീ മലയാളം ന്യൂസ് അത് സ്ഥിരീകരിക്കുന്നില്ല.)
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.