ചിക്കൻ വിഭവങ്ങൾ ഇഷ്ടമല്ലാത്തവർ കുറവായിരിക്കും. നല്ല നാടൻ ചിക്കൻ കറി കഴിച്ചു തുടങ്ങിയ മലയാളികൾ ചിക്കന്റെ പല വെറൈറ്റികളും ഇപ്പോൾ പരീക്ഷിച്ചു തുടങ്ങി. കോഴിയിറച്ചിയുടെ വ്യത്യസ്ഥതരത്തിലുള്ള ഭക്ഷണങ്ങൾ കഴിക്കാൻ പലപ്പോഴും നമ്മൾ ആശ്രയിക്കുന്നത് ഹോട്ടലുകളെയാണ്. എന്നാൽ പലപ്പോഴും രുചി വർദ്ധിപ്പിക്കുന്നതിനായി പല അസംസ്കൃത വസ്തുക്കളും ചേർക്കുന്നു. എന്നാൽ ഇവ പതിവായി പുറത്തു നിന്നും വാങ്ങി കഴിക്കുന്നത് നമ്മുടെ ആരോ​ഗ്യത്തിന് അത്ര നല്ലതല്ല. മാത്രമല്ല ഇത്തരം ഭക്ഷണങ്ങൾക്കെല്ലാം വലിയ കാശാണ് അവർ ഈടാക്കുന്നത്. അതിനാൽ വളരെ എളുപ്പത്തിൽ ചില്ലി ചിക്കൻ വീട്ടിൽ എങ്ങനെയുണ്ടാക്കാമെന്ന് നോക്കിയാലോ? 


COMMERCIAL BREAK
SCROLL TO CONTINUE READING

അതിനായി ആവശ്യമുള്ള ചേരുവകൾ


1. കോഴിയിറച്ചി ( എല്ലു മാറ്റിയത് ) - 400 ഗ്രാം
2. കുരുമുളകു പൊടി – 1 ടീസ്പൂൺ
3. കാശ്മീരി മുളകുപൊടി – 1 ടീസ്പൂൺ
4. ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
5. സോയ സോസ് – 2 ടേബിൾ സ്പൂൺ
6. ചോളപ്പൊടി – 6 ടേബിൾ സ്പൂൺ
7. മുട്ട – 1 എണ്ണം
8. വെളുത്തുള്ളി അരിഞ്ഞത്  – 1 ടീസ്പൂൺ


ALSO READ: മഴക്കാലത്ത് ദിവസവും ഇഞ്ചി കഴിക്കൂ; ആരോഗ്യ ഗുണങ്ങളേറെ


9. ഇഞ്ചി അരിഞ്ഞത് – 1 ടീസ്പൂൺ
10. പച്ചമുളക് – 1 എണ്ണം
11. സവാള – 1 എണ്ണം
12. കാപ്സിക്കം – 1 എണ്ണം
13. ഉള്ളിത്തണ്ട് അരിഞ്ഞത് – 1/2 കപ്പ്
14. ടൊമാറ്റോ കെച്ചപ്പ് – 2 ടേബിൾ സ്പൂൺ
15. ചില്ലി സോസ് – 2 ടേബിൾ സ്പൂൺ
16. പഞ്ചസാര – 1 ടീസ്പൂൺ
17. സൺഫ്ലവർഓയിൽ
18. ഉപ്പ്


പാകം ചെയ്യുന്ന വിധം


ഒരു പാത്രത്തിലേക്ക്  400 ഗ്രാം ചിക്കൻ എല്ലുകൾ നീക്കം ചെയ്ത് ക്യൂബ് ആകൃതിയിൽ ചെറുതാക്കി മുറിച്ചെടുക്കാം. അതിലേക്ക് ആവശ്യത്തിന് ഉപ്പും ഒരു ടീസ്പൂൺ കുരുമുളകുപൊടി, ഒരു ടീസ്പൂൺ കാശ്മീരി മുളകുപൊടി, ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഒരു ടേബിൾസ്പൂൺ സോയ സോസ്, കാൽ കപ്പ് ചോളപ്പൊടി, ഒരു മുട്ട പൊട്ടിച്ചതും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചതിനു ശേഷം 20 മിനിറ്റ് അടച്ച് വെയ്ക്കുക. 


അതിനുശേഷം ഒരു ഫ്രൈയിങ് പാൻ ചെറു തീയിൽ ചൂടാക്കി അതിലേക്ക് ചിക്കൻ വറുക്കാൻ ആവശ്യമായ സൺഫ്ലവർ ഓയിൽ ഒഴിച്ചു കൊടുക്കുക. ഓയിൽ നന്നായി ചൂടാകുമ്പോൾ അതിലേക്ക് മാറ്റി മൂടി വെച്ച ചിക്കൻ കഷ്ണങ്ങൾ ചേർത്ത് കൊടുത്ത് നല്ല ഗോൾഡൻ നിറമാവുന്നതു വരെ വറുത്തെടുക്കുക. അതൊരു ഗോൾഡൻ നിറമായി വരുമ്പോൾ ചിക്കൻ വറുത്ത് കോരി മാറ്റി എടുത്ത് വയ്ക്കുക. 


ALSO READ: രാത്രിയില്‍ ഒരു ഗ്ലാസ് മഞ്ഞൾപ്പാല്‍ പതിവാക്കൂ, ഗുണങ്ങള്‍ ഏറെ


ശേഷം മറ്റൊരു പാൻ നല്ല തീയിൽ ചൂടാക്കിയതിനു ശേഷം അതിലേക്ക് ഒരു ടേബിൾ സ്പൂൺ സൺഫ്ലവർ ഓയിൽ ഒഴിയ്ക്കുക. ഓയിൽ നന്നായി ചൂടായതിനു ശേഷം ഒരു ടീസ്പൂൺ ചെറുതായി അരിഞ്ഞ ഇഞ്ചി ഒരു ടീസ്പൂൺ വെളുത്തുള്ളി ചെറുതായി അരിഞ്ഞതും ഒരു പച്ചമുളക് ചെറുതായി അരിഞ്ഞതും ചേർത്ത് കുറച്ച് സമയം ഇളക്കി കൊടുക്കുക. ശേഷം ഒരു സവാളയും ഒരു കാപ്സിക്കവും ക്യൂബ് ആകൃതിയിൽ അരിഞ്ഞ് കുറച്ച് ഉപ്പും കൂടെ ചേർത്ത് ഒരു മിനിറ്റ് ഇളക്കിക്കൊടുക്കുക. 


അതുകഴിഞ്ഞ് ഒരു ടേബിൾ സ്പൂൺ സോയ സോസും 2 ടേബിൾ സ്പൂൺ ടൊമാറ്റോ കെച്ചപ്പും 2 ടേബിൾ സ്പൂൺ ചില്ലി സോസും കൂടെ ചേർത്ത് നന്നായി ഇളക്കി കൊടുക്കുക. അതിലേക്ക് 2 ടേബിൾ സ്പൂൺ ചോളപ്പൊടി ഒരു കപ്പ് വെള്ളത്തിൽ കലക്കി മിക്സ് ചെയ്ത ശേഷം പാനിലേക്ക് ഒഴിച്ചു കൊടുത്ത് നന്നായി ഇളക്കി കൊടുക്കുക. വെള്ളം ആവശ്യമാണെങ്കിൽ അത് ശ്രദ്ധിച്ച് ചേർത്ത് കൊടുക്കുക. 


ശേഷം ഒരു ടീസ്പൂൺ പഞ്ചസാരയും ആവശ്യമെങ്കിൽ ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചെടുക്കുക. പിന്നീട് മാറ്റി വച്ചിട്ടുള്ള ചിക്കൻ കഷ്ണങ്ങളും ചേർത്ത് നന്നായി ഇളക്കുക. അര കപ്പ് സ്പ്രിങ്ങ് ഒനിയനും കൂടെ ചേർത്ത് ഇളക്കി യോജിപ്പിച്ച് തീ ഓഫാക്കുക. നല്ല അടിപൊളി ചില്ലി ചിക്കൻ റെഡി. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.