World Arthritis Day 2022: ആർത്രൈറ്റിസ് സാധ്യത കുറയ്ക്കാം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
Arthritis: ജീവിതശൈലി ശീലങ്ങൾ, ഭക്ഷണക്രമം തുടങ്ങി നിരവധി ഘടകങ്ങൾ സന്ധിവാതത്തിന് കാരണമാകുന്നു.
സന്ധികൾക്കുണ്ടാകുന്ന ക്ഷതത്തെയാണ് ആർത്രൈറ്റിസ് എന്ന് വിളിക്കുന്നത്. സന്ധിവാതം ശരീര വേദന, നടക്കാനും ഇരിക്കാനുമുള്ള ബുദ്ധിമുട്ട്, എന്നിവയ്ക്ക് കാരണമാകും. നിങ്ങളുടെ ജീവിതശൈലി ശീലങ്ങൾ മുതൽ ഭക്ഷണക്രമം വരെ, നിരവധി ഘടകങ്ങൾ സന്ധിവാതത്തിന് കാരണമാകുന്നു.
സന്ധിവാതത്തിന് കാരണമാകുന്നത് എന്താണ്?
വിവിധ തരത്തിലുള്ള ആർത്രൈറ്റിസ് ഉണ്ട്. ചിലത് സ്വയം പ്രതിരോധശേഷിയുള്ളവയാണ്, ചിലത് തെറ്റായ ശീലങ്ങളും ആരോഗ്യക്രമവും മൂലം ഉണ്ടാകുന്നതാണ്. ചിലത് ജനിതകമാണ്, ചില ആർത്രൈറ്റിസ് രോഗാവസ്ഥകൾ ശരീരഭാരവുമായി ബന്ധപ്പെട്ടതാണ്. പ്രായമായവരിൽ ആർത്രൈറ്റിസ് സാധ്യത കൂടുതലാണ്. തെറ്റായ ഭക്ഷണശീലം, വെള്ളം കുടിക്കുന്നത് കുറയുക, അമിതമായി വ്യായാമം ചെയ്യുക ഇവയെല്ലാം ആർത്രൈറ്റിസിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്. ഇത്തരം കാര്യങ്ങളെല്ലാം സന്ധിവാതത്തിലേക്ക് നയിക്കും. നമ്മൾ ഇരിക്കുന്ന രീതി നടുവേദന അല്ലെങ്കിൽ നട്ടെല്ല് ആർത്രൈറ്റിസ് ഉണ്ടാക്കാനുള്ള സാധ്യതയെ സ്വാധീനിക്കും.
സന്ധിവാതം എങ്ങനെ തടയാം?
45 വയസിന് ശേഷം പടികൾ കയറുന്നതും ഇറങ്ങുന്നതും കുറയ്ക്കുക.
യൂറിക് ആസിഡിന്റെ അളവ് (ഗൗട്ട്) ഉയരുന്നത് ഒഴിവാക്കാൻ ചുവന്ന മാംസം കുറച്ച് കഴിക്കുകയും മദ്യപാനം കുറയ്ക്കുകയും ചെയ്യുക.
ധാരാളം വെള്ളം കുടിക്കുക.
തള്ളവിരൽ ഓസ്റ്റിയോ ആർത്രൈറ്റിസ് സാധ്യത കുറയ്ക്കുന്നതിന്, വലിയ പിടിയുള്ള, കൈ കൊണ്ട് ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ ആവർത്തിച്ചുള്ള ഉപയോഗം ഒഴിവാക്കുക.
കാൽമുട്ട് ഓസ്റ്റിയോ ആർത്രൈറ്റിസ് സാധ്യത കുറയ്ക്കുന്നതിന് ശരീരഭാരം എപ്പോഴും നിയന്ത്രണത്തിലാക്കുക.
നടുവേദന, ഇടുപ്പ് വേദന എന്നിവ തടയുന്നതിനും നട്ടെല്ല് ആർത്രൈറ്റിസ് തടയുന്നതിനും പോസ്ചറൽ വ്യായാമങ്ങൾ ചെയ്യുക.
എല്ലുകളെ ശക്തിപ്പെടുത്താൻ പച്ച ഇലക്കറികളും പഴങ്ങളും അടങ്ങിയ ആരോഗ്യകരമായ സമീകൃതാഹാരം കഴിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...