Heart Diseases in Youth: മുന്‍പൊക്കെ നമുക്കറിയാം,  ഹൃദ്രോഗം എന്നത് വളരെ പ്രായം ചെന്ന ആളുകളിലായിരുന്നു കണ്ടുവന്നിരുന്നത്. എന്നാല്‍, ഇപ്പോള്‍ അങ്ങിനെയല്ല, ഇന്ന് ഹൃദ്രോഗം ചെറുപ്പക്കാരിലും  സാധാരണമായിരിയ്ക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

റിപ്പോര്‍ട്ട്‌ അനുസരിച്ച് , 2000-നും 2016-നും ഇടയിൽ ചെറുപ്പക്കാർക്കിടയിലെ ഹൃദയാഘാതത്തിന്‍റെ എണ്ണം പ്രതിവർഷം 2% വർദ്ധിച്ചു. അതായത്, കഴിഞ്ഞ കുറേ വർഷങ്ങളായി ഹൃദയാഘാതത്തിന്‍റെ  ശരാശരി പ്രായത്തില്‍ വലിയ  ഒരു മാറ്റം ശ്രദ്ധിക്കപ്പെട്ടിരിയ്ക്കുകയാണ്.


Also Read:  Heart Health: വീട്ടിലിരുന്നും ഹൃദയാരോഗ്യം പരിശോധിക്കാം, ഈ ലളിതമായ മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കൂ


ഇന്നത്തെ നമ്മുടെ ജീവിത ശൈലിയാണ് ഇതിനു കാരണമായി പറയുന്നത്. ചിട്ടയില്ലാത്ത ഭക്ഷണക്രമം, വ്യായാമത്തിന്‍റെ കുറവ് തുടങ്ങിയവ ഹൃദയാരോഗ്യത്തെ സാരമായി ബാധിക്കുന്നു. 
നമ്മുടെ ഹൃദയാരോഗ്യം എന്നത് ശരീരത്തിന്‍റെ ഒരു കണ്ണാടിയാണ്. നമ്മുടെ ശരീരത്തിന്‍റെ  മൊത്തത്തിലുള്ള ആരോഗ്യം എന്നത്  മോശമായ ഹൃദയാരോഗ്യം, പ്രമേഹം, കൊളസ്ട്രോൾ, കരൾ പ്രശ്നങ്ങൾ എന്നിവയുൾപ്പെടെയുള്ള മറ്റ് രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. 


ഉറക്കക്കുറവ്, സമ്മർദ്ദം, മയക്കുമരുന്നിനോടുള്ള ആസക്തി, പുകവലി, അമിതമായ കലോറി ഉപഭോഗം എന്നിവ ഹൃദയാഘാതത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഈ അവസ്ഥ  ഗുരുതരമായിക്കഴിഞ്ഞാൽ, രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടത് ആവശ്യമായി വരും. അതുവഴി രോഗിക്ക് മുഴുവൻ സമയ പരിചരണം ലഭിക്കുകയും വേഗത്തിൽ സുഖം പ്രാപിക്കാൻ സാധിക്കുകയും ചെയ്യും.  


എന്നാല്‍, ആരോഗ്യ കാര്യത്തില്‍ അല്പം ശ്രദ്ധിച്ചാല്‍ ഈ അപകട സാധ്യത ഒഴിവാക്കാം. ചെറു പ്രായത്തില്‍ ഹൃദയാഘാത സാധ്യത ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അറിയാം... വളരെ ചെറുപ്പം മുതലേ നിങ്ങളുടെ ഹൃദയത്തെ സംരക്ഷിക്കാനുള്ള 6 വഴികൾ ഇവയാണ്... 


നിങ്ങളുടെ രക്തസമ്മർദ്ദം കുറയ്ക്കുക (Lower your blood pressure): നേരിയ തോതിലുള്ള ഉയർന്ന രക്തസമ്മർദ്ദം പോലും ഒടുവിൽ ഹൃദയപ്രശ്നങ്ങൾക്ക് കാരണമാകും. അതിനാൽ, വർഷത്തിൽ ഒരിക്കലോ ആറുമാസം കൂടുമ്പോഴോ രക്തസമ്മർദ്ദം പരിശോധിക്കുന്നത് അനിവാര്യമാണ്.  


പുകവലി ഒഴിവാക്കുക (Avoid smoking): പുകവലി ശ്വാസകോശത്തെ നശിപ്പിക്കുക മാത്രമല്ല,  ഹൃദയാഘാതത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.  പുകവലിക്കാർക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത രണ്ടോ നാലോ മടങ്ങ് കൂടുതലാണ്. അതിനാല്‍ പുകവലി പൂര്‍ണ്ണമായും ഒഴിവാക്കാം.  


ശരീരഭാരവും ഭക്ഷണക്രമവും നിയന്ത്രിക്കുക (Manage body weight and diet):  അമിതവണ്ണം ഹൃദ്രോഗത്തിന് വാതില്‍ തുറന്ന് കൊടുക്കുന്നുവെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അമിതവണ്ണം നിയന്ത്രിക്കാന്‍ നല്ല ഭക്ഷണക്രമവും ചിട്ടയായ വ്യായാമവും അത്യാവശ്യമാണ്.  കൂടാതെ, ധരാളം പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ, കോഴി, മത്സ്യം, പരിപ്പ്  തുടങ്ങി ധാരാളം പോഷകങ്ങൾ അടങ്ങിയ ഭക്ഷണക്രമവും ആഴ്ചയിൽ 150 മിനിറ്റെങ്കിലും വ്യായാമവും ചെയ്യുന്നതും ഹൃദ്രോഗ സാധ്യത കുറയ്ക്കും.


കൊളസ്‌ട്രോളിന്‍റെ അളവ് നിയന്ത്രിക്കുക (Manage cholesterol levels): കൊളസ്‌ട്രോളിന്‍റെ അളവ് കൂടുന്നതിനനുസരിച്ച് ഹൃദ്രോഗ സാധ്യതയും  വർദ്ധിക്കുന്നു. സംസ്കരിച്ച ഭക്ഷണങ്ങളും പഞ്ചസാരയും കൂടുതലുള്ള ഭക്ഷണവുമാണ് കൊളസ്‌ട്രോള്‍ കൂടാനുള്ള പ്രധാന കാരണങ്ങൾ. ഭക്ഷണക്രമത്തിലും ജീവിതശൈലിയിലുമുള്ള മാറ്റങ്ങൾ കൊളസ്‌ട്രോളിന്‍റെ അളവ് കുറയ്ക്കാൻ സഹായിക്കും.


നിങ്ങളുടെ വർക്ക്ഔട്ടുകൾ നിയന്ത്രിക്കുക (Manage your workouts): പേശികളെ വളർത്തുന്നതിനായി കഴിയ്ക്കുന്ന ഉയർന്ന പ്രോട്ടീൻ ഡയറ്റ് ഒരു പക്ഷെ നിങ്ങളുടെ ഹൃദയാരോഗ്യത്തെ ബാധിക്കാം. അതായത്, പ്രോട്ടീൻ ഡയറ്റ് എടുക്കുന്നതോടൊപ്പം വെള്ളം കുടിയ്ക്കുന്നത് കുറയുമ്പോഴാണ് അത് ആരോഗ്യത്തെ ബാധിക്കുന്നത് ഇത്,  ഉപാപചയ പ്രവർത്തനത്തെ ബാധിക്കുകയും ഹൃദയ ധമനികളിൽ രക്തം കട്ടപിടിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.  ഇത് ക്രമേണ ഹൃദയാഘാതത്തിലേക്ക് നയിച്ചേക്കാം.


ഉറക്കക്കുറവ് ഒഴിവാക്കുക (Avoid lack of sleep): സമ്മർദ്ദവും ക്ഷീണവും അകറ്റുന്നതിന് തലച്ചോറിനും പേശികൾക്കും ദിവസവും കുറഞ്ഞത് ഏഴ് മണിക്കൂറെങ്കിലും വിശ്രമം ആവശ്യമാണ്. അതിനാല്‍ കുറഞ്ഞത് 7 മണിക്കൂറെങ്കിലും ഉറങ്ങാന്‍ ശ്രമിക്കുക. 


നല്ല ആരോഗ്യം നിലനിർത്തുന്നതിനുള്ള മൂന്ന് പ്രധാന ഘടകങ്ങൾ ഭക്ഷണക്രമം, മരുന്ന്, വ്യായാമം എന്നിവയാണ്. എന്നിരുന്നാലും, മരുന്നിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ,  ശരിയായ ഭക്ഷണക്രമവും വ്യായാമവും കൃത്യതയോടെ പിന്തുടരാന്‍ ശ്രദ്ധിക്കുക. 


ഭക്ഷണങ്ങള്‍ പല തരത്തിലാണ് നമ്മുടെ ശരീരത്തെ സ്വാധീനിക്കുന്നത്. സംസ്‌കരിച്ച ഭക്ഷണങ്ങൾ നമ്മുടെ ശരീരത്തിന്‍റെ ഏറ്റവും വലിയ ശത്രുക്കളിൽ ഒന്നാണ്. ഉദാഹരണത്തിന്, എണ്ണയും നെയ്യും തമ്മിൽ തീരുമാനിക്കുമ്പോൾ നെയ്യ് തിരഞ്ഞെടുക്കണം.  കാരണം എണ്ണയിൽ അധികമായി സംസ്കരിച്ച കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. 


നിങ്ങളുടെ ഭക്ഷണത്തിൽ സലാഡുകൾ ഉൾപ്പെടുത്തണം, കാരണം അവ നമ്മുടെ ശരീരത്തിന് ഗുണം ചെയ്യുന്ന ധാരാളം വിറ്റാമിനുകളും മൈക്രോ മിനറലുകളും ആന്റിഓക്‌സിഡന്റുകളും കൊണ്ട് സമ്പന്നമാണ്. കൂടാതെ, ഉപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക. പച്ചക്കറികൾ, പഴങ്ങൾ,  മാംസം, പാലുൽപ്പന്നങ്ങൾ, പരിപ്പ്, വിത്തുകൾ, പയർവർഗ്ഗങ്ങൾ എന്നിവയുടെ ഉപഭോഗം വര്‍ദ്ധിപ്പിക്കുക.  ഈ ഭക്ഷണക്രമം നമ്മുടെ പൊതു ആരോഗ്യത്തിനും  ഹൃദയത്തിന്‍റെ ആരോഗ്യത്തിനും ഉത്തമമാണ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.