Fenugreek for Hair: മുടിയുടെ വളർച്ചയ്ക്കും താരൻ അകറ്റാനും ഉലുവ ഇങ്ങനെ ഉപയോഗിക്കൂ..!
How to use Fenugreek seeds for hair: അതിനുശേഷം, ചെറുചൂടുള്ള വെള്ളത്തിൽ മുടി കഴുകുക, വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിക്കുക. ആഴ്ചയിൽ രണ്ടുതവണ ഇത് ചെയ്യുക.
മുടിയുടെ ആരോഗ്യത്തിന് ഏറ്റവും മികച്ച ഒന്നാണ് ഉലുവ. ഇതിലെ ഇരുമ്പ്, പ്രോട്ടീൻ, വിറ്റാമിനുകൾ എന്നിവ മുടികൊഴിച്ചിൽ, വരൾച്ച, താരൻ എന്നിവയ്ക്ക് ഏറെ ഗുണകരമാണ്. ഇന്ന് പലരുംനേരിടുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ. അത്തരത്തിൽ മുടികൊഴിച്ചിൽ കാരണം പൊറുതി മുട്ടി ഇരിക്കുന്ന ഒരാളാണ് നിങ്ങൾ എങ്കിൽ ഈ ലേഖനത്തിൽ പറയുന്ന കാര്യങ്ങൾ നിങ്ങൾക്ക് ഉപകാരപ്പെടും.
ഉലുവയും നാരങ്ങയും
താരൻ പ്രശ്‌നമുണ്ടെങ്കിൽ, രണ്ട് സ്പൂൺ ഉലുവ ഒരു രാത്രി മുഴുവൻ വെള്ളത്തിൽ ഇട്ട് കുതിർത്ത് വെക്കുക. ശേഷം രാവിലെ എടുത്ത് പേസ്റ്റ് ആക്കുക. ഇവ കുറച്ച് വെള്ളവും രണ്ട് സ്പൂൺ നാരങ്ങാനീരും കലർത്തി ഹെയർപാക്ക് ആയി പുരട്ടുക. ഏകദേശം ഒരു മണിക്കൂറിന് ശേഷം, നിങ്ങളുടെ മുടി വെള്ളത്തിൽ കഴുകുക, വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ഇത് സ്ഥിരമായി ചെയ്താൽ മുടികൊഴിച്ചിൽ നിലയ്ക്കും.
മുടി കൊഴിച്ചിലിന് ഉലുവയും കറിവേപ്പിലയും ഹെയർ മാസ്‌ക്
മുടികൊഴിച്ചിൽ പ്രശ്നം ഇന്നത്തെ കാലത്ത് വളരെ സാധാരണമാണ്. കറിവേപ്പില ഉപയോഗിക്കുന്നത് മുടിക്കും ഗുണം ചെയ്യും. മൂന്ന് സ്പൂൺ ഉലുവ ഒരു രാത്രി മുഴുവൻ വെള്ളത്തിൽ കുതിർക്കുക, അടുത്ത ദിവസം രാവിലെ ഉലുവയും 10-12 കറിവേപ്പിലയും അതേ വെള്ളത്തിൽ പൊടിച്ച് പേസ്റ്റ് തയ്യാറാക്കുക. ഈ പേസ്റ്റ് ഉപയോഗിച്ച് തലയോട്ടിയിൽ മൃദുവായി മസാജ് ചെയ്ത് ബാക്കിയുള്ള പേസ്റ്റ് മുടിയിൽ പുരട്ടി അരമണിക്കൂറോളം വയ്ക്കുക. അതിനുശേഷം, ചെറുചൂടുള്ള വെള്ളത്തിൽ മുടി കഴുകുക, വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിക്കുക. ആഴ്ചയിൽ രണ്ടുതവണ ഇത് ചെയ്യുക.
ALSO READ: ദീപാവലിക്ക് മുമ്പായി വീട്ടിൽ ഈ മാറ്റങ്ങൾ കൊണ്ടുവരൂ..! ഐശ്വര്യം തുളുമ്പും
മുടി വളർച്ചയ്ക്ക് ഉലുവ പായ്ക്ക്
നിങ്ങളുടെ മുടി വളരെ നേർത്തതാണെങ്കിൽ, മൂന്ന് ടേബിൾസ്പൂൺ ഉലുവ വെള്ളത്തിൽ കുതിർത്ത് അടുത്ത ദിവസം കട്ടിയുള്ള പേസ്റ്റ് തയ്യാറാക്കുക. ഈ പേസ്റ്റിൽ രണ്ട് സ്പൂൺ വെളിച്ചെണ്ണ, രണ്ട് സ്പൂൺ തൈര്, ഒരു സ്പൂൺ തേൻ എന്നിവ ചേർക്കുക. ഏകദേശം അരമണിക്കൂറോളം ഈ പായ്ക്ക് മുടിയിൽ പുരട്ടുക. അതിനുശേഷം, ചെറുചൂടുള്ള വെള്ളത്തിൽ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക.
ഉലുവ എങ്ങനെ മുടിയിൽ പുരട്ടാം
താരൻ നീക്കം ചെയ്യാനും മുടികൊഴിച്ചിൽ തടയാനും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും മുടി കട്ടിയുള്ളതും മനോഹരവുമാക്കാനും ഉലുവ ഉപയോഗിക്കാം. ഉലുവ വിത്ത് തലയോട്ടിക്ക് ആൻറി-ഇൻഫ്ലമേറ്ററി, ആന്റി ഓക്‌സിഡന്റ്, ആന്റി ഫംഗൽ ഗുണങ്ങൾ നൽകുന്നു. ഈ ധാന്യങ്ങൾ പല വിധത്തിൽ മുടിയിൽ തേച്ചാൽ ഗുണം ലഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...