Fever: പനി കൊണ്ട് ശരീരം പൊള്ളുന്നുണ്ടെങ്കിൽ ഉടൻ ഇത് ചെയ്യുക; പനി പെട്ടെന്ന് കുറയും
Fever Home Remedies: പനി എപ്പോഴും ഗുരുതരമായ പ്രശ്നമല്ലാത്തതിനാൽ ചില വീട്ടുവൈദ്യങ്ങൾ ചെയ്ത് പനി ഭേദമാക്കാം.
ശൈത്യകാലം, വേനൽ, മൺസൂൺ എന്നിങ്ങനെ ഏത് സീസണിലും ഉണ്ടാകാവുന്ന ഒരു പ്രശ്നമാണ് പനി. അന്തരീക്ഷത്തിൽ പെട്ടെന്ന് മാറ്റമുണ്ടാകുമ്പോഴാണ് സാധാരണയായി പനി പിടിക്കുന്നത്. പനി ഒരു ദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കുകയാണെങ്കിൽ ഉടൻ തന്നെ ഡോക്ടറെ കണ്ട് ആവശ്യമായ പരിശോധനകൾ നടത്തുക.
പനി എല്ലായ്പ്പോഴും ഗുരുതരമായ ഒരു പ്രശ്നമല്ല. അതുകൊണ്ട് തന്നെ ചില വീട്ടുവൈദ്യങ്ങൾ ചെയ്ത് പനി ഭേദമാക്കാം. പലപ്പോഴും വൈറൽ പനി മൂലം ശരീരത്തിന് പെട്ടെന്ന് ചൂട് അനുഭവപ്പെടാൻ തുടങ്ങും. ഇത്തരം പ്രശ്‌നങ്ങൾ പെട്ടെന്ന് ഉണ്ടാകുമ്പോൾ നിങ്ങൾക്ക് ഇനി പറയുന്ന വീട്ടുവൈദ്യം പരീക്ഷിക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ പനി വേഗത്തിൽ കുറയും.
ALSO READ: തലച്ചോറിന്റെ ആരോഗ്യം മികച്ചതായി കാക്കാം, കഴിക്കാം ഈ ഭക്ഷണങ്ങൾ
പനി മാറാൻ വീട്ടുവൈദ്യങ്ങൾ
കുടിവെള്ളം
പനി പിടികൂടിയാൽ ശരീരത്തിന്റെ ഊഷ്മാവ് വളരെയധികം വർദ്ധിക്കും. ഈ സാഹചര്യത്തിൽ ശാരീരിക താപനില നിലനിർത്താൻ കൂടുതൽ വെള്ളം കുടിക്കേണ്ടത് ആവശ്യമാണ്. പനിയിൽ തേങ്ങാവെള്ളമോ ജ്യൂസോ കുടിക്കാം. ഇങ്ങനെ ചെയ്യുന്നത് നിർജ്ജലീകരണ പ്രശ്നം ഉണ്ടാക്കുന്നില്ല.
ഉപ്പുവെള്ളം
തൊണ്ടവേദന, ചുമ, ജലദോഷം എന്നിവയ്‌ക്ക് മാത്രമല്ല പനിക്കും ഉപ്പുവെള്ളം ഉപയോഗിക്കാം. സാധാരാണ പനി വരുമ്പോൾ ആവി പിടിക്കുകയും മറ്റും ചെയ്യുന്നതിനൊപ്പം ഉപ്പുവെള്ളം ഉപയോഗിക്കുക കൂടി ചെയ്യുന്നത് ഫലപ്രദമാണ്. ഇത് പ്രധാനമായും തൊണ്ട വേദനയ്ക്ക് മികച്ച രീതിയിൽ ശമനം നൽകും.
വിശ്രമം
പനിയിൽ നിന്ന് പെട്ടെന്ന് ആശ്വാസം ലഭിക്കാൻ കിടക്കയിൽ വിശ്രമിക്കുക. വിശ്രമിച്ചാൽ പനി പെട്ടെന്ന് മാറും. പനിയുള്ളപ്പോൾ നിങ്ങൾ ശാരീരികമായി വളരെയധികം അദ്ധ്വാനിക്കുകയാണെങ്കിൽ നിങ്ങളുടെ ആരോഗ്യം മോശമായേക്കാം.
നനഞ്ഞ തുണി
പനി കൂടുകയാണെന്ന് തോന്നിയാൽ രോഗിയുടെ നെറ്റിയിൽ നനഞ്ഞ തുണി വെയ്ക്കാം. ഇത് ശരീരത്തിലെ ചൂടിൽ നിന്ന് ആശ്വാസം നൽകാൻ സഹായിക്കുന്നു.
അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക
പനി ഉണ്ടെങ്കിൽ ഒരിക്കലും ഇറുകിയ വസ്ത്രം ധരിക്കരുത്. ഇത് ശരീരത്തിലെ ചൂട് പുറത്തുവിടില്ല. അതുകൊണ്ട് എപ്പോഴും അയഞ്ഞതും സുഖപ്രദവുമായ വസ്ത്രങ്ങൾ ധരിക്കുക.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. Zee News അത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...