Iftar recipes: ഇഫ്താർ വിരുന്നിന് തയ്യാറാക്കാം രുചിയൂറും ചിക്കൻ കബാബ്
Chicken Kebab: വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു വിവഭവമാണ് ചിക്കൻ കബാബ്. രുചികരമായ ചിക്കൻ കെബാബ് എളുപ്പത്തിൽ തയ്യാറാക്കാം.
ഇഫ്താർ വിരുന്നിന് തയ്യാറാക്കാവുന്ന ഒരു അടിപൊളി വിഭവമാണ് ചിക്കൻ കബാബ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു വിവഭവമാണിത്. രുചികരമായ ചിക്കൻ കെബാബ് എളുപ്പത്തിൽ തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
സവാള- ഒന്ന്, ചെറുതായി അരിഞ്ഞത്
വെളുത്തുള്ളി- രണ്ട് അല്ലി, ചെറുതായി അരിഞ്ഞത്
ഇഞ്ചി- ഒരു ചെറിയ കഷ്ണം, ചെറുതായി അരിഞ്ഞത്
ഉപ്പ്- പാകത്തിന്
എണ്ണ- ഒരു വലിയ സ്പൂൺ
റൊട്ടി- ഒരു കഷ്ണം
പഞ്ചസാര- അര സ്പൂൺ
ALSO READ: Iftar recipes: പാല് പൊരിച്ചത്; മധുരമുള്ളൊരു ഇഫ്താർ വിഭവം തയ്യാറാക്കാം അടിപൊളിയായി
മല്ലിയില- ഒരു പിടി
കശ്മീരി ചില്ലി പൗഡർ- ഒരു സ്പൂൺ
ഓറിഗാനോ- അര സ്പൂൺ
ചതച്ച വറ്റൽ മുളക്- അര സ്പൂൺ
കുരുമുളക് പൊടി- അര സ്പൂൺ
ചിക്കൻ ക്യൂബ്- ഒന്ന്
ചിക്കൻ മിൻസ് ചെയ്തത്- അരക്കിലോ
മുട്ട- ഒന്ന്
തയ്യാറാക്കുന്ന വിധം
പാനിൽ എണ്ണ ചൂടാക്കി സവാള വഴറ്റി ഇതിലേക്ക് വെളുത്തുള്ളി, ഇഞ്ചി എന്നിവ ചേർത്ത് കൊടുക്കണം. പഞ്ചസാര കൂടി ചേർത്ത് വഴറ്റി സവാള ബ്രൗൺ നിറമാകുന്നത് വരെ വഴറ്റണം. കാരമലൈസ് ചെയ്ത സവാളയും റൊട്ടി, മല്ലിയില, കശ്മീരി മുളകുപൊടി, ഓറിഗാനോ, കുരുമുളക് പൊടി, ചതച്ച വറ്റൽ മുളക്, ചിക്കൻ ക്യൂബ് എന്നിവയും ചേർത്ത് മിക്സിയിൽ ചതച്ചെടുക്കുക. ഇത് മിൻസ് ചെയ്ത ചിക്കനിൽ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. മുട്ട പതപ്പിച്ച് എണ്ണ ചേർത്ത് ചിക്കൻ യോജിപ്പിച്ച് കബാബിനുള്ള ചെറിയ ഉരുളകളാക്കുക. തവയിൽ ഇരുവശവും നന്നായി മൊരിഞ്ഞു വരുന്നത് വരെ വറുത്തെടുക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...