സ്വാദിഷ്ടമായ ഒരു ഹെൽത്തി ഡ്രിങ്കാണ് പൊഹ ഡെസേർട്ട്. അവൽ ഉപയോ​ഗിച്ച് എളുപ്പത്തിൽ ഉണ്ടാക്കാവുന്ന രുചികരമായ ഒരു ഡ്രിങ്ക് ആണിത്. ഇഫ്താർ വിരുന്നിന് എളുപ്പത്തിൽ ഒരുക്കാവുന്ന ഒരു വിഭവമാണ് പൊഹ ഡെസേർട്ട്. ഈ വിഭവം ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

ചേരുവകൾ


അവൽ- ഒരു കപ്പ്‌ 
വെള്ളം- ഒരു കപ്പ്‌ 
പാൽ- മുക്കാൽ ലിറ്റർ 
പാൽ പൊടി- അര കപ്പ്‌ 
കണ്ടെൻസ്ഡ് മിൽക്ക്- കാൽ കപ്പ്‌ 
മാമ്പഴം- കാൽ കപ്പ്‌ 
നേന്ത്രപ്പഴം- ഒന്ന്
നാളികേരം ചിരകിയത്- കാൽ കപ്പ്


ALSO READ: Iftar recipes: ഇഫ്താർ വിരുന്നിന് തയ്യാറാക്കാം രുചിയൂറും ചിക്കൻ കബാബ്


തയാറാക്കുന്ന വിധം


അവൽ രണ്ട് മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കണം. പാൽ തിളപ്പിക്കുക. പാൽ തിളച്ചു വരുമ്പോൾ കാൽ കപ്പ്‌ പാൽപ്പൊടി ചേർത്ത് കട്ട പിടിക്കാതെ തുടർച്ചയായി ഇളക്കിക്കൊടുക്കുക. ശേഷം കാൽ കപ്പ്‌ കൂടി പാൽപ്പൊടി ചേർത്ത് നന്നായി ഇളക്കുക. തിളക്കുമ്പോൾ കണ്ടെൻസ്ഡ് മിൽക്ക് ചേർത്ത് തീ അണയ്ക്കുക. തണുത്ത ശേഷം മൂന്ന് മണിക്കൂർ ഫ്രിജിൽ വയ്ക്കുക. ഇതിലേക്ക് കുതിർത്തു വെച്ച അവൽ, മാമ്പഴം, നേന്ത്രപഴം ചെറുതായി അരിഞ്ഞത്, നാളികേരം ചിരകിയത് എന്നിവ ചേർത്ത് നന്നായി ഇളക്കി ഗ്ലാസിലേക്ക് പകർത്തി വിളമ്പാവുന്നതാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.