Boost Immunity: പ്രതിരോധശേഷി വർധിപ്പിക്കാൻ ഇക്കാര്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ!
Way to Boost your immunity: നിങ്ങൾ നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇക്കാര്യങ്ങൾ കഴിച്ചുകൊണ്ട് നിങ്ങൾക്ക് ഈ ആഗ്രഹം നിറവേറ്റാം.
How to boost your immunity: കാലാവസ്ഥയിൽ നേരിയ മാറ്റം വരുമ്പോൾ തന്നെ ആളുകൾക്ക് പല പല രോഗങ്ങളാണ് പിടിപെടുന്നത്. പെട്ടെന്ന് രോഗങ്ങളുടെ വലയിൽ വീഴുന്നതിന് വേറെയും കാരണങ്ങൾ ഉണ്ടാകാം എന്നാണ് പറയുന്നത്. അതിൽ ഒന്നാണ് പ്രതിരോധശേഷിയുടെ കുറവ്. ചില കാര്യങ്ങൾ കഴിക്കുന്നതിലൂടെ നിങ്ങൾക്ക് നിങ്ങളുടെ പ്രതിരോധശേഷി ശക്തിപ്പെടുത്താൻ കഴിയുമെന്നാണ് പറയുന്നത്. അത്തരത്തിലുള്ള എന്ത് ഭക്ഷണമാണ് നമുക്ക് പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായകമാക്കുന്നതെന്ന് നമുക്ക് നോക്കാം...
Also Read: മുട്ട കഴിച്ചാലും തടി കുറയ്ക്കാം ഈ 3 കാര്യങ്ങൾ കൂടി യോജിപ്പിച്ചാൽ മതി!
ഇവ കഴിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കും
1. നിങ്ങൾ നിങ്ങളുടെ ഭക്ഷണത്തിൽ വെളുത്തുള്ളി ചേർക്കുക. വെളുത്തുള്ളി കഴിക്കുന്നതിലൂടെ നിങ്ങൾക്ക് പ്രതിരോധശേഷി വർധിപ്പിക്കാൻ കഴിയും. ഇതിനായി നിങ്ങൾ വെറും വയറ്റിൽ പച്ച വെളുത്തുള്ളി കഴിക്കുന്നത് വളരെ നല്ലതായിരിക്കും.
2. ഭക്ഷണത്തിൽ ക്യാപ്‌സിക്കം ചേർക്കുക. കാപ്‌സിക്കത്തിനുള്ളിൽ നിങ്ങൾക്ക് അറിയാത്ത ധാരാളം പോഷക ഘടകങ്ങൾ അടങ്ങിയിട്ടുണ്ട് ഇത് നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കും.
Also Read: Mercury transit 2023: വെറും 5 ദിവസത്തെ കാത്തിരിപ്പ്... ഈ രാശിക്കാർക്ക് ലഭിക്കും അതിഗംഭീരം നേട്ടങ്ങൾ
3. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് തുളസി വളരെ ഉപയോഗപ്രദമാണ്. അതുകൊണ്ട് നിങ്ങൾ പതിവായി തുളസി ഇല കഴിക്കുന്നത് നല്ലതാണ്. അതും വെറുംവയറ്റിൽ ആണെങ്കിൽ ഉത്തമം. ഇനി നിങ്ങൾക്ക് തുളസി ഇല കഴിക്കാൻ വെറുതെ കഴിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ തേൻ ചേർത്ത് കഴിക്കുക.
4. നിങ്ങളുടെ ഭക്ഷണത്തിൽ പാലക്ക് ചീരയും ചേർക്കാം. പാലക്കിൽ വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിൽ ഒമേഗ 3 ഫാറ്റി ആസിഡുകളും ഉണ്ട്. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ഇത് നിങ്ങൾക്ക് വളരെ ഉപയോഗപ്രദമാകും.
Also Read: 700 വർഷങ്ങൾക്ക് ശേഷം മഹാ അഷ്ടമിയിൽ അപൂർവ്വ സംഗമം; ഈ രാശിക്കാരുടെ സമയം സൂര്യനെപ്പോലെ തെളിയും!
5. അതുപോലെ നിങ്ങൾക്ക് ഭക്ഷണത്തിൽ പുളിയുള്ള പഴങ്ങളും ചേർക്കാം. ഈ പഴങ്ങളിൽ വിറ്റാമിൻ സി ധാരാളമായി കാണപ്പെടുന്നു. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ഇത് നിങ്ങൾക്ക് വളരെ ഉപയോഗപ്രദമാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...