ശൈത്യകാലത്തോട് വിടപറയുകയും വേനൽക്കാലത്തെ വരവേൽക്കാൻ ഒരുങ്ങുകയും ചെയ്യുന്ന കാലാവസ്ഥാ മാറ്റത്തിന്റെ കാലഘട്ടമാണിപ്പോൾ. അതിനാൽ തന്നെ കാലാവസ്ഥാ മാറ്റം വിവിധ ആരോ​ഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. അലർജി, ജലദോഷം, ചുമ, മൂക്കടപ്പ്, വൈറൽ പനി എന്നീ അവസ്ഥകൾ പലപ്പോഴും കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാ​ഗമായി ഉണ്ടാകും.


COMMERCIAL BREAK
SCROLL TO CONTINUE READING

ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുന്നത് അണുബാധ തടയാനും വീക്കം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും. രോ​ഗപ്രതിരോധശേഷി മികച്ചതാക്കുന്നതിന് ആരോ​ഗ്യകരമായ ജീവിതശൈലി പിന്തുടരേണ്ടത് പ്രധാനമാണ്. പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും വൈറൽ അണുബാധകളെ ചെറുക്കുന്നതിനുമായി ജീവിതത്തിൽ പിന്തുടരേണ്ട ചില ദൈനംദിന ശീലങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.


ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്തുക: ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണ്. ഇത് ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുന്നു. വൃക്കകളുടെ പ്രവർത്തനം ആരോ​ഗ്യകരമാക്കാനും ശരീരത്തിൽ ആവശ്യത്തിന് ജലാംശം ഉണ്ടാകേണ്ടത് പ്രധാനമാണ്. നിർജ്ജലീകരണം ശരീരത്തെ ദുർബലമാക്കുന്നു, ഇതുവഴി ബാക്ടീരിയകൾക്ക് രോഗപ്രതിരോധ സംവിധാനത്തെ എളുപ്പത്തിൽ ആക്രമിക്കാൻ സാധിക്കുന്നു.


ALSO READ: ദിവസവും ചെവി വൃത്തിയാക്കുന്നവരാണോ നിങ്ങൾ.... ഇത് ​ഗുണത്തിന് പകരം നൽകുക ദോഷം


ആരോഗ്യകരമായ ഉറക്കം ശീലമാക്കുക: കുറഞ്ഞത് 6-7 മണിക്കൂറെങ്കിലും നല്ല ഉറക്കം ലഭിക്കുന്നത് ശരീരത്തെ പല രോഗങ്ങളിൽ നിന്നും അകറ്റി നിർത്തും. മാനസികമായും ശാരീരികമായും ആരോ​ഗ്യം മികച്ചതായി നിലനിർത്തേണ്ടത് പ്രധാനമാണ്. ആവശ്യത്തിന് ഉറക്കം ലഭിക്കുന്നത് ശരീരത്തിൻ്റെ പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കും.


ആരോഗ്യകരമായ ഭക്ഷണരീതികൾ പിന്തുടരുക: രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിൽ ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നു. രോ​ഗപ്രതിരോധശേഷി മികച്ചതായി നിലനിർത്തുന്നതിന് ശരിയായ അളവിൽ പോഷകങ്ങൾ കഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് പ്രധാനമാണ്. വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ സെല്ലുലാർ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു. മഞ്ഞൾ പാലിന് ആന്റി ഇൻഫ്ലമേറ്ററി, ആന്റി ബാക്ടീരിയൽ ഗുണങ്ങളുണ്ട്.


വ്യായാമം ശീലമാക്കുക: ശരീരത്തെ ആരോ​ഗ്യത്തോടെ നിലനിർത്തേണ്ടത് പ്രധാനമാണ്. ഉദാസീനമായ ജീവിതശൈലി നമ്മുടെ ശരീരത്തെ ദുർബലപ്പെടുത്തും. വേ​ഗത്തിലുള്ള നടത്തം, ജോഗിംഗ് എന്നിവ ആരംഭിക്കുന്നത് ശരീരത്തെ ആരോ​ഗ്യത്തോടെ നിലനിർത്താൻ സഹായിക്കും. യോഗയ്‌ക്കായി പതിവായി 15-20 മിനിറ്റ് മാറ്റിവയ്ക്കുന്നത് ശരീരത്തിനും മനസ്സിനും ശാന്തത ലഭിക്കാനും സമ്മർദ്ദം കുറയ്ക്കാനും സഹായിക്കും. ഇത് പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.


ALSO READ: ലെമൺ​ഗ്രാസ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ? ലെമൺ​ഗ്രാസ് വാട്ടറിന്റെ ​ഗുണങ്ങൾ അറിയാം


സമ്മർദ്ദം നിയന്ത്രിക്കുക: സമ്മർദ്ദം വിവിധ രോ​ഗങ്ങളിലേക്ക് നയിക്കും. എന്നാൽ, സമ്മർദ്ദത്തെ നിയന്ത്രിക്കേണ്ടതും ശരീരത്തെ ആരോ​ഗ്യത്തോടെ നിലനിർത്തേണ്ടതും പ്രധാനമാണ്. ഉയർന്ന സമ്മർദ്ദം രോഗപ്രതിരോധ ശേഷിയെ ദുർബലപ്പെടുത്തും.


ഭക്ഷണക്രമം ആരോ​ഗ്യകരമാക്കുക: പ്രഭാതഭക്ഷണം ഒരിക്കലും ഒഴിവാക്കരുത്. കൃത്യസമയത്ത് ഭക്ഷണം കഴിക്കേണ്ടത് പ്രധാനമാണ്. ദഹനം ആരോ​ഗ്യകരമാക്കുന്നതിന് വൈകുന്നേരം ഏഴ് മണിക്ക് അത്താഴം കഴിക്കുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.