ലോകത്തിലാദ്യമായി രജിസ്റ്റര്‍ ചെയ്ത റഷ്യയുടെ കൊറോണ വൈറസ് വാക്സിന്‍ (Corona Vaccine) ഉടന്‍ ഇന്ത്യയിലേക്കില്ല. ധൃതിപിടിച്ച് റഷ്യയുടെ കൊവിഡ് വാക്സിന്‍ ഉപയോഗിക്കാന്‍ ഇന്ത്യ തയാറല്ല. റഷ്യ(Russia)യുടെ വാക്സിന്‍ ഉപയോഗവും ഫലവും കണ്ടറിഞ്ഞ ശേഷമാകും ഇന്ത്യ (India) തുടര്‍ നടപടിയെടുക്കുക എന്നാണ് റിപ്പോര്‍ട്ട്. വാക്സിന്‍ പരീക്ഷണം നടത്താന്‍ സന്നദ്ധത അറിയിച്ച ഇരുപത് രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

കൊറോണ വാക്സിന്‍: മരണം സംഭവിച്ചേക്കാം എന്ന് മുന്നറിയിപ്പ് അവഗണിച്ച ഇന്ത്യന്‍ വംശജന്‍!!


എന്നാല്‍, ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഔദ്യോഗികമായി തീരുമാനമെടുത്തിട്ടില്ല. റഷ്യ വിജയകരമായി പരീക്ഷിച്ചുവെന്ന് അവകാശപ്പെടുന്ന വാക്സിന്‍ മനുഷ്യരിലെ അവസാനഘട്ട പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ ഇന്ത്യയില്‍ ലഭ്യമാക്കൂ. അടിയന്തര സാഹചര്യത്തില്‍ പരീക്ഷണങ്ങള്‍ ഒഴിവാക്കി വാക്സിന്‍ നല്‍കാന്‍ വകുപ്പുണ്ടെങ്കിലും ഇന്ത്യ അത് നടപ്പാക്കില്ല.


പതഞ്‌ജലി ദിവ്യകൊറോണ; ബാബ രാംദേവിനെതിരെ എഫ്ഐആർ!!!


വാക്സിന്‍ വികസിപ്പിച്ച രാജ്യത്ത് പരീക്ഷണ വിജയം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാകും ഇത്. ഓക്സ്ഫോര്‍ഡ് (Oxford University) വികസിപ്പിക്കുന്ന വക്സിന്റെ കാര്യത്തിലും സമാനമായ നിലപാടാണ് ഇന്ത്യ സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍, ഓക്സ്ഫോര്‍ഡ് വാക്സിന്‍ പരീക്ഷണ൦ സംബന്ധിച്ച് ഇന്ത്യന്‍ കമ്പനിയായ സിറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി കരാറുണ്ട്. എന്നാല്‍, റഷ്യയുടെ വക്സിന്റെ കാര്യത്തില്‍ ഇന്ത്യ കരാറുകള്‍ ഏറ്റെടുത്തിട്ടില്ല. ഇത് വാക്സിന്‍ ഇന്ത്യയിലെത്തുന്നത് വൈകിപ്പിച്ചേക്കും. 


COVID 19 ചികിത്സയ്ക്ക് 'കഞ്ചാവ്' ഫലപ്രദം... യുഎസ് സര്‍വകലാശാല പറയുന്നു...


ഇന്ത്യ വികസിപ്പിച്ച കൊവാക്സിനില നിന്നും വ്യത്യസ്തമാണ് റഷ്യയുടെ 'സുപുട്നിക് 5' എന്ന വാക്സിന്‍. കൊവാക്സിനില്‍ കൊറോണ വൈറസി(Corona Virus)നെ തന്നെ നിര്‍ദോഷകാരിയാക്കി ഉപയോഗപ്പെടുത്തുന്നതാണ് രീതി. റഷ്യയുടെ വാക്സിനില്‍ രോഗാണുവാഹകരായി ഉപയോഗിക്കുന്നത് ജ്വരമുണ്ടാക്കുന്ന വൈറസുകളില്‍ ഒന്നായ അഡിനോയാണ്.