Indoor Plants Benefits: വീടിനുള്ളില്‍ ചെടികള്‍ വളര്‍ത്തുന്നത് ഇപ്പോള്‍ ഒരു ഫാഷനാണ്. പലരും വീടിന്‍റെ ഭംഗി കൂട്ടാനായാണ് ചെടികള്‍ വയ്ക്കാറുള്ളത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാല്‍,  മുറിയ്ക്കുള്ളില്‍ ചെടികള്‍ വളര്‍ത്തുന്നത് കൊണ്ട് നേട്ടങ്ങള്‍ പലതാണ്.   ഇത്തരത്തില്‍ വീടിനുള്ളില്‍ വയ്ക്കുന്ന (Indoor Plants) ചെടികള്‍ നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് സഹായമാണ്. 


വീടിനകത്ത് ചെടികള്‍ വളര്‍ത്തുന്നതിലൂടെ മുറികളില്‍ ശുദ്ധവായു നിറയുകയും ഓക്‌സിജന്‍റെ അഭാവം പരിഹരിയ്ക്കപ്പെടുകയും ചെയ്യും. ഇതിലൂടെ രാത്രിയില്‍ സുഖകരമായ ഉറക്കം ലഭിക്കും. കൂടാതെ, ശ്വാസ കോശ സംബന്ധമായ ചെറിയ പ്രശ്നങ്ങള്‍ക്ക് പരിഹാരവുമാണ് മുറികളില്‍ ഇത്തരം ചെടികള്‍ നട്ടു പിടിപ്പിക്കുന്നത്. 


എന്നാല്‍, എല്ലാത്തരം ചെടികളും കിടപ്പുമുറിയില്‍ വയ്ക്കാന്‍ അനുയോജ്യമല്ല. നമുക്കറിയാം, ചില ചെടികള്‍ക്ക് വളരാന്‍  നേരിട്ട് സൂര്യപ്രകാശം ലഭിക്കേണ്ടത് ആവശ്യമാണ്.  


നേരിട്ട് സൂര്യപ്രകാശം ആവശ്യമില്ലാത്ത ചെടികളാണ് നാം കിടപ്പുമുറിയില്‍ സാധാരണ വയ്ക്കാറുള്ളത്.  ഉറക്കവും കിടപ്പ് മുറിയുടെ അന്തരീക്ഷവും മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന  അത്തരം ചില  ചെടികളെക്കുറിച്ച് അറിയാം.   


മുല്ലച്ചെടി (Jasmine)
ഉറക്കത്തിന് സഹായിക്കുന്ന പ്രകൃതിദത്ത ഉപാധിയാണ് മുല്ലച്ചെടിയെന്ന് വീലി൦ഗ് ജെസ്യൂട്ട് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. മികച്ച ഉറക്കം നല്‍കുന്നതിന് പുറമെ ഇവ ഉത്കണ്ഠ കുറയ്ക്കുകയും ഉന്മേഷത്തോടെ ഉണരാന്‍ സഹായിക്കുകയും ചെയ്യും. എപ്പോഴും പൂവിടില്ല എങ്കിലും മുല്ല നല്‍കുന്ന ഗുണങ്ങള്‍ ഏറെയാണ്‌. മുറിയ്ക്കുള്ളിലും മുല്ലച്ചെടി വയ്ക്കാം. എങ്കിലും രണ്ടു ദിവസത്തില്‍ ഒരിയ്ക്കല്‍ ഇവ വീണ്ടും സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് വയ്ക്കുന്നത് കൂടുതല്‍ നല്ലതാണ്. 


ഗാര്‍ഡെനിയ (Gardenia) 
നല്ല ഉറക്കം നല്‍കാനുളള കഴിവ് ഇവയ്ക്കുണ്ട്. ഒരു ജര്‍മന്‍ പഠനത്തിലൂടെ ഇത് തെളിയിക്കപ്പെട്ടിട്ടുണ്ട്. 
 
സര്‍പ്പപ്പോള (Sansevieria trifasciata)
സര്‍പ്പപ്പോള വീടിനകത്തെ ഓക്സിജന്‍റെ അളവ് മെച്ചപ്പെടുത്താന്‍ മികച്ചതാണ്. ചെലവ് കുറഞ്ഞതും പരിപാലിക്കാന്‍  ഒട്ടുംതന്നെ  പ്രയാസമില്ലാത്തതുമായ ഈ ചെടി കിടപ്പു മുറിക്ക് വളരെ അനുയോജ്യമാണ്. വായു ശുദ്ധീകരിക്കാന്‍ സഹായിക്കുന്ന 12 തരം സസ്യങ്ങളുടെ കൂട്ടത്തില്‍ ഈ സസ്യവും പെടും. പാമ്പിനെപ്പോലെയുള്ള രൂപത്താൽ ഇതു പാമ്പുചെടിയെന്ന് അറിയപ്പെടുന്നു. മൂർച്ചയുള്ള വശങ്ങളുള്ളതിനാൽ അമ്മായിയമ്മയുടെ നാവെന്നും ഇതിനെ വിളിക്കുന്നു  
 
കറ്റാര്‍വാഴ (Aloe Vera) 
മികച് ഒരു ഔഷധ സസ്യമാണ് കറ്റാര്‍വാഴ. മുറിവ്, പൊള്ളല്‍, പാടുകള്‍ എന്നിവയെല്ലാ ഭേദമാക്കാന്‍ ഇവ മികച്ചതാണ്. ശരീരത്തെ വിഷവിമുക്തമാക്കാനും ഇവ സഹായിക്കും. ക്ലീനി൦ഗ് ഏജന്റുകളില്‍ കാണപ്പെടുന്ന വിഷപാദാര്‍ത്ഥങ്ങള്‍ നീക്കം ചെയ്യാനും ഇവ സഹായിക്കും. വീടിനകത്തെ വായു ശുദ്ധീകരിക്കാനും ഇവ മികച്ചതാണ്. വീടിനകത്ത് ഹാനികരമായ രാസപദാര്‍ത്ഥങ്ങള്‍ ഉയര്‍ന്ന അളവില്‍ ഉണ്ടെങ്കില്‍ ഈ സസ്യത്തില്‍ തവിട്ട് കുത്തുകള്‍ കാണപ്പെടും. വീടിനകത്തെ അന്തരീക്ഷത്തെ കുറിച്ചുള്ള സൂചന ഈ സസ്യം നല്‍കും



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.