ഇപ്പോൾ വളരെ സാധാരണയായി തന്നെ വന്ധ്യത പ്രശ്‍നങ്ങൾ കണ്ട് വരാറുണ്ട്.  ഇവയൊക്കെ ഒരു പരിധി വരെ വൈദ്യ ചികിത്സയിലൂടെയും മറ്റും പരിഹാരം കണ്ടെത്താൻ സാധിക്കും. ദശലക്ഷക്കണക്കിന് ദമ്പതികൾ വന്ധ്യതാ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഒരു വർഷത്തെ പരിശ്രമത്തിന് ശേഷം ഗർഭിണിയാകാൻ കഴിയാത്തതാണ് വന്ധ്യതയായി കണക്കാക്കുന്നത്.  വന്ധ്യത ശാരീരിക ആരോഗ്യത്തെ മാത്രമല്ല മാനസികാരോഗ്യത്തെയും ബാധിക്കാറുണ്ട്.  ആ​ഗോളതലത്തിൽ വൈകല്യങ്ങളുടെ പട്ടികയിൽ വന്ധ്യത ഏഴാം സ്ഥാനത്താണ്. സ്ത്രീകളിൽ ഗർഭധാരണത്തിലെ പരാജയം നിരാശ, രോഷം, വിഷാദം, ഉത്കണ്ഠ, സാമൂഹിക നിലയില്ലായ്മ, ആത്മാഭിമാനം എന്നിവയുൾപ്പെടെ വിവിധ മാനസിക പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. വന്ധ്യതക്ക് പരിഹാരിക്കാനുള്ള ചില മാർഗങ്ങൾ.


COMMERCIAL BREAK
SCROLL TO CONTINUE READING

മാതളം


മാതളത്തിന് ഏറെ ആരോഗ്യ ഗുണങ്ങൾ ഉണ്ട്. പ്രതിരോധ ശേഷി വർധിപ്പിക്കാനും , ആർത്തവം സംബന്ധിച്ച പ്രശ്നങ്ങൾ മാറ്റാനും ഒക്കെ മാതളം സഹായിക്കാറുണ്ട്, സ്ത്രീകളിലും പുരുഷന്‍മാരിലും ലൈംഗിക ഉത്തേജനം വര്‍ദ്ധിപ്പിക്കുന്നതിനും വന്ധ്യത പോലുള്ള പ്രതിസന്ധികളില്‍ നിന്നും പരിഹാരം കാണുന്നതിനും മാതളം സഹായിക്കും. ഭക്ഷണ ശീലത്തില്‍ മാതള നാരങ്ങ നല്ലതു പോലെ ഉള്‍പ്പെടുത്തുന്നത് വന്ധ്യതയിൽ നിന്ന് രക്ഷ നേടാൻ സഹായിക്കും, ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചക്കും മാതളം സഹായിക്കാറുണ്ട്.


ALSO READ: Pimple Easy Remedies : മുഖക്കുരു അതിവേഗം മാറ്റാൻ ചില എളുപ്പവഴികൾ


അശ്വഗന്ധ


 സ്ത്രീകളിലെ വന്ധ്യതയ്ക്ക് പരിഹാരം കാണാൻ പലപ്പോഴും അശ്വഗന്ധ സഹായിക്കാറുണ്ട്. ഒരു ഗ്ലാസ്സ് ചൂടുവെള്ളത്തില്‍ ഒരു ടീസ്പൂണ്‍ അശ്വഗന്ധ പൊടി ചേര്‍ത്ത് കഴിക്കുക. ഇത് സ്ത്രീകളിലെ വന്ധ്യത പ്രശ്‍നങ്ങൾ പരിഹരിക്കാൻ സഹായിക്കും. കൂടാതെ  മാനസിക പിരിമുറുക്കത്തില്‍ നിന്ന് ആശ്വാസവും അബോര്‍ഷന്‍ പോലുള്ള അവസ്ഥകള്‍ ഇല്ലാതാക്കാനും സഹായിക്കും.


കറുവപ്പട്ട


ഗര്‍ഭപാത്ര സംബന്ധമായി ഉണ്ടാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണാൻ കറുവപ്പട്ട സഹായിക്കും. പിസിഒഡി, ക്രമം തെറ്റിയുള്ള ആര്‍ത്തവം എന്നീ അവസ്ഥകള്‍ക്കും കറുവപ്പട്ട ഒരു പരിഹാരമാണ്. ഒരു സ്പൂണ്‍ ചൂടു വെള്ളത്തില്‍ അല്‍പം കറുവപ്പട്ട പൊടിച്ചത് ചേര്‍ത്ത് അല്‍പം തേനും ചേര്‍ത്ത് ദിവസവും കഴിക്കുന്നത് വന്ധ്യത ഇല്ലാതാക്കാൻ സഹായിക്കും. നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ കറുവപ്പട്ട ഉള്‍പ്പെടുത്തുന്നതും ഗുണകരമാണ്.


ഈന്തപ്പഴം


പല ആരോഗ്യ പ്രതിസന്ധികൾക്കും പരിഹാരം കാണാൻ ഈന്തപ്പഴം സഹായിക്കാറുണ്ട്.  ഈന്തപ്പഴത്തിൽ  ധാരാളം അയേണ്‍ അടങ്ങിയിട്ടുണ്ട്.  ഈന്തപ്പഴം കഴിക്കുന്നത് ഗര്‍ഭധാരണത്തിന് സഹായിക്കുകയും അബോര്‍ഷന്‍ പോലുള്ള അവസ്ഥകളിൽ ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യും. ദിവസവും പത്ത് ഈന്തപ്പഴമെങ്കിലും കുരു കളഞ്ഞ  ശേഷം കഴിക്കുക. പാലില്‍ ഇത് മിക്‌സ് ചെയ്ത് കഴിക്കുന്നതും ഗുണകരമാണ്.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.