Insomnia Remedies : ഉറക്കകുറവിന്റെ പ്രധാന കാരണങ്ങളും പരിഹാരങ്ങളും
ശാരീരികവും മാനസികവുമായി മൊത്തത്തിലുള്ള ആരോഗ്യത്തിന് ഉറക്കം വളരെ പ്രധാനമാണ്. മതിയായ ഉറക്കം ലഭിക്കേണ്ടത് നിർണായകമാണ്.
ചില ആളുകൾക്ക് ചുരുങ്ങിയ കാലയളവിൽ ഇന്സോമിനിയ അല്ലെങ്കിൽ ഉറക്കമില്ലായ്‌മ ഉണ്ടാകാറുണ്ട്. ഉറങ്ങാൻ കഴിയാതിരിക്കുക, സ്വസ്ഥമായ ഉറക്കം ലഭിക്കാതിരിക്കുക എന്നിവയാണ് പ്രധാനമായും ഇൻസോമിനിയ ആയി കാണുന്നത്. ഒരു മുതിർന്ന മനുഷ്യൻ ദിവസവും ഏറ്റവും കുറഞ്ഞത് 7 മണിക്കൂറുകൾ എങ്കിലും ഉറങ്ങണം. . കുട്ടികൾക്കത് 8 മണിക്കൂറാണ്. കൂടുതൽ കാലം ഉറക്കകുറവ് നിലനിന്നാൽ ഡോക്ടറിനെ കാണേണ്ടത് അത്യാവശ്യമാണ്.
ശാരീരികവും മാനസികവുമായി മൊത്തത്തിലുള്ള ആരോഗ്യത്തിന് ഉറക്കം വളരെ പ്രധാനമാണ്. മതിയായ ഉറക്കം ലഭിക്കേണ്ടത് നിർണായകമാണ്. വിട്ടുമാറാത്ത ഉറക്കക്കുറവ് നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ടൈപ്പ് 2 പ്രമേഹവും ഹൃദ്രോഗവും ഉൾപ്പെടെയുള്ള ചില രോഗങ്ങൾ ഉണ്ടാകുന്നതിനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും. നിങ്ങൾ നിങ്ങളുടെ ഭക്ഷണങ്ങൾ ഉൾപ്പെടെ വിവിധ സാഹചര്യങ്ങൾ നിങ്ങളുടെ ഉറക്കത്തെ സ്വാധീനിക്കും. മാനസിക സമ്മർദ്ദം, ഉത്കണ്ഠ, ഭക്ഷണ ശീലങ്ങൾ ഫോണിന്റെ ഉപയോഗം വ്യായാമം ഇല്ലായ്മ എന്നിവയെല്ലാം തന്നെ ഉറക്കത്തെ ബാധിക്കാറുണ്ട്.
മൊബൈലിനോടുള്ള ആസ്കതി മൂലം ഇന്ത്യയിൽ യുവജനങ്ങളുടെ ഉറക്കം നഷ്ടപ്പെടുന്നുവെന്ന് ഒരു പഠനം കണ്ടെത്തിയിരുന്നു. 2021 മാർച്ച് മാസം മുതൽ 2022 ഫെബ്രുവരി വരെ നടത്തിയ ഗ്രേറ്റ് ഇന്ത്യൻ സ്ലീപ്പ് സ്‌കോർകാർഡ് 2022 സർവ്വേയിലാണ് ഇത് കണ്ടെത്തിയത്. കിടക്കയുടെ നിർമ്മാതാക്കളായ വേക്ക്ഫിറ്റാണ് പഠനം നടത്തിയത്. ഫോണുകളുടെ ഉപയോഗം ഉറക്കത്തെ രൂക്ഷമായി ബാധിക്കുന്നുണ്ടെന്നാണ് മിക്കവരുടെയും അഭിപ്രായം.മെട്രോപൊളിറ്റിയൻ നഗരങ്ങളിൽ ജീവിക്കുന്നവരാണ് കൂടുതൽ പ്രശ്‍നങ്ങൾ അനുഭവിക്കുന്നത്. ഇന്ത്യയിൽ നാലിൽ ഒരാൾക്ക് ഉറക്കവുമായി ബന്ധപ്പെട്ട് പ്രശ്‍നങ്ങൾ ഉണ്ട്.
സുഖ ഉറക്കം ലഭിക്കാൻ ചില പൊടി കൈകൾ
1) ധ്യാനം
സ്ഥിരമായി ധ്യാനിക്കുന്നത് ശ്വസനത്തിന്റെ വേഗം കുറച്ചും സ്ട്രെസ് ഹോർമോണിന്റെ അളവുകൾ കുറച്ചും ഉറങ്ങാൻ സഹായിക്കും. മനസ് ശാന്തമാക്കാനും, പിരിമുറുക്കം കുറയ്ക്കാനും ഏകാഗ്രത വർധിപ്പിക്കാനും ധ്യാനം സഹായിക്കും. ഇത് ഉറക്കമില്ലായ്മ ഇല്ലാതാക്കാനും സഹായിക്കും.
2) മദ്യം, കഫീൻ എന്നിവ ഒഴിവാക്കുക
കഫീനും നിക്കോട്ടിനും ഉള്ളിൽ ചെല്ലുന്നത് ഉറക്കമില്ലായ്മയ്ക്ക് കാരണമാകും. കോഫി (Coffee), ചായ, സോഫ്റ്റ് ഡ്രിങ്കുകൾ എന്നിവയിലൊക്കെ കഫീനിന്റെ അളവുണ്ട്. ചോക്ലേറ്റ് കഴിക്കുന്നതും ഉറക്കകുറവിന് കാരണമാകാറുണ്ട്. ഇത് പോലെ തന്നെ മദ്യം കഴിക്കുന്നത് നമ്മെ ഉറങ്ങുന്നതിൽ നിന്നും തടയും.
3) ലൈറ്റ് തെറാപ്പി
മിക്കവരും ഉറക്കകുറവ് പരിഹരിക്കാൻ ഉപയോഗിക്കുന്ന ഒരു വഴിയാണിത്. കൂടുതൽ സൂര്യവെളിച്ചം കൊള്ളുന്നത് ശരീരത്തിൽ മെലാടോണിന്റെ ഉത്പാദനം വധിപ്പിക്കും. നമ്മുടെ ഉറക്ക ചക്രം സാധാരണ നിലയിൽ ആക്കാൻ സഹായിക്കുന്ന ഹോർമോണാണ് മെലാടോണിൻ. രാവിലെ എഴുന്നേൽക്കുമ്പോൾ അര മണിക്കൂർ നടക്കുന്നത് സമയത്തിന് ഉറങ്ങാൻ സഹായിക്കും.
4) മധുരം കഴിക്കുന്നത് കുറയ്ക്കുക
മധുരം കഴിക്കുന്നത് നമ്മുക്ക് പെട്ടന്ന് എനർജി തരുമെങ്കിലും ബ്ലഡിലെ ഷുഗറിന്റെ അളവിൽ വ്യത്യാസ്സം കൊണ്ട് വരും. രാത്രിയിൽ ബ്ലഡിലെ ഷുഗറിന്റെ അളവ് കുറഞ്ഞാൽ ഉറക്കകുറവിന് കാരണമാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...