ഏറ്റവും സുന്ദരമായ ബന്ധങ്ങളിൽ ഒന്നാണ് സൗഹൃദം. എന്ത് പ്രശ്‌നം വന്നാലും മിക്കവരും ആദ്യം വിളിക്കുന്നത് തങ്ങളുടെ സുഹൃത്തിനെ തന്നെ ആയിരിക്കും. എത്ര വിഷമം പിടിച്ച സമയം ആണെങ്കിലും താങ്ങും ആശ്വാസവും ആകാൻ സുഹൃത്തുക്കൾക്ക് കഴിയാറുണ്ട്. ആ സുഹൃത്തുകൾക്ക് വേണ്ടിയുള്ള ദിനമാണ്  ലോക സൗഹൃദ ദിനം. നിങ്ങളുടെ സുഹൃത്തുക്കളോടുള്ള സ്നേഹവും നന്ദിയും അറിയിക്കാൻ ഈ ദിവസം നിങ്ങൾക്ക് ഉപയോഗിക്കാം. ലോകത്താകമാനം ഉള്ള മിക്ക രാജ്യങ്ങളും ജൂലൈ 30 ആണ് ലോക സൗഹൃദ ദിനമായി ആഘോഷിക്കുന്നത്. എന്നാൽ ഇന്ത്യയിലും മറ്റ് ചില രാജ്യങ്ങളിലും ആഗസ്റ്റിലെ ആദ്യ ഞായറാഴ്ച്ചയാണ് സൗഹൃദ ദിനം ആഘോഷിക്കുന്നത്. ഈ വര്ഷം ഇന്ത്യയിൽ ആഗസ്റ്റ് 7 നാണ് ലോക സൗഹൃദ ദിനം ആഘോഷിക്കുന്നത്. 1958 ൽ ഇന്റർനാഷണൽ സിവിൽ ഓർഗനൈസേഷൻ ആണ് ആദ്യമായി സൗഹൃദ ദിനമെന്ന ആശയം മുന്നോട്ട് വെച്ചത്. പിന്നീട് 2011 ൽ യുണൈറ്റഡ് നേഷൻസ് അത് ഔദ്യോഗികമായി ഏറ്റെടുക്കുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

സൗഹൃദത്തെ ആഘോഷിക്കാനാണ് ഈ ദിനം ആചരിക്കുന്നത്. ആദ്യമായി 1958 ൽ പരാഗ്വേയിലാണ് സൗഹൃദ ദിനം ആചരിച്ചത്. ഈ ആശയം ആദ്യമായി പങ്കുവെച്ചത് ഹാൾമാർക്ക്സ് കാർഡിന്റെ സ്ഥാപകൻ ജോയ്‌സ് ഹാൾ ആയിരുന്നു. 1988 ൽ യുണൈറ്റഡ് നേഷൻസ് വിന്നി ദി പൂഹിനെ സൗഹൃദ ദിനത്തിന്റെ അംബാസിഡറായി തിരഞ്ഞെടുത്തു. 2011 ൽ 65-ാമത് യുഎൻ സമ്മേളനത്തിലാണ് ജൂലൈ 30 ലോക സൗഹൃദ ദിനമായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 


ലോക സൗഹൃദ ദിനം ആഘോഷിക്കേണ്ടത് എങ്ങനെ ? 


ഈ സൗഹൃദ ദിനത്തിൽ നിങ്ങൾക്ക് നിങ്ങളുടെ സുഹൃത്തുക്കളോട് നിങ്ങളുടെ ജീവിതത്തിൽ അവർക്കുള്ള പ്രാധാന്യം എത്രയാണെന്ന് മനസിലാക്കി കൊടുക്കാം. നിങ്ങളുടെ ജീവിതത്തിൽ ഉടനീളം കൂടെ നിൽക്കുന്നതിനുള്ള നന്ദിയും നിങ്ങൾക്ക് പ്രകടിപ്പിക്കാം. കുറച്ചു നാളുകളായി സംസാരിക്കാത്ത സുഹൃത്തുക്കളെ വിളിച്ച് സൗഹൃദം പുതുക്കുകയൂം ചെയ്യാം. ഏതെങ്കിലും കൂട്ടുകാരുമായി വഴക്കുണ്ടാക്കിയെങ്കിൽ അത് പരിഹരിക്കാനും ഈ ദിവസം ഉപയോഗിക്കാം. നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തിന് സമ്മാനങ്ങളും കൊടുക്കാം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ