ഇന്റർനാഷണൽ നഴ്‌സസ് ഡേ 2023: ഫ്ലോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമായ മെയ് 12ന് എല്ലാ വർഷവും ലോകമെമ്പാടും ഇന്റർനാഷണൽ നഴ്സസ് ഡേ ആയി ആഘോഷിക്കപ്പെടുന്നു. ആധുനിക നഴ്സിങ്ങിന്റെ സ്ഥാപകയായ ഫ്ലോറൻസ് നൈറ്റിം​ഗേലിനെ ആദരിക്കുന്നതിനും നഴ്സുമാരുടെ സേവനങ്ങളെ വിലമതിക്കുന്നതിനുമാണ് ഈ ദിനം ആഘോഷിക്കുന്നത്. അന്താരാഷ്ട്ര നഴ്സസ് ദിനത്തിന് ഓരോ വർഷവും പ്രത്യേക പ്രമേയങ്ങൾ അവതരിപ്പിക്കുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

അന്താരാഷ്ട്ര നഴ്‌സസ് ദിനം 2023: ചരിത്രം


1965 മുതൽ ഐസിഎൻ അന്താരാഷ്ട്ര നഴ്‌സസ് ദിനം ആഘോഷിക്കുന്നു. ആധുനിക നഴ്‌സിങ്ങിന്റെ സ്ഥാപകയായ ഫ്ലോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമായ മെയ് 12 ആണ് അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിക്കുന്നതിനായി തിരഞ്ഞെടുത്തത്. നഴ്സുമാരുടെ സേവനങ്ങളെ ആദരിക്കുന്നതിനും സുരക്ഷിതമായ തൊഴിലിടം ഒരുക്കുന്നതിനും ഈ ദിനം പ്രത്യേക പ്രധാന്യം നൽകുന്നു.


അന്താരാഷ്ട്ര നഴ്‌സസ് ദിനം 2023: പ്രാധാന്യം


ലോകമെമ്പാടും ആരോഗ്യ സംരക്ഷണത്തിന്റെ മുൻ നിരയിൽ പ്രവർത്തിക്കുന്നവരാണ് നഴ്‌സുമാർ. അന്താരാഷ്‌ട്ര നഴ്‌സസ് ദിനം അവരുടെ ജോലിയെയും അവരുടെ ത്യാഗങ്ങളെയും ബഹുമാനിക്കുന്നതിന് പ്രാധാന്യം നൽകുന്നു. ക്രിമിയൻ യുദ്ധത്തിൽ മുറിവേറ്റ സൈനികർക്ക് ഫ്ലോറൻസ് നൈറ്റിംഗേൽ നൽകിയ നിസ്വാർത്ഥ സേവനത്തെ ഓർമ്മപ്പെടുത്താനാണ് അന്താരാഷ്ട്ര നഴ്സസ് ദിനം ആചരിക്കുന്നത്.


അന്താരാഷ്ട്ര നഴ്‌സസ് ദിനം 2023: പ്രമേയം


ഇന്റർനാഷണൽ കൗൺസിൽ ഓഫ് നഴ്‌സസ് ഈ വർഷത്തെ അന്താരാഷ്ട്ര നഴ്‌സസ് ദിനത്തിന് നൽകിയിരിക്കുന്ന പ്രമേയം - “നമ്മുടെ നഴ്‌സുമാർ... നമ്മുടെ ഭാവി എന്നതാണ്. ആഗോള ആരോഗ്യ രം​ഗത്തെ മെച്ചപ്പെടുത്തുന്നതിന് ഒരുമിച്ച് കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയുന്ന തരത്തിൽ ആരോഗ്യപരിപാലന നയരൂപകർത്താക്കളുടെ മുമ്പിൽ നഴ്സുമാരുടെ ആവശ്യങ്ങൾ കൂടുതൽ വ്യക്തമാക്കാനാണ് ഇന്റർനാഷണൽ കൗൺസിൽ ഓഫ് നഴ്‌സസ് പ്രവർത്തിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.