INTERNATIONAL SELF CARE DAY;`നിങ്ങൾക്കായി നിങ്ങൾ സമയം കണ്ടെത്തണം` ; ഇന്ന് അന്താരാഷ്ട്ര സെൽഫ് കെയർ ദിനം
എന്നാൽ മടുപ്പ് മാറ്റാൻ ചില വഴികൾ ഉണ്ട് . സെൽഫ് കെയറിന്‍റെ ആദ്യ പടി മാനസികവും ശാരീരികവുമായ ആരോഗ്യം തന്നെയാണ്
വീട്,ജോലി,കുടുംബം എന്നിവയ്ക്ക് വേണ്ടി സമയം മാറ്റി വെക്കുന്നവരാണ് നമ്മളിൽ പലരും. അതിനിടയിൽ സ്വന്തം ആവശ്യങ്ങൾക്കായി സമയം കണ്ടെത്തുന്നവർ വളരെ ചുരുക്കമാണ് . സെൽഫ് കെയര്‍ കൊടുക്കുന്ന വ്യക്തികള്‍ വളരെ കുറവാണ് . നിങ്ങൾക്ക് വേണ്ടി അൽപസമയം മാറ്റിവെക്കാൻ നിങ്ങൾ തയാറാകണം . അത്തരക്കാർക്കായി ഒരു ദിനം, അതാണ് അന്താരാഷ്ട്ര സെൽഫ് കെയർ ദിനം .
ഓഫീസിലെയോ വീട്ടിലെയോ തിരക്കിനിടയിൽ ഓടുമ്പോൾ മടുപ്പ് തോന്നുന്നവരാണോ നിങ്ങൾ . എന്നാൽ മടുപ്പ് മാറ്റാൻ ചില വഴികൾ ഉണ്ട് . സെൽഫ് കെയറിന്‍റെ ആദ്യ പടി മാനസികവും ശാരീരികവുമായ ആരോഗ്യം തന്നെയാണ് . മനസിന് സന്തോഷം ലഭിക്കുന്ന കാര്യങ്ങൾ ചെയ്യുന്നതിനൊപ്പം ശരീരത്തിന് ആവശ്യമായ വ്യായാമം,ഭക്ഷണം എന്നിവ ചെയ്യുന്നുവെന്നും ഉറപ്പ് വരുത്തണം . എന്താണ് നിങ്ങളെ മടുപ്പിക്കുന്നതെന്ന് ആദ്യം കണ്ടെത്തുക . മടുപ്പ് തോന്നിപ്പിക്കുന്ന കാര്യങ്ങളിൽ നിന്നും ചെറിയ ഇടവേള എടുക്കണം . ഒരു നല്ല യാത്ര പോയി മനസിന് ഒരു റിലാക്സ് നൽകിയാൽ ഒരു പരിധി വരെ മടുപ്പ് മാറ്റാനാകും .
ഇഷ്ടമില്ലാത്ത കാര്യങ്ങളോട് ധൈര്യമായി നോ പറയണം . ഇഷ്ടമില്ലാത്ത ജോലി ചെയ്യുക,ഇഷ്ടമില്ലാത്ത വ്യക്തികളുമായി സംസാരിക്കുക,ഇഷ്ടമില്ലാത്ത സ്ഥലത്തേക്ക് പോവുക ഇങ്ങനെ നിങ്ങളെ മടിപ്പിക്കുന്ന മാനസിക സന്തോഷവും സമാധാനവും കവർന്നെടുക്കുന്ന എന്തിനോടും ധൈര്യമായി നോ പറയാൻ സാധിക്കണം . ഈ സെൽഫ് കെയർ ദിനത്തിൽ കുറച്ചു സമയം മാറ്റിവെക്കാം നമ്മള്‍ക്കായി തന്നെ.......
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...