എല്ലാ വർഷവും മെയ് 21 ന് അന്താരാഷ്ട്ര തേയില ദിനമായി ആചരിക്കുന്നു. തേയിലത്തൊഴിലാളികളുടെ സുരക്ഷിതമായ തൊഴിൽ സാഹചര്യങ്ങൾ, ന്യായമായ വ്യാപാരം, തേയില ഉൽപ്പാദനം മെച്ചപ്പെടുത്തുന്നതിനുള്ള സുസ്ഥിര അന്തരീക്ഷം എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് തേയില ദിനം ആചരിക്കുന്നത്. 2007-ൽ ടീ ബോർഡ് ഓഫ് ഇന്ത്യ നടത്തിയ ഒരു പഠനമനുസരിച്ച്, ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന മൊത്തം തേയിലയുടെ 80 ശതമാനവും ആഭ്യന്തര വിപണിയിലാണ് വിറ്റഴിക്കപ്പെടുന്നത്. തേയില തൊഴിലാളികൾക്ക് ന്യായവില ഉറപ്പാക്കാനും മികച്ച തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കാനും എല്ലാ ഉപഭോക്താക്കൾക്കും അവകാശമുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

അന്താരാഷ്ട്ര ചായ ദിനത്തിന്റെ ചരിത്രം


2005-ൽ ഡൽഹിയിലാണ് ആദ്യമായി അന്താരാഷ്‌ട്ര തേയില ദിനം ആചരിച്ചത്. 2015-ലാണ് ഈ ദിനം ആഗോളതലത്തിൽ വ്യാപിപ്പിക്കാൻ ഇന്ത്യൻ സർക്കാർ യുഎൻ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷനോട് നിർദേശിച്ചത്. മിക്ക രാജ്യങ്ങളിലും തേയില ഉൽപ്പാദനം ആരംഭിക്കുന്നത് മെയ് മാസത്തിലാണ്. ഇതാണ് അന്താരാഷ്ട്ര തേയില ദിനം മെയ് മാസത്തിൽ ആചരിക്കാൻ കാരണം.


ALSO READ: World AIDS Vaccine Day 2022: ലോക എയ്ഡ്‌സ് വാക്‌സിൻ ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും


ചായയുടെ ​ഗുണ-​ദോഷ വശങ്ങളെക്കുറിച്ച് രണ്ടഭിപ്രായം ഉണ്ടെങ്കിലും ഭൂരിഭാ​ഗം പേർക്കും ചായ പ്രിയങ്കരമായ ഒരു പാനീയമാണ്. ചായ കുടിക്കുന്നത് വഴി ലഭിക്കുന്ന ഉന്മേഷമാണ് മിക്കവർക്കും ചായ പ്രിയങ്കരമാകാൻ കാരണം. ചായയിലുള്ള കഫീൻ എന്ന ഘടകമാണ് പെട്ടെന്ന് ഉന്മേഷം നൽകുന്നത്. എന്നാൽ ഒരു ദിവസം 10 ​ഗ്രാമിൽ കൂടുതൽ കഫീൻ ശരീരത്തിൽ എത്തുന്നത് ​ഗുണകരമല്ല. അതിനാൽ നാല് കപ്പിൽ കൂടുതൽ ചായ ഒരു ദിവസം കുടിക്കരുതെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ നിർദേശിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.