International Yoga Day 2022: എല്ലാ വർഷവും ജൂൺ 21 ന് അന്താരാഷ്ട്ര യോഗ ദിനം  ആഘോഷിക്കുന്നു. ജൂണ്‍ 21 ന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്, വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദിവസവും കൂടിയാണ് ജൂൺ 21.  


COMMERCIAL BREAK
SCROLL TO CONTINUE READING

യോഗ പരിശീലിക്കുന്നതുകൊണ്ട് ഗുണങ്ങള്‍ ഏറെയാണ്‌. ആരോഗ്യമുള്ള ശരീരം, മാനസികാരോഗ്യം,  അമിത വണ്ണത്തില്‍ നിന്നും മോചനം തുടങ്ങി നിരവധി  പ്രയോജനങ്ങള്‍ യോഗയിലൂടെ ലഭിക്കും.  അമിത ശരീരഭാരം എന്നത് ഇന്ന് ഒട്ടുമിക്ക ആളുകളേയും അലട്ടുന്ന പ്രധാന പ്രശ്നമാണ്.  മോശം ജീവിത ശൈലിയും ഭക്ഷണ ക്രമങ്ങളുമാണ് പൊണ്ണത്തടിയ്ക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്. 


Also Read:  International Yoga Day 2022: യോഗയിലൂടെ സൗന്ദര്യവും ആരോഗ്യവും; അന്താരാഷ്ട്ര യോഗ ദിനത്തിൽ അറിയേണ്ടതെല്ലാം


അമിത വണ്ണം കുറയ്ക്കാന്‍ ഏറെ പ്രയത്നം ആവശ്യമാണ് എന്ന കാര്യം  നമുക്കറിയാം. എന്നാല്‍, അല്പം   ക്ഷമയും സമയവും ഉണ്ടെങ്കില്‍ പൊണ്ണത്തടി കുറച്ച് ശരിയായ മാനസിക, ശാരീരിക ആരോഗ്യം വീണ്ടെടുക്കാന്‍  യോഗ സഹായിയ്ക്കും. 


ശരീരഭാരം വർദ്ധിക്കുന്നതിൽ നിന്നും ആശ്വാസം കണ്ടെത്താന്‍ സഹായിയ്ക്കുന്ന മികച്ച ഒരു യോഗാസനത്തെ കുറിച്ച് അറിയാം.   


ശരീരഭാരം കുറയ്ക്കാനും  ശരീര വടിവ് വീണ്ടെടുക്കാനും ഏറെ സഹായിയ്ക്കുന്ന  ഒരു യോഗാസനമാണ്  ഹലാസനം (Halasana). 'ഹല ' , 'ആസന'  എന്നീ സംസ്കൃത വാക്കുകകളില്‍ നിന്നാണ് ഹലാസനം എന്ന പ്രയോഗമുണ്ടായിരിക്കുന്നത്. 'ഹല' എന്ന വാക്കിന് കലപ്പ എന്നാണ് അര്‍ഥം. അതായത്, ഈ ആസനം ചെയ്യുന്ന അവസ്ഥയില്‍ ഒരാളുടെ ശരീരം കലപ്പയുടെ ആകൃതിക്ക് സമാനമായിരിക്കും.
  
എന്നാല്‍, ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. യോഗ നന്നായി പരിശീലിച്ച ശേഷം മാത്രമേ ഈ ആസനം ചെയ്യാവൂ.  അതായത്,  വിപരീതകര്‍ണി ആസനത്തിലും സര്‍വാംഗാസനത്തിലും വൈദഗ്ധ്യം നേടിയവരാണ് ഹലാസനം പരിശീലിക്കേണ്ടത്. ഈ ആസനം മത്സ്യാസനവും ചക്രാസനവുമായും ബന്ധപ്പെട്ടിരിക്കുന്നു.


ഹലാസനം (Halasana) ചെയ്യേണ്ട രീതി


ആദ്യം, വൃത്തിയുള്ളതും വായുസഞ്ചാരമുള്ളതുമായ സ്ഥലത്ത് ഒരു യോഗ മാറ്റ്‌ വിരിച്ച് അതിൽ കിടക്കുക


ഇപ്പോൾ നിങ്ങളുടെ കൈ ശരീരത്തോട് അടുപ്പിച്ച് കൈപ്പത്തികൾ നിലത്ത് വയ്ക്കുക.


ഇനി ശ്വാസം ഉള്ളിലേക്ക് വലിച്ച് കാലുകൾ പതിയെ മുകളിലേക്ക് ഉയര്‍ത്തുക. 


കാലുകൾ മുകളിലേക്ക് ഉയര്‍ത്തി  അവയെ 90 ഡിഗ്രി കോണിൽ വയ്ക്കുക, ഒപ്പം നിങ്ങളുടെ അരക്കെട്ടിന്  സഹായം നല്‍കാനായി അരയിൽ കൈകൾ വയ്ക്കുക.


ഇനി  നിങ്ങളുടെ കാലുകൾ പതിയെ തലയ്ക്ക് നേരെ വളയ്ക്കുക.


ഇനി ചിത്രത്തിൽ കാണുന്നത് പോലെ തലയുടെ പിന്നിലേയ്ക്ക് കാലുകൾ വളയ്ക്കുക. 


നിങ്ങളുടെ കൈകൾ അരയിൽ നിന്ന് മാറ്റി നിലത്ത് വയ്ക്കുക, 


കുറച്ച് സമയം ഈ അവസ്ഥയില്‍ തുടരുക. അതിനുശേഷം, നിങ്ങള്‍ സാധാരണ നിലയിലേക്ക് മടങ്ങുക.


തുടക്കക്കാര്‍ക്ക് ഈ അവസ്ഥയില്‍ രണ്ട് മിനിറ്റുവരെയോ അല്ലെങ്കില്‍ അസ്വസ്ഥത തോന്നും വരെയോ തുടരാം.


നിങ്ങൾക്ക് അരക്കെട്ട് അല്ലെങ്കിൽ തോളിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ, യോഗ വിദഗ്ദ്ധന്‍റെ മേൽനോട്ടത്തിൽ മാത്രം ഈ യോഗ ചെയ്യുക. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.