പലരും ഇടയ്ക്കിടെ ചെവി വൃത്തിയാക്കുന്നവരാണ്. എന്നാൽ, ഇത് ചെവി വൃത്തിയാക്കുകയല്ല, ചെവി കേടുവരുന്നതിന് ആണ് കാരണമാകുന്നതെന്ന് അറിയാതെയാണ് പലരും ചെയ്യുന്നത്. ചെവി വൃത്തിയാക്കൽ പലർക്കും ഒരു ദൈനംദിന പ്രവൃത്തിയാണ്, പലപ്പോഴും അതിൻ്റെ അപകടങ്ങളെക്കുറിച്ച് പൂർണ്ണമായ അവബോധമില്ലാതെയാണ് പലരും ഇത് ചെയ്യുന്നത്. ചെവി വൃത്തിയാക്കാൻ ബഡ്സ് ഉപയോഗിക്കുന്നതോ സ്വയം വെള്ളം ഉപയോഗിച്ച് ചെവി കഴുകുന്നതോ പോലുള്ള സുരക്ഷിതമല്ലാത്ത രീതികൾ വിവിധ പ്രശ്നങ്ങൾക്ക് കാരണമാകും.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇയർ കനാലിന് സ്വാഭാവിക സ്വയം ശുദ്ധീകരണ സംവിധാനം ഉണ്ട്. ഇയർ വാക്സ് ചെവിയെ സ്വാഭാവികമായി വൃത്തിയാക്കുന്നു. എന്നിരുന്നാലും, ഇയർ കനാൽ ആരംഭിക്കുന്നതിന് സമീപം അഴുക്ക് അടിഞ്ഞുകൂടുകയാണെങ്കിൽ, മൃദുവായ തുണി ഉപയോ​ഗിച്ച് പതിയെ വൃത്തിയാക്കാം. ഘടനാപരമായ അസാധാരണതകൾ, ഇടുങ്ങിയ ഇയർ കനാൽ അല്ലെങ്കിൽ ചെവി ശസ്ത്രക്രിയ ചെയ്തവർ എന്നിങ്ങനെയുള്ള വ്യക്തികൾ, ഇയർ കനാലിലേക്ക് ആഴത്തിൽ വസ്തുക്കൾ കൊണ്ടുപോയി ചെവി വൃത്തയാക്കുന്നത് ഒഴിവാക്കേണ്ടതാണ്.


ദിവസേന ചെവി വൃത്തിയാക്കുന്നത്, പ്രത്യേകിച്ച് അമിതമായി ചെവി കഴുകുന്നത്, ഇയർ കനാലിൻ്റെ സ്വയം സംരക്ഷണ സംവിധാനങ്ങളെ തടസ്സപ്പെടുത്തും. ഈ തടസ്സം, ഇയർ കനാലിൻ്റെ പിഎച്ച് ലെവലിലെ മാറ്റങ്ങളും ഗ്രന്ഥികളിൽ നിന്നുള്ള ലൂബ്രിക്കേഷൻ കുറയുന്നതും ഉൾപ്പെടെയുള്ള സങ്കീർണതകളിലേക്ക് നയിച്ചേക്കാം. ഇത് അണുബാധയ്ക്ക് ഇടയാക്കുന്നു. ചെവിയിലേക്ക് വെള്ളം കയറുന്നതിന്റെ ഫലമായുണ്ടാകുന്ന ഈർപ്പം ഫംഗസ് അണുബാധയ്ക്ക് കാരണമാകും. വൃത്തിയാക്കാൻ ഉപയോ​ഗിക്കുന്ന വസ്തുക്കൾ മൂലം ബാക്ടീരിയൽ അണുബാധ ഉണ്ടാകും.


ALSO READ: ലെമൺ​ഗ്രാസ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ? ലെമൺ​ഗ്രാസ് വാട്ടറിന്റെ ​ഗുണങ്ങൾ അറിയാം


ചെയ്യേണ്ടത്: 


1. തല കഴുകുമ്പോൾ ഇയർ കനാലിന് പുറത്ത് വാസ്ലിൻ പുരട്ടിയ കോട്ടൺ ഉപയോഗിക്കുക. ഇയർ കനാലിലേക്ക് വെള്ളം കയറുന്നത് തടയാൻ ഇത് ഒരു സംരക്ഷണ പാളിയായി പ്രവർത്തിക്കുന്നു.


2. വരൾച്ചയോ അലർജിയോ മൂലം ചെവിക്കുണ്ടാകുന്ന ചൊറിച്ചിൽ പരിഹരിക്കുക. ഓവർ-ദി-കൌണ്ടർ മരുന്നുകൾ ഉപയോഗിച്ച് സ്വയം ചികിത്സ നടത്തുന്നതിന് പകരം, ശരിയായ രോഗനിർണയത്തിനും ചികിത്സയ്ക്കും ആരോ​ഗ്യവിദ​ഗ്ധനെ സന്ദർശിക്കുക.


3. ജലദോഷത്തിന് ശേഷം ചെവി ബ്ലോക്ക് ആകുന്നത് പരിഹരിക്കാൻ വൈദ്യസഹായം തേടുക. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഒരു ഇഎൻടി സ്പെഷ്യലിസ്റ്റിനെ സന്ദർശിക്കേണ്ടത് പ്രധാനമാണ്.


4. ഇയർ കനാലിന് പുറത്തുള്ള അഴുക്കുകൾ മൃദുവായ തുണി ഉപയോഗിച്ച് വൃത്തിയാക്കുക. ദൃശ്യമായ അഴുക്കുകൾ ചെവിക്ക് പരിക്കേൽക്കാത്ത രീതിയിൽ മൃദുവായി തുടച്ച് മാറ്റുക.


ചെയ്യാൻ പാടില്ലാത്തവ:


1. ദിവസവും ചെവി വൃത്തിയാക്കരുത്. ചെവി വൃത്തിയാക്കുന്നതിന് പിന്നുകൾ, വിരലുകൾ, തൂവലുകൾ, ചെവി വൃത്തിയാക്കുന്നതിനുള്ള മറ്റ് വസ്തുക്കൾ എന്നിവ ഉപയോഗിക്കുന്നത് ഒഴിവാക്കുക. അമിതമായി വൃത്തിയാക്കുന്നത് ചെവിയിൽ പരിക്കുകൾ ഉണ്ടാകുന്നതിന് കാരണമാകും.


2. ചെവി വേദനയോ ചൊറിച്ചിലോ മറ്റ് അസ്വസ്ഥതകളോ ഉണ്ടായാൽ, ഒരു ഹെൽത്ത് കെയർ പ്രൊഫഷണലുമായി കൂടിയാലോചിക്കാതെ ഓവർ-ദി-കൌണ്ടർ മരുന്നുകൾ ഉപയോഗിച്ച് ചികിത്സ നടത്തരുത്. പ്രത്യേകിച്ച് വേദന, തടസ്സം, ചൊറിച്ചിൽ, ഡിസ്ചാർജ് അല്ലെങ്കിൽ ചെവിയിൽ നിന്ന് രക്തസ്രാവം എന്നിവ അനുഭവപ്പെടുകയാണെങ്കിൽ സ്വയം ചികിത്സ നടത്തുന്നത് ​ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും.


3. ചെവിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്ക് വൈദ്യസഹായം തേടാൻ കാലതാമസം വരുത്തരുത്. ഇക്കാര്യത്തിൽ പ്രമേഹ രോഗികൾ കൂടുതൽ ജാഗ്രത പാലിക്കുകയും ഏതെങ്കിലും വിധത്തിലുള്ള രോ​ഗലക്ഷണങ്ങളുണ്ടെങ്കിൽ സങ്കീർണതകൾ കുറയ്ക്കുന്നതിന് ഉടനടി വൈദ്യസഹായം തേടുകയും വേണം.


4. ചെവി വേദനയോ ഡിസ്ചാർജോ ഉള്ളവർ നീന്തൽ അല്ലെങ്കിൽ മറ്റ് ജലവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഒഴിവാക്കുക. ഇക്കാര്യങ്ങൾ ശ്രദ്ധിക്കുന്നതിലൂടെ വ്യക്തികൾക്ക് ചെവിയുടെ ആരോഗ്യം മികച്ചതായി നിലനിർത്താനും സങ്കീർണതകൾ തടയാനും കഴിയും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.