ഉണക്കമുന്തിരി നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ ഉള്ളതാണ്. ഉണക്കമുന്തിരി കുതിർത്ത വെള്ളം വെറുംവയറ്റിൽ കുടിക്കുന്നത് ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും. എന്നാൽ ഇവയ്ക്ക് ചില പാർശ്വ​ഗുണങ്ങളും ഉണ്ട്. ഉണക്കമുന്തിരിയുടെ ​ഗുണങ്ങളും പാർശ്വഫലങ്ങളും എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഉണക്കമുന്തിരി വെള്ളത്തിന്റെ ഗുണം


ഉണക്കമുന്തിരി ക്ഷാരത്തിന്റെ സമ്പന്നമായ ഉറവിടമാണ്, ഇത് നിങ്ങളുടെ ശരീരത്തിലെ അസിഡിറ്റി നിയന്ത്രിക്കാൻ സഹായിക്കുന്നു. പ്രോട്ടീൻ നിറഞ്ഞ ഉണക്കമുന്തിരി നിങ്ങളുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനുള്ള മികച്ച പദാർഥമാണ്. ഉയർന്ന രക്തസമ്മർദ്ദം നേരിടുന്നുണ്ടെങ്കിൽ ഉണക്കമുന്തിരി വെള്ളം നിങ്ങളുടെ ദിനചര്യയുടെ ഭാഗമാക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ​ഗുണം ചെയ്യും.


കുറഞ്ഞ ഹീമോഗ്ലോബിൻ അളവ് ഉള്ളവർക്ക് ഇരുമ്പിന്റെ അളവ് വർധിപ്പിക്കാനും വെറും വയറ്റിൽ ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് നല്ലതാണ്. വിറ്റാമിൻ സിയും ഇരുമ്പും അടങ്ങിയ ഉണക്കമുന്തിരി ആരോഗ്യമുള്ള ചർമത്തിനും തിളക്കമുള്ള മുടിക്കും മികച്ചതാണ്. ഒരു ഗ്ലാസ് ഉണക്കമുന്തിരി വെള്ളം വെറും വയറ്റിൽ കുടിക്കുന്നത് നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ നൽകും.


ഉണക്കമുന്തിരി വെള്ളത്തിന്റെ പാർശ്വഫലങ്ങൾ


ഉണക്കമുന്തിരി വെള്ളം ആരോ​ഗ്യത്തിന് ​ഗുണം ചെയ്യുമെങ്കിലും അത് അമിതമായി കഴിക്കരുത്, കാരണം അമിതമായ ഉപയോഗം ദഹനപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. നിങ്ങൾക്ക് ടൈപ്പ്-2 പ്രമേഹമുണ്ടെങ്കിൽ ഉണക്കമുന്തിരി മിതമായ അളവിൽ കഴിക്കുക.


ഉണക്കമുന്തിരി വെള്ളം ഉണ്ടാക്കുന്ന വിധം


200 മില്ലി വെള്ളം തിളപ്പിക്കുക. ചൂടുവെള്ളത്തിൽ 80-90 ഗ്രാം ഉണക്കമുന്തിരി ചേർത്ത് രാത്രി മുഴുവൻ കുതിർത്ത് വയ്ക്കുക. രാവിലെ, ഉണക്കമുന്തിരി നീക്കം ചെയ്ത് ഈ വെള്ളം ചൂടാക്കുക. ഭക്ഷണത്തിന് 30 മിനിറ്റ് മുമ്പ് വെറുംവയറ്റിൽ ഈ വെള്ളം കുടിക്കുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.