വരണ്ട ചർമ്മം നിരവധി പേർക്ക് വലിയ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. മിക്ക ആളുകളെയും അലട്ടുന്നൊരു പ്രശ്നമാണിത്. കൂടുപതലായും ശൈത്യകാലത്താണ് ഇതിന്റെ ബുദ്ധിമുട്ട് അനുഭവപ്പെടാറുള്ളത്. എന്നാൽ ചിലർക്ക് എല്ലാ സമയവും വരണ്ട ചർമ്മം ഒരു പ്രശ്നം തന്നെയാണ്. ആയുർവേദത്തിൽ ചർമ്മത്തിന് തിളക്കവും ആരോഗ്യവും നൽകുന്ന പ്രകൃതിദത്ത മാർ​ഗങ്ങൾ ഉണ്ട്. പാർശ്വഫലങ്ങളെ കുറിച്ചുള്ള പേടിയില്ലാതെ ഉപയോഗിക്കാം എന്നുള്ളതാണ് ആയുർവേദ ചികിത്സയുടെ പ്രധാന ​ഗുണം. അവ നിങ്ങളുടെ ചർമ്മത്തിന് ദോഷം വരുത്തുന്നില്ല. പ്രശ്നങ്ങൾ ഇല്ലാത്ത ചർമ്മത്തിനായുള്ള സുപ്രധാനമായ ആൻറി-ഇൻഫ്ലമേറ്ററി, ആൻറി ഫംഗൽ, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ നിരവധി ഔഷധങ്ങൾക്കുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

വരണ്ട ചർമ്മം പരിഹരിക്കുന്നതിനുള്ള ചില പ്രകൃതിദത്ത മാർ​ഗങ്ങൾ


പാലും മഞ്ഞളും: ആരോഗ്യകരമായ കൊഴുപ്പുകളും അമിനോ ആസിഡുകളും അടങ്ങിയതിനാൽ പാൽ ഒരു മികച്ച മോയ്സ്ചറൈസറാണ്. ചൊറിച്ചിൽ അല്ലെങ്കിൽ വീക്കമുള്ള ചർമ്മ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഇത് നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. രണ്ട് ടേബിൾസ്പൂൺ പാൽ, ഒരു നുള്ള് മഞ്ഞൾ, ഒരു ടീസ്പൂൺ തേൻ, കുറച്ച് വെള്ളം എന്നിവ ഉപയോഗിച്ച് ഫേസ് മാസ്ക് ഉണ്ടാക്കുക. ഇത് നിങ്ങളുടെ ചർമ്മത്തിൽ പുരട്ടി അൽപസമയം വയ്ക്കുക. ഇത് ഉണങ്ങിക്കഴിഞ്ഞ് കഴുകിക്കളയുക. വരണ്ട ചർമ്മത്തിന്റെ ഫലപ്രദമായ ചികിത്സയ്ക്കായി, ആഴ്ചയിൽ രണ്ടുതവണ ഇത് പ്രയോഗിക്കുക.


Also Read: Childhood Obesity: കുട്ടികളിലെ അമിതവണ്ണം തടയാം; ഇല്ലെങ്കിൽ കാത്തിരിക്കുന്നത് ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങൾ


 


വെളിച്ചെണ്ണ: ആന്റിമൈക്രോബിയൽ ഗുണങ്ങളുള്ള ഒരു മോയ്സ്ചറൈസറാണ് വെളിച്ചെണ്ണ. ഇത് ചർമ്മം മിനുസമാർന്നതാക്കുന്നു. ഒരു ചെറിയ പാത്രത്തിൽ രണ്ട് സ്പൂൺ ചെറുചൂടുള്ള വെളിച്ചെണ്ണ എടുക്കുക. ഇത് മുഖത്ത് പുരട്ടുക. മുഖത്ത് നന്നായി എണ്ണ ഉപയോ​ഗിച്ച് മസാജെ ചെയ്യുക. രാത്രി മുഴുവൻ മുഖത്ത് എണ്ണ പുരട്ടി കിടക്കാവുന്നതാണ്. മികച്ച ഫലം ലഭിക്കുന്നതിനായി ഇത് ദിവസവും രാത്രിയിൽ കിടക്കും മുൻപ് പുരട്ടുക.


കറ്റാർ വാഴ: വരണ്ട ചർമ്മത്തിന് കറ്റാർ വാഴ ഉപയോ​ഗിക്കുന്നതിലൂടെ ആശ്വാസം ലഭിക്കും. മുഖത്ത് മാത്രമല്ല, നിങ്ങളുടെ കൈകളും കാലുകളും വരണ്ട് പോകുന്നുവെങ്കിൽ കറ്റാർ വാഴ ഉപയോ​ഗിക്കാവുന്നതാണ്. അങ്ങനെ പുരട്ടി രാത്രി മുഴുവൻ വെയ്ക്കാം. കറ്റാർ വാഴ ജെൽ ബീറ്റാ കരോട്ടിന്റെ ഗുണങ്ങൾ വാഗ്ദാനം ചെയ്യുന്നു. അതിലൂടെ അൾട്രാവയലറ്റ് രശ്മികൾക്കെതിരായ സുരക്ഷയും നിങ്ങളുടെ ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.