കൊളസ്ട്രോൾ രക്തത്തിൽ സ്വാഭാവികമായും നിർമിക്കപ്പെടുന്ന മൂലകമാണ്. ആരോഗ്യകരമായ കോശങ്ങൾ നിർമ്മിക്കുന്നതിൽ ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു. കൂടാതെ വിറ്റാമിൻ ഡി, ഹോർമോണുകൾ, കൊഴുപ്പ് അലിയിക്കുന്ന ആസിഡുകൾ എന്നിവ ഉണ്ടാക്കുന്നു. ഒരു വ്യക്തിയുടെ ഭക്ഷണക്രമം അവരുടെ കൊളസ്ട്രോളിന്റെ അളവ് എത്രത്തോളം ആരോഗ്യകരമാണ് എന്നതിൽ വലിയ സ്വാധീനം ചെലുത്തുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ആരോഗ്യകരമായ പരിധിയിൽ കൊളസ്ട്രോളിന്റെ അളവ് നിലനിർത്തുന്ന ഭക്ഷണം കഴിക്കുന്നത് ഹൃദയാഘാതം അല്ലെങ്കിൽ സ്ട്രോക്ക് പോലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും. നല്ല കൊളസ്ട്രോളിന്റെ അളവ് നിലനിർത്താൻ, മൃഗങ്ങളുടെ കൊഴുപ്പിന്റെ അളവ് പരിമിതപ്പെടുത്തുകയും ആരോഗ്യകരമായ കൊഴുപ്പുകൾ മിതമായ അളവിൽ കഴിക്കുകയും ചെയ്യണമെന്ന് വിദഗ്ധർ നിർദേശിക്കുന്നു.


ആഴ്ചയിൽ നിരവധി തവണ മുട്ട കഴിക്കുന്ന മുതിർന്നവർക്ക് ഹൃദയ സംബന്ധമായ അസുഖങ്ങളും ഹൃദ്രോ​ഗങ്ങൾ മൂലമുള്ള മരണവും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ചില പഠനങ്ങൾ വ്യക്തമാക്കുന്നു. പോഷകാഹാര വിദഗ്ധരുടെ അഭിപ്രായത്തിൽ, മുട്ടകൾ പോഷകങ്ങളാൽ സമ്പുഷ്ടമാണ്, മാത്രമല്ല ഇത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും.


മുട്ട കഴിക്കുന്നത് ഹൃദ്രോഗസാധ്യത വർധിപ്പിക്കില്ല എന്ന് വ്യക്തമാക്കുന്ന നിരവധി പഠനങ്ങൾ ഉണ്ട്. ഇങ്ങനെ മുട്ട കഴിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്. അതിനാൽ, മുട്ട കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോളിന്റെ അളവ് വർധിപ്പിക്കുമോയെന്നും ഒരാൾ ദിവസവും എത്ര മുട്ട വരെ കഴിക്കണമെന്നും അറിഞ്ഞിരിക്കണം.


മുട്ട ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിന്റെ ​ഗുണങ്ങൾ


പ്രോട്ടീന്റെ ഏറ്റവും ഉയർന്ന ഉറവിടമാണ് മുട്ട
രക്തത്തിൽ പഞ്ചസാരയുടെ കുറവുള്ളവർക്ക് മുട്ട വളരെ ഗുണം ചെയ്യും
മുട്ടയിൽ അമിനോ ആസിഡുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്, അനീമിയ ബാധിതർക്ക് ഇത് അത്യന്താപേക്ഷിതമാണ്
ഭക്ഷണത്തിൽ പ്രകൃതിദത്തമായി അടങ്ങിയിരിക്കുന്ന കൊളസ്ട്രോൾ സുരക്ഷിതമാണ്
കേക്ക് മിശ്രിതങ്ങൾ, സംസ്കരിച്ച ഭക്ഷണങ്ങൾ, സംസ്കരിച്ച പാൽ, സംസ്കരിച്ച മാംസം എന്നിവയിൽ ചേർക്കുന്ന മുട്ട ഓക്സിഡൈസ് ചെയ്യപ്പെടുമ്പോൾ മാത്രമേ ഇത് ദോഷകരമാകൂ
സംസ്കരിച്ച ഭക്ഷണങ്ങളിലെ കൊളസ്‌ട്രോൾ ഓക്‌സിഡൈസ് ചെയ്യപ്പെടുകയും ധമനികളിൽ അടഞ്ഞുകൂടുകയും ചെയ്യും


നിങ്ങൾ സാധാരണ കൊളസ്ട്രോൾ നിലയുള്ളവരും ആരോഗ്യകരമായ ജീവിതശൈലി നയിക്കുന്നവുരം ആണെങ്കിൽ ദിവസവും ഒരു മുട്ട കഴിക്കാം. നിങ്ങൾക്ക് ഉയർന്ന കൊളസ്ട്രോൾ ഉണ്ടെങ്കിൽ (അല്ലെങ്കിൽ ഉണ്ടാകാൻ സാധ്യതയുണ്ട്) നിങ്ങൾ നിഷ്ക്രിയ ജീവിതശൈലി നയിക്കുന്നവരാണെങ്കിൽ മുട്ട പൂർണ്ണമായും ഒഴിവാക്കുകയോ മുട്ടയുടെ വെള്ള മാത്രം കഴിക്കുകയോ ചെയ്യേണ്ടതാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.