Eggs: വേനല്‍ക്കാലത്ത് മുട്ട കഴിക്കുന്നത് നല്ലതാണോ? ആരോഗ്യ വിദഗ്ധര്‍ പറയുന്നത് ഇങ്ങനെ

Eggs Side Effects: ദിവസവും മുട്ട കഴിക്കുന്നത് എല്ലുകളെ ശക്തിപ്പെടുത്തുകയും പേശികളെ ബലമുള്ളതാക്കുകയും ചെയ്യുമെങ്കിലും വേനൽക്കാലത്ത് മുട്ട കഴിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും.
മുട്ട ആരോഗ്യത്തിന് എത്ര നല്ലതാണെന്ന് നമുക്കെല്ലാം അറിയാം. എന്നാൽ അധികമായാൽ അമൃതും വിഷം എന്ന് പറയുന്നത് പോലെ മുട്ട കഴിക്കുന്ന കാര്യത്തിലും പരിധി കവിയാൻ പാടില്ല. വേനൽക്കാലത്ത് മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നാണ് ഡോക്ടർമാർ പറയുന്നത്. എന്തുകൊണ്ടാണ് വേനൽക്കാലത്ത് മുട്ട കഴിക്കാൻ പാടില്ലാത്തതെന്നും അത് കഴിച്ചാൽ എന്ത് സംഭവിക്കുമെന്നും നോക്കാം.
ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ആവശ്യമായ പോഷകങ്ങൾ മുട്ടയിൽ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് പ്രോട്ടീൻ, കാൽസ്യം തുടങ്ങിയ പോഷകങ്ങളാൽ സമ്പുഷ്ടമാണ് മുട്ട. അതിനാൽ തന്നെ മുട്ട കഴിക്കുന്നതിലൂടെ ശരീരത്തിന് ധാരാളം ഗുണങ്ങൾ ലഭിക്കുന്നു. ദിവസവും മുട്ട കഴിക്കുന്നത് എല്ലുകളെ ശക്തിപ്പെടുത്തുകയും പേശികളെ ബലമുള്ളതാക്കുകയും ചെയ്യുന്നു. എന്നാൽ, വേനൽക്കാലത്ത് മുട്ട കഴിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. അത്ഭുതം തോന്നുന്നുണ്ടോ..സത്യമാണ്. വേനലിൽ മുട്ട കഴിച്ചാൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
ALSO READ: രാവിലെ ഈ പാനീയങ്ങൾ കുടിക്കുന്നത് ശീലമാക്കാം; എളുപ്പത്തിൽ വയർ കുറയ്ക്കാം
വേനൽക്കാലത്ത് മുട്ട കഴിക്കുന്നത് വയറിലെ ചൂട് വർദ്ധിപ്പിക്കും. മുട്ട കാരണം ബാഹ്യതാപവും ആന്തരിക താപവും വർദ്ധിക്കുന്നു. തൽഫലമായി ഇത് ആമാശയത്തെ ബാധിക്കുകയും അസിഡിറ്റി, വീക്കം തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ വേനൽക്കാലത്ത് മുട്ട കഴിക്കുന്നതിൽ നിന്ന് പരമാവധി അകന്നു നിൽക്കുന്നതാണ് നല്ലത്.
വേനൽക്കാലത്ത് മുട്ട കഴിക്കുന്നത് ദഹനപ്രശ്നങ്ങൾക്ക് കാരണമാകും. വയറുവേദനയും ദഹനപ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. വേനൽക്കാലത്ത് മുട്ട കഴിക്കേണ്ടി വന്നാൽ കൂടുതൽ വെള്ളം കുടിക്കണം. ഇതിന് പുറമെ, വേനൽക്കാലത്ത് മുട്ട കഴിക്കുന്നത് വൃക്കയെയും ബാധിക്കും. മുട്ടയിൽ ഉയർന്ന പ്രോട്ടീൻ അടങ്ങിയതാണ് ഇതിന് കാരണം. മുട്ട കഴിക്കുന്നത് പ്രോട്ടീനുകളെ ദഹിപ്പിക്കാനുള്ള വൃക്കകളുടെ സമ്മർദ്ദം വർദ്ധിപ്പിക്കുന്നു.
മുട്ടയിൽ പ്രോട്ടീൻ അടങ്ങിയിട്ടുള്ളതിനാൽ ഇവ ദഹിപ്പിക്കാൻ ധാരാളം ഊർജ്ജം ആവശ്യമാണ്. അതിനാൽ കഴിയുന്നത്ര വെള്ളം കുടിക്കുക. വേനൽക്കാലത്ത് എന്ത് കഴിച്ചാലും ധാരാളം വെള്ളം കുടിച്ചാൽ മിക്ക ആരോഗ്യ പ്രശ്നങ്ങളും ഒഴിവാക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...