ഒമിക്രോൺ വളരെ കു‌റഞ്ഞ സമയത്തിനുള്ളിൽ തന്നെ ലോകമെമ്പാടും അതിവേ​ഗം വ്യാപിക്കുകയാണ്. ഒമിക്രോണിന് വ്യാപനശേഷി വളരെ കൂടുതലാണെന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്. എന്നാൽ കോവിഡിന്റെ മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോൺ ​ഗുരുതരമല്ലെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. എന്നാൽ ആരോ​ഗ്യവിദ​ഗ്ധർ ഇക്കാര്യത്തിൽ എന്താണ് പറയുന്നതെന്ന് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒമിക്രോൺ ജലദോഷത്തിന് സമാനമാണെന്ന വാദ​ഗതികളെ ഡബ്ല്യുഎച്ച്ഒ തള്ളിക്കളഞ്ഞു. ഇത്തരം പ്രചരണങ്ങൾ പ്രതിരോധ സംവിധാനങ്ങളെ ദുർബലപ്പെടുത്തുമെന്ന് ആശങ്കപ്പെടുന്നതായും ലോകാരോ​ഗ്യസംഘടന വ്യക്തമാക്കി. ഒമിക്രോണിന്റെ ഇതുവരെ കാണപ്പെട്ട രോ​ഗലക്ഷണങ്ങൾ ചെറിയ രീതിയിലുള്ള പനി, തൊണ്ടവേദന, തലവേദന, ശരീര വേദന, ക്ഷീണം, അതിസാരം, ഓക്കാനം, തലകറക്കം എന്നിവയാണ്.


ഒമിക്രോണിൽ ഇതുവരെ കാണപ്പെട്ട രോ​ഗലക്ഷണങ്ങൾ വളരെ ​ഗുരുതരമല്ലെങ്കിലും ഈ വകഭേദത്തെ നിസാരമായി തള്ളിക്കളയാനാകില്ലെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ വ്യക്തമാക്കുന്നത്. മറ്റ് വകഭേദങ്ങളേക്കാൾ അതിവേ​ഗത്തിലാണ് ഒമിക്രോൺ വ്യാപിക്കുന്നത്. ഇതുവരെ വാക്സിൻ സ്വീകരിക്കാത്തവരിലും രോ​ഗപ്രതിരോധ ശേഷി കുറഞ്ഞവരിലും ഇത് ​ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. അതിനാൽ വ്യാജ പ്രചരണങ്ങൾ വിശ്വസിച്ച് പ്രതിരോധങ്ങളിൽ വീഴ്ച വരുത്തരുത്. മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൂട്ടം ചേരുന്നത് ഒഴിവാക്കുക, ശുചിത്വം പാലിക്കുക തുടങ്ങിയ പ്രതിരോധ മാർ​ഗങ്ങളിൽ വീഴ്ച വരുത്തരുത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.