സിഗരറ്റ് വലിച്ചാൽ മുടി നരയ്ക്കുമോ? അകാലനരയെ ചെറുക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
Gray hair: ജീവിതശൈലി പലപ്പോഴും അകാലനരയുടെ ഒരു പ്രധാന കാരണമാണ്. തെറ്റായ ചില ജീവിതശൈലിയിൽ മാറ്റം വരുത്തുന്നത് അകാലനരയിൽ നിന്ന് നിങ്ങളെ സംരക്ഷിക്കും.
പ്രായമാകുമ്പോൾ മുടി നരയ്ക്കുന്നത് ജീവിതചക്രത്തിലെ സ്വാഭാവിക പ്രക്രിയയാണ്. എന്നാൽ അകാലനര പലരെയും വിഷമിപ്പിക്കുന്ന ഒരു സംഗതിയാണ്. 35 വയസിന് ശേഷം മുടി നരയ്ക്കാനുള്ള സാധ്യത കൂടുതലാണ്. ജീവിതശൈലി പലപ്പോഴും അകാലനരയുടെ ഒരു പ്രധാന കാരണമാണ്. തെറ്റായ ചില ജീവിതശൈലിയിൽ മാറ്റം വരുത്തുന്നത് അകാലനരയിൽ നിന്ന് നിങ്ങളെ സംരക്ഷിക്കും.
മുടിയുടെ ആരോഗ്യം നിലനിർത്തുന്ന വിറ്റാമിനുകൾ
ബി വിറ്റാമിനുകൾ പ്രത്യേകിച്ച് ബി -12, ബയോട്ടിൻ എന്നിവ
വിറ്റാമിൻ ഡി
വിറ്റാമിൻ ഇ
വിറ്റാമിൻ എ
മുടിയുടെ വളർച്ചയിൽ നിർണായക പങ്ക് വഹിക്കുന്ന ധാതുക്കൾ
സിങ്ക്
ഇരുമ്പ്
മഗ്നീഷ്യം
സെലിനിയം
ചെമ്പ്
പുകവലി അകാലനരയ്ക്ക് കാരണമാകുമോ?
മറ്റ് നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നപോലെ പുകവില മുടിയുടെ ആരോഗ്യത്തെയും ബാധിക്കും. പുകവലി രോമകൂപങ്ങളെ നശിപ്പിക്കുന്നു. ഇതുവഴി മുടിയുടെ ആരോഗ്യം നശിക്കും. മുടിയിൽ സൂര്യപ്രകാശം നേരിട്ട് പതിക്കുന്നത് മുടിയുടെ ആരോഗ്യത്തെ ബാധിക്കും. കഠിനമായ ചൂടുള്ള സമയങ്ങളിൽ സ്കാർഫ്, തൊപ്പി എന്നിവ ഉപയോഗിക്കുന്നത് നല്ലതാണ്. മൂർച്ചയേറിയ പല്ലുള്ള ചീപ്പുകൾ ഉപയോഗിച്ച് മുടി ചീകരുത്. നനഞ്ഞ മുടി ഉണക്കാൻ ഹെയർ ഡ്രയറിൽ അമിതമായി ചൂട് ഉപയോഗിക്കരുത്. മുടി വൃത്തിയായി കഴുകുക. പൊടിയും വിയർപ്പും തങ്ങിയിരിക്കാൻ അനുവദിക്കരുത്.
അകാലനര ഒഴിവാക്കാനും മുടിയുടെ ആരോഗ്യം സംരക്ഷിക്കാനും വീട്ടിൽ ചെയ്യാവുന്ന കാര്യങ്ങൾ
കിടക്കുന്നതിന് മുമ്പ്, മുടിയിലും തലയോട്ടിയിലും വെളിച്ചെണ്ണ പുരട്ടി മസാജ് ചെയ്യുക. പിറ്റേന്ന് രാവിലെ, മുടി കഴുകുക.
ദിവസവും ഒരു ടീസ്പൂൺ ഇഞ്ചി നീര് തേൻ ചേർത്ത് കഴിക്കാം.
നെല്ലിക്ക ജ്യൂസ് കുടിക്കുക.
ആഴ്ചയിൽ രണ്ടോ മൂന്നോ തവണ കറുത്ത എള്ള് കഴിക്കാം.
ഉള്ളി നീര് മുടിയിലും തലയോട്ടിയിലും തേച്ച് പിടിപ്പിച്ച് ഉണങ്ങിയതിന് ശേഷം കഴുകിക്കളയുക.
കാരറ്റ് ജ്യൂസ്, വെളുത്തുള്ളി, കാബേജ്, മധുരക്കിഴങ്ങ്, ബ്രോക്കോളി, ബദാം എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
കറിവേപ്പിലും തൈരും പേസ്റ്റ് രൂപത്തിലാക്കി മുടിയിലും തലയോട്ടിയിലും പുരട്ടി 30 മിനിറ്റിന് ശേഷം കഴുകിക്കളയാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ചെയ്യാവുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...