Wrinkle on Faced: ചുളിവുകൾ മുഖത്തിന്റെ ഭംഗി ഇല്ലാതാക്കുന്നുണ്ടോ? ഈ മധുര പദാര്‍ത്ഥം നിങ്ങളുടെ ചർമ്മം വീണ്ടും ചെറുപ്പമാക്കും
Wrinkle on Faced: നമ്മിൽ ആരും ചെറുപ്പത്തിൽ തന്നെ വാർദ്ധക്യത്തിന്‍റെ പ്രഭാവം മുഖത്ത് പ്രത്യക്ഷപ്പെടാൻ ആഗ്രഹിക്കുന്നില്ല, അത്തരമൊരു സാഹചര്യത്തിൽ, നിങ്ങൾക്ക് ചുളിവുകൾ നീക്കം ചെയ്യാൻ മധുരമുള്ള ഭക്ഷണത്തിന്‍റെ സഹായം എടുക്കാം.
Wrinkle Removing Food: പ്രായം ഏറിയിരിയ്ക്കുന്നു എന്നതിന്‍റെ തെളിവാണ് നമ്മുടെ ശരീരത്തിലും പ്രത്യേകിച്ച് മുഖത്തും വന്നു ചേരുന്ന ചുളിവുകള്‍ പറയുന്നത്. എന്നാല്‍, സാധാരണയായി, മുഖത്ത് ചുളിവുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങുമ്പോൾ, ഒരു വ്യക്തിയുടെ പ്രായം വർദ്ധിച്ചു, വാർദ്ധക്യം ബാധിച്ചു തുടങ്ങിയെന്ന് മനസ്സിലാക്കാം.
Also Read: Medical Check up for Mothers: വിറ്റമിൻ D മുതൽ മാമോഗ്രാം വരെ, അമ്മമാർ നടത്തേണ്ട 6 ടെസ്റ്റുകൾ ഇവയാണ്
എന്നാൽ ഇന്നത്തെ കാലത്ത് അനാരോഗ്യകരമായ ഭക്ഷണക്രമം, താറുമാറായ ജീവിതശൈലി, അമിതമായ മേക്കപ്പ് എന്നിവ മൂലം കുറഞ്ഞ പ്രായക്കാര്‍ക്കും കൂടുതല്‍ പ്രായം തോന്നിക്കും. ഇതിന് കാരണം, പ്രായം ഉറവാന് എങ്കിലും കാരണം കെമിക്കൽ അടങ്ങിയ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളുടെ അമിതമായ ഉപയോഗം ആണ്. ഇന്ന് മുഖത്ത് ചുളിവുകള്‍ യുവാക്കളിലും കണ്ടു തുടങ്ങിയിരിയ്ക്കുന്നു. മുഖത്തും ശരീരത്തിലും ഉണ്ടാകുന്ന ത്ത് ചുളിവുകള്‍ മാറ്റാനായി മരുന്നോ യോഗയോ ചെയ്യാന്‍ താൽപ്പര്യമില്ലെങ്കിൽ, നിങ്ങൾക്ക് ഒരു പ്രത്യേക വീട്ടുവൈദ്യം ചെയ്യാം.
നമ്മിൽ ആരും ചെറുപ്പത്തിൽ തന്നെ വാർദ്ധക്യത്തിന്‍റെ പ്രഭാവം മുഖത്ത് പ്രത്യക്ഷപ്പെടാൻ ആഗ്രഹിക്കുന്നില്ല, അത്തരമൊരു സാഹചര്യത്തിൽ, നിങ്ങൾക്ക് ചുളിവുകൾ നീക്കം ചെയ്യാൻ മധുരമുള്ള ഭക്ഷണത്തിന്‍റെ സഹായം എടുക്കാം.
നമ്മുടെ നാവിന് അത്ഭുതകരമായ മധുരം നൽകുന്ന ശർക്കരയെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ഇത് സാധാരണയായി ജലദോഷം, ചുമ എന്നിവയിൽ നിന്ന് ആശ്വാസം നൽകുക മാത്രമല്ല, ശരീരത്തിന്‍റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ ശർക്കര കഴിക്കുന്നത് നമ്മുടെ ചർമ്മത്തെ മെച്ചപ്പെടുത്തുമെന്നും ചെറുപ്രായത്തിൽ തന്നെ ഉണ്ടാകുന്ന ചുളിവുകൾ ഇല്ലാതാക്കുമെന്നും വളരെ കുറച്ച് ആളുകൾക്ക് മാത്രമേ അറിയൂ.
ശർക്കരയില്‍ പോഷകങ്ങൾക്ക് ഒരു കുറവുമില്ല, വിറ്റാമിൻ എ, വിറ്റാമിൻ ബി, കാൽസ്യം, ഇരുമ്പ്, പൊട്ടാസ്യം, സിങ്ക്, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവ ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിനുകൾ ചർമ്മത്തിന് പ്രകൃതിദത്തമായ ശുദ്ധീകരണമാണ് നല്‍കുന്നത്. മറുവശത്ത്, ശർക്കര കഴിക്കുന്നത് നമ്മുടെ ശരീരത്തെ ആന്തരികമായി ശുദ്ധീകരിക്കുന്നു. വേണമെങ്കിൽ ശർക്കരയും ഇളം ചൂടുവെള്ളത്തോടൊപ്പം കുടിക്കാം.
ശർക്കരയുടെ സഹായത്തോടെ ചുളിവുകൾ എങ്ങിനെ മാറ്റാം?
മുഖത്ത് കാണുന്ന ചുളിവുകൾ അപ്രത്യക്ഷമാകുകയോ വാർദ്ധക്യം കുറയ്ക്കുകയോ ചെയ്യണമെങ്കിൽ, ഇതിനായി നിങ്ങൾക്ക് ഒരു നുള്ള് ശർക്കര, ഒരു നുള്ള് മഞ്ഞൾ, ഒരു നുള്ള് മുന്തിരി നീര്, ഒരു സ്പൂൺ കട്ടൻ ചായ, ഒരു സ്സ്പൂണ്‍ റോസ് വാട്ടര്‍ ഇവ നന്നായി കലര്‍ത്തി തയ്യാറാക്കിയ പേസ്റ്റ് മുഖത്ത് 15 മിനിറ്റ് നേരം പുരട്ടുക. അവസാനം ശുദ്ധജലത്തിൽ മുഖം കഴുകുക.
പാടുകളും മാറും
മുഖത്തെ പാടുകൾ മാറ്റാൻ ശർക്കര ഉപയോഗിക്കാം. ഒരു സ്പൂൺ ശർക്കരപ്പൊടി എടുത്ത് അതിൽ ഒരു സ്പൂൺ നാരങ്ങ നീര്, ഒരു നുള്ള് മഞ്ഞൾ, ഒരു സ്പൂൺ തക്കാളി നീര് എന്നിവ മിക്സ് ചെയ്യുക. ഈ പേസ്റ്റ് മുഖത്ത് പുരട്ടി 20 മിനിറ്റ് ഉണങ്ങാൻ വയ്ക്കുക. ഇനി മുഖം വെള്ളത്തിൽ കഴുകുക. ഈ പ്രക്രിയ പതിവായി സ്വീകരിക്കുകയാണെങ്കിൽ, പാടുകൾ അപ്രത്യക്ഷമാകും.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...