പ്രായം കൂടുന്നതും തെറ്റായ ഭക്ഷണ ശീലങ്ങളും  പലപ്പോഴും എല്ലുകള്‍ക്ക് ബലക്ഷയം ഉണ്ടാകാന്‍ കാരണമാകാറുണ്ട്. പ്രത്യേകിച്ചും 40 വയസ് കഴിഞ്ഞവരിൽ സന്ധി വേദനയ്ക്കും പേശി വേദനയ്ക്കും ഉള്ള സാധ്യതകൾ കൂടുതലാണ്. എന്നാൽ ഇപ്പോഴത്തെ ജീവിത ശൈലികൾ മൂലം അതിന് മുമ്പ് തന്നെ ആരോഗ്യ പ്രശ്‍നങ്ങൾ ഉണ്ടാക്കുന്നത് സാധാരണയായി മാറിയിട്ടുണ്ട്. പ്രത്യേകിച്ചും 25 മുതൽ 30 വയസിനിടയിൽ പ്രായമുള്ളവരിൽ ഈ പ്രശ്നം ഇപ്പോൾ അതിരൂക്ഷമായി മാറിയിട്ടുണ്ട്. ഇന്നത്തെ ജീവിത രീതികളും ജോലിയുടെ സ്വഭാവവും വ്യായാമം ഇല്ലാത്തതുമാണ് ഇതിന്റെ പ്രധാന കാരണമെന്നാണ്  ആരോഗ്യ വിദഗ്ദ്ധരും അഭിപ്രായ പ്പെടുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

 സന്ധി വേദന കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 


വേദനയുള്ള സന്ധികളിൽ ഒലിവ് എണ്ണ ഉപയോഗിച്ച് തിരുമ്മുന്നത് പലപ്പോഴും വേദന കുറയ്ക്കാൻ സഹായിക്കാറുണ്ട്. അത്പോലെ തന്നെ ഉറക്കം ലഭിക്കേണ്ടത് സന്ധി വേദനകൾ ഒഴിവാക്കാൻ അത്യാവശ്യമാണ്, കൂടാതെ സ്ഥിരമായി വ്യായാമം ചെയ്യുകയും ചെയ്യണം. ഇത് പേശികളുടെ ശക്തി കൂട്ടുകയും സന്ധികളിലെ വേദന കുറയ്ക്കുകയും ചെയ്യും. വ്യായാമം ഉറക്കം ലഭിക്കാനും തളർച്ച ഇല്ലാതാക്കാനും സഹായിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്. വേഗത്തിലുള്ള നടത്തം, നീന്തൽ, വാട്ടർ എയ്റോബിക്സ് ഇവയെല്ലാം ചെയ്യുന്നത് വളരെ ഫലപ്രദമാണ്, യോഗ ശരീരത്തിന് വ്യായാമം നൽകുകയും മെഡിറ്റേഷൻ മാനസികമായി സന്തോഷം നൽകുകയും ചെയ്യും. 2013 ലെ പഠനം അനുസരിച്ച് 6 ആഴ്ച സ്ഥിരമായി യോഗ ചെയ്താൽ മെച്ചപ്പെട്ട മാനസികാവസ്ഥ, ക്ഷീണകുറവ് , വേദന കുറവ് എന്നിവയെല്ലാം ഉണ്ടാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. 


ALSO READ: Arthritis : സന്ധി വേദന മാത്രമല്ല സന്ധി വാതത്തിന്റെ ലക്ഷണം; സന്ധി വാതത്തിന്റ ലക്ഷണങ്ങൾ എന്തോക്കെയെന്ന് അറിയാം


സന്ധി വേദന പെട്ടെന്ന് കുറയ്ക്കാൻ  ഒരു എളുപ്പ വഴി 


10 ടീസ്പൂൺ ഉപ്പ് ഒരു വലിയ പാത്രത്തിൽ എടുത്ത് ഒരു കപ്പ് വെള്ളത്തിൽ കലക്കുക.  എന്നിട്ട് ഇതൊരു കുപ്പിയിൽ എടുത്തു വെക്കുക. ദിവസവും 5 മിനിറ്റുകൾ ഒലിവെണ്ണ ഉപയോഗിച്ച് വേദനയുള്ള സന്ധികൾ നന്നായി തിരുമണം. അതിന് ശേഷം കുപ്പിൽ കലക്കി വെച്ച ഉപ്പുവെള്ളം സ്പ്രൈ ചെയ്ത് തുടച്ചതിന് ശേഷം നല്ല വെള്ളത്തിൽ കഴുകണം. ഇത് സ്ഥിരമായി ചെയ്‌താൽ സന്ധി വേദന സ്ഥിരമായി ഒഴിവാക്കാൻ സഹായിക്കും


Disclaimer : ഇത് പൊതുവായ വിവരത്തിന്റെയും നാട്ട്വൈദ്യങ്ങളുടെയും ഒക്കെ അടിസ്ഥാനത്തിൽ എഴുതിയിരിക്കുന്ന വിവരം ആണ്, സീ മലയാളം ന്യൂസ് ഈ വിവരം സ്ഥിരീകരിക്കുന്നില്ല.


 



 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.