ബ്രെയിൻ ട്യൂമറിനെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ബ്രെയിൻ ട്യൂമറിനെ കുറിച്ചുള്ള തെറ്റിധാരണകൾ അകറ്റുന്നതിനുമാണ് എല്ലാ വർഷവും ജൂൺ എട്ടിന് ലോക ബ്രെയിൻ ട്യൂമർ ദിനം ആചരിക്കുന്നത്. ജർമൻ ബ്രെയിൻ ട്യൂമർ അസോസിയേഷനാണ് ഇതിന് തുടക്കം കുറിച്ചത്. ബ്രെയിൻ ട്യൂമറിനെ കുറിച്ചുള്ള ധാരാളം മിഥ്യാധാരണകൾ മാറ്റുന്നതിനും ഈ അസുഖത്തെ കുറിച്ച് കൃത്യമായ ധാരണ ഉണ്ടാകുന്നതിനുമാണ് ഈ ദിനം ആചരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പലപ്പോഴും സാധാരണ തലവേദന മാത്രമായി തെറ്റിധരിക്കുന്ന ബ്രെയിൻ ട്യൂമർ നിസാരമായി പരിഗണിക്കേണ്ട രോഗമല്ല. ഏത് രോഗത്തെ പോലെ തന്നെ കൃത്യമായ സമയത്തുള്ള ചികിത്സ തന്നെ ബ്രെയിൻ ട്യൂമറിനും വേണ്ടത്. എത്രയും വേഗം രോഗം കണ്ടെത്തുകയും കൃത്യമായി ചികിത്സ നടത്തുകയും ചെയ്താൽ ബ്രെയിൻ ട്യൂമറിനെയും എളുപ്പത്തിൽ തുരത്താം. രോഗം തിരിച്ചറിയാൻ വൈകുന്നതാണ് ബ്രെയിൻ ട്യൂമറിനുള്ള ചികിത്സയ്ക്കുള്ള വലിയ തിരിച്ചടി. രോഗനിര്‍ണയവും ചികിത്സയും ഏറെ പ്രധാനമാണ് ഈ രോഗത്തിന്. 



തലച്ചോറിനുള്ളിലെ ന്യൂറൽ സംവിധാനത്തിൽ നിന്നാണ് ട്യൂമറുകൾ ഉണ്ടാകുന്നത്. ലോകത്ത് ഓരോ വർഷവും ബ്രെയിൻ ട്യൂമർ ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഈ രോഗത്തെ കുറിച്ച് കൂടുതൽ അറിയേണ്ടതും പ്രധാനമാണ്. 
തലവേദന തന്നെയാണ് ബ്രെയിൻ ട്യൂമറിന്റെ ഏറ്റവും പ്രധാന  ലക്ഷണം. മാനസിക നിലയിലെ പെട്ടെന്നുള്ള മാറ്റം, ഛർദ്ദി, ബലഹീനത, അസ്വസ്ഥത, കാഴ്ചയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ, സംസാരിക്കുന്നതിന് ചില ബുദ്ധിമുട്ടുകൾ തുടങ്ങിയവയാണ് ബ്രെയിൻ ട്യൂമറിന്റെ മറ്റ് ലക്ഷണങ്ങൾ.


കൈകാലുകൾ കുഴയുക, മരവിപ്പ്, കടുത്ത തലവേദന എന്നിവും ബ്രെയിൻ ട്യൂമറിന്റെ ലക്ഷണമാണ്. ഈ രോഗത്തിന് ചികിത്സ ഫലം കാണണം എന്നുണ്ടെങ്കിൽ ശാസ്ത്രീയമായ രീതിയിൽ തന്നെ വേണം ചികിത്സ തുടങ്ങാൻ. ന്യൂറോ വിഭാഗം ഡോക്ടറെയാണ് ഇത്തരം ലക്ഷണങ്ങൾ കാണിച്ച് തുടങ്ങിയാൽ കാണേണ്ടത്. ന്യൂറോ ഫിസിഷ്യനെയോ ന്യൂറോ സർജനയോ കാണാവുന്നതാണ്. പരിശോധന ഫലങ്ങളുടെ അടിസ്ഥാനത്തിൽ തുടർചികിത്സകൾ നടത്താൻ കഴിയും. 



പ്രധാനമായും രണ്ടു തരം ബ്രെയിൻ ട്യൂമർ ആണ് ഉള്ളത്. മാരകമായ ക്യാൻസർ മുഴകൾ അല്ലെങ്കിൽ അപകടകരമല്ലാത്ത ബിനൈൻ മുഴകൾ. തലച്ചോറിന്റെ പ്രകോപനം കാരണമാണ് ട്യൂമറുകൾ രോഗലക്ഷണങ്ങൾ കാണിക്കുക. ഈ ലക്ഷണങ്ങൾ എപ്പോഴാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം. തലവേദന ഇല്ലാത്ത ഒരാൾക്ക് സ്ഥിരമായി തലവേദന വരുന്നത്. ഇടവിട്ട് തലവേദനിക്കുന്നത് ശ്രദ്ധിക്കണം.  രാവിലെ ഉണരുമ്പോൾ അതികഠിനമായി ഛർദ്ദിക്കുക, ഛർദ്ദിക്കുന്നതോടെ തലവേദന കുറയുക. ശരീരത്തിന് ബലഹീനത അല്ലെങ്കിൽ ഒരുതരം മരവിപ്പ്.  കാഴ്ചയ്ക്ക് ചില പ്രശ്നങ്ങൾ പ്രത്യേകിച്ച് ഒപ്റ്റിക് നാഡി അല്ലെങ്കിൽ പിറ്റ്യൂട്ടറി ഗ്രന്ഥിക്കുള്ള പ്രശ്നങ്ങൾ.  ഓർമ്മയിൽ ചില പ്രശ്നങ്ങൾ, മാനസികമായി ബുദ്ധിമുട്ടുകൾ, പെരുമാറ്റ പ്രശ്നം, ആശയക്കുഴപ്പം.


Also read: Weight Loss Drink: അമിതവണ്ണം നിങ്ങളെ അലട്ടുന്നുവെങ്കിൽ, flaxseed കഷായം കുടിക്കൂ, കൊഴുപ്പ് പറപറക്കും


ഇത്തരം സൂചനകൾ അപകടമാണ്. ഈ ലക്ഷണങ്ങൾ കാണിച്ചാൽ എത്രയും വേഗം വൈദ്യസഹായം തേടുകയാണ് വേണ്ടത്. ട്യൂമറുകൾ കണ്ടുപിടിക്കാൻ പ്രാഥമികമായി നടത്തുന്നത് സ്കാനിങ്ങാണ്. എംആർഐ സ്കാനിങ്ങിനാണ് പ്രധാനമായും ഉപയോഗിക്കുന്നത്. രോഗിയുടെ പ്രായം, ആരോഗ്യം, ട്യൂമര്‍ തലച്ചോറില്‍ എവിടെയാണ് സ്ഥിതി ചെയ്യുന്നത്, പ്രൈമറി ബ്രെയ്ന്‍ ട്യൂമര്‍ ആണോ അതോ മെറ്റാസ്റ്റാറ്റിക് ആണോ എന്നിവയെ അനുസരിച്ചാണ് തുടർചികിത്സ തീരുമാനിക്കുക. പ്രൈമറി ബ്രെയ്ന്‍ ട്യൂമര്‍ ആണെങ്കില്‍ അത് ഓപ്പറേഷന്‍ ചെയ്യാന്‍ പറ്റുമെങ്കില്‍ മുഴുവനായി എടുത്തു കളയുക എന്നുള്ളതാണ് ചികിത്സയുടെ ആദ്യപടി. തുടര്‍ ചികിത്സ ആയി റേഡിയേഷന്‍, കീമോതെറാപ്പി എന്നിവ വേണോ എന്നുള്ളത് ട്യൂമറിന്റെ പാത്തോളജി റിപ്പോര്‍ട്ട് അനുസരിച്ചാണ് തീരുമാനിക്കുക. 


Also read: Health Tips: ദഹനത്തിന് ഏറെ സഹായകം സ്ട്രോബറി, ദിവസവും കഴിയ്ക്കുന്നത്‌ ആരോഗ്യം ഉറപ്പാക്കും


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ