Karanji Sweet: മധുരം ഇഷ്ടമല്ലേ? തേങ്ങയും ശർക്കരയും നിറച്ചൊരു കരാഞ്ചി തയാറാക്കിയാലോ!
പരമ്പരാഗതമായി തയ്യാറാക്കുന്ന ഒരു വിഭവമാണ് കരാഞ്ചി. മധുരമുള്ള ഫില്ലിംഗ് വച്ച് എണ്ണയിൽ പൊരിച്ചെടുക്കുന്നതാണിത്.
മധുരമുളള വിഭവങ്ങൾ ആഘോഷങ്ങൾക്കും ഉത്സവങ്ങൾക്കും പ്രധാനമാണ്. ഇവയിൽ പരമ്പരാഗതമായി തയ്യാറാക്കുന്ന ഒരു വിഭവമാണ് കരാഞ്ചി. മധുരമുള്ള ഫില്ലിംഗ് വച്ച് എണ്ണയിൽ പൊരിച്ചെടുക്കുന്നതാണിത്. ഇതിന്റെ ഫില്ലിങ്ങുതന്നെയാണ് എടുത്തു പറയേണ്ട വ്യത്യാസം . പലദേശത്തും പല രീതിയിലാണ് ഫില്ലിങ് ചെയ്യുന്നത്. ചിലയിടങ്ങളിൽ ശർക്കരയും തേങ്ങയും ചേർക്കും മറ്റു ചിലയിടങ്ങളിൽ ശർക്കരയ്ക്ക് പകരം പഞ്ചസാര ഉപയോഗിച്ച് തയ്യാറാക്കും. ചിലയിടങ്ങളിൽ ഇതിനെ കാജിക്കായല്ലൂ അല്ലെങ്കിൽ കർജിക്കായി എന്ന് വിളിക്കുന്നു.
പ്രധാന ചേരുവകൾ
മൈദ - അരകപ്പ്
റവ - 1 കപ്പ്
നെയ്യ് - 3 ടീസ്പൂൺ
ഉപ്പ് - ഒരു നുളള്
മഞ്ഞൾ - 1 നുളള്
തേങ്ങ ചിരകിയത് - 1 കപ്പ്
ഏലയ്ക്ക പൊടി - 1 ടീസ്പൂൺ
ശർക്കര - 1 കപ്പ് പൊടിച്ചത്
നുറുക്കിയ കശുവണ്ടി,ബദാം ,കിസ്മിസ് എന്നിവ ആവശ്യത്തിന്.
തയ്യാറാക്കാം കരാഞ്ചി
ഒരു വലിയ ബൗളിൽ മൈദ എടുത്തു അതിലേക്ക് നെയ്യ്, മഞ്ഞൾ, ഉപ്പ് എന്നിവ ചേർക്കുക. ഇത് നന്നായി മിക്സ് ചെയ്ത ശേഷം അൽപം വെള്ളം ഒഴിച്ച് മാവ് കുഴയ്ക്കുക. 2 -3 സ്പൂൺ നെയ്യ് ഒഴിച്ച് വീണ്ടും നന്നായി കുഴയ്ക്കുക. ശേഷം നനവുള്ള ഒരു തുണി കൊണ്ട് 30 മിനിറ്റ് മൂടിവയ്ക്കുക. ഇപ്പോൾ ഒരു പാനിൽ റവ വച്ച് ബ്രൗൺ നിറം ആകുന്നത് വരെ വറുക്കുക. ശേഷം മറ്റൊരു പാത്രത്തിൽ ഇത് തണുക്കാൻ വയ്ക്കുക.
ഇനി ഫില്ലിങ്ങ് തയ്യാറാക്കാം. ആദ്യം ചൂടായ പാനിലേക്ക് തേങ്ങ ചേർക്കുക. അതിലേക്ക് അര സ്പൂൺ നെയ്യ് ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് നുറുക്കിയ കശുവണ്ടി, ബദാം, കിസ്മിസ് എന്നിവ ചേർക്കുക. ഇതിൽ ശർക്കരയും ഏലക്കാ പൊടിയും ചേർക്കുക. എല്ലാം നന്നായി യോജിപ്പിക്കുക. ഇനി സ്ററൗ ഓഫ് ചെയ്തു തണുക്കാൻ വയ്ക്കാം. നന്നായി തണുത്തതിന് ശേഷം കൈയിൽ നെയ്യ് പുരട്ടി കുറച്ചു മാവ് കയ്യിലെടുത്തു ഉരുട്ടുക. പിന്നീട് പൂരി പോലെ പരത്തി കരാഞ്ചി മൗൾഡിൽ എണ്ണ പുരട്ടി മാവ് പരത്തിയത് അവിടെ വയ്ക്കുക. തയ്യാറക്കി വച്ച ഫില്ലിങ്ങ് നടുക്ക് വച്ച് വശങ്ങൾ അല്പം വെള്ളം നനച്ചു പരത്തുക. ശേഷം അച്ച് ഉപയോഗിച്ച് വശങ്ങൾ അമർത്തുക. ബാക്കി വന്ന മാവ് മാറ്റി ഒന്ന് കൂടി വശങ്ങളിൽ അമർത്തിയ ശേഷം കരാഞ്ചി അച്ചിൽ നിന്നും പുറത്തെടുക്കുക.
ശേഷം കരാഞ്ചി ഒരു തുണികൊണ്ട് മൂടുക. ഈ സമയം പാനിൽ എണ്ണ ചൂടാക്കാൻ വയ്ക്കുക. എണ്ണ ചൂടായോ എന്നറിയാൻ അല്പം മാവ് എണ്ണയിലേക്കിടുക. അത് പൊങ്ങിക്കിടക്കുകയാണെങ്കിൽ എണ്ണ ചൂടായി എന്ന് മനസിലാക്കാം. ഇനി ഓരോ കരാഞ്ചിയായി ചൂടായ എണ്ണയിൽ ഇട്ട് മീഡിയം തീയിൽ വറുക്കുക. കരാഞ്ചി ഒരു വശം ബ്രൗൺ നിറം ആകുമ്പോൾ മറിച്ചിടുക തുടർന്ന് ഇരു വശവും പൊരിക്കുക. കരാഞ്ചി വേകാനായി ഏകദേശം 10 -15 മിനിറ്റ് വേണം. തയ്യാറായിക്കഴിഞ്ഞാൽ പാത്രത്തിലേക്ക് മാറ്റി കഴിക്കാവുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA