ഔഷധക്കഞ്ഞി വിശപ്പും ദാഹവും മാത്രമല്ല ശരീരക്ഷീണവും ബലക്ഷയവും അകറ്റുന്നു. ദഹനശക്തിയെ ശരിയായി ക്രമീകരിക്കുന്നു. 
ഉദരസംബന്ധരോഗങ്ങളെ അകറ്റി മലശോധന ഫലവത്താക്കുന്നു. ഔഷധക്കഞ്ഞിക്ക് പനിയെ ഉന്മൂലനം ചെയ്യാൻ സാധിക്കുമെന്നും പറയപ്പെടുന്നു.
അതുകൊണ്ട് തന്നെ രോഗ പ്രതിരോധ ശേഷിയാര്‍ജിക്കാന്‍ ഔഷധകഞ്ഞികള്‍ കഴിക്കുന്നതിലൂടെ സാധിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

വിവിധ തരം ഔഷധക്കഞ്ഞികൾ,ഇതില്‍ ചിലതൊക്കെ ഏറെ പരിചിതമാണ്,


 ഔഷധക്കഞ്ഞി: നവരയരി അല്ലെങ്കിൽ പൊടിയരി - ആവശ്യത്തിന്. ജീരകം 5 ഗ്രാം. ഉലുവ 5 ഗ്രാം. കുരുമുളക് 2 ഗ്രാം. ചുക്ക് 3 ഗ്രാം. 
(എല്ലാം ചേർന്ന് 15 ഗ്രാം) ഇവ ചേർത്ത് കഞ്ഞി ഉണ്ടാക്കി കഴിയ്ക്കുക



 കർക്കടക ഔഷധക്കഞ്ഞി: ചെറൂള പൂവാംകുറുന്നില കീഴാർനെല്ലി ആനയടിയൻ തഴുതാമ മുയൽച്ചെവിയൻ തുളസിയില തകര നിലംപരണ്ട മുക്കുറ്റി വള്ളി 
ഉഴിഞ്ഞ നിക്തകം കൊല്ലി തൊട്ടാവാടി കുറുന്തോട്ടി ചെറുകടലാടി ഇവയെല്ലാം പിഴിഞ്ഞെടുത്ത നീരിൽ കഞ്ഞിവെച്ച് കുടിക്കുക. 
പ്രമേഹം, വാതം, ഹൃദ്രോഗം, ഉദരരോഗം എന്നിവ ബാധിച്ചവർക്ക് ഈ കഞ്ഞി വളരെ നല്ലതാണ്. ഇത്രയും ചേരുവകൾ ഇല്ലെങ്കിലും ഉള്ളതുവെച്ച് 
കഞ്ഞി തയ്യാറാക്കാവുന്നതാണ്.


Also Read:കർക്കടക മാസം; ഔഷധ കഞ്ഞി തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍..


 


 കർക്കടക മരുന്ന് കഞ്ഞി: ഞെരിഞ്ഞിൽ, രാമച്ചം, വെളുത്ത ചന്ദനം, ഓരിലവേര് ,മൂവിലവേര് ,ചെറുവഴുതിന വേര് , ചെറു തിപ്പലി, കാട്ടുതിപ്പലി വേര്, 
ചുക്ക്, മുത്തങ്ങ ,ഇരുവേലി, ചവർക്കാരം, ഇന്തുപ്പ്, വിഴാലരി, ചെറുപുന്നയരി, കാർകോകിലരി, കുരുമുളക്, തിപ്പലി, കുടകപ്പാലയരി, 
കൊത്തമ്പാലയരി,ഏലക്കായ, ജീരകം, കരിംജീരകം, പെരുംജീരകം. ഇവ ഓരോന്നും 10 ഗ്രാം വീതം എടുത്തു ചേർത്ത് പൊടിക്കുക . 
പർപ്പടകപ്പുല്ല് ,തഴുതാമയില, കാട്ടുപടവലത്തിൻ ഇല, മുക്കുറ്റി ,വെറ്റില, പനികൂർക്കയില,കൃഷ്ണതുളസിയില, 5 എണ്ണം ഇവ പൊടിക്കുക. 
10 ഗ്രാം പൊടി , ഇലകൾ പൊടിച്ചതും ചേർത്ത് , 1 ലിറ്റർ വെള്ളത്തിൽ വേവിച്ചു ,250 (മില്ലി) ആക്കി, ഞവരയരി, കാരെള്ള് (5ഗ്രാം) ഇവയും ചേർത്ത് 
വേവിച്ചു , പനംകൽക്കണ്ടും ചേർത്ത് , നെയ്യിൽ ഉഴുന്നുപരിപ്പ് കറുത്ത മുന്തിരിങ്ങ ഇവ വറുത്തു ,അര മുറി തേങ്ങാപ്പാൽ ചേർത്ത് 
രാവിലെ പ്രഭാതഭക്ഷണത്തിനു പകരമോ വൈകുന്നേരമോ സേവിക്കുക.


Also Read:കര്‍ക്കടക കഞ്ഞി കുടിക്കാം,പ്രതിരോധ ശേഷി വര്‍ധിപ്പിക്കാം..


 


ഔഷധക്കഞ്ഞികൾ ഇനിയുമുണ്ട്. കർക്കടകക്കഞ്ഞി കൂടാതെ വിവിധതരം ഔഷധക്കഞ്ഞികളും കഴിക്കാം,ശരീരത്തിലെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ 
ഈ ഔഷധകഞ്ഞികള്‍ കഴിക്കുന്നത്‌ നല്ലതാണ്.


പൊടിയരിക്കഞ്ഞി: പനിക്കും രോഗപ്രതിരോധത്തിനും ശരീരക്ഷീണത്തിനും ഉത്തമം.


ജീരകക്കഞ്ഞി : പനിക്കും മലബന്ധത്തിനും ദഹനശക്തിക്കും ജീരകക്കഞ്ഞി അത്യുത്തമം.


പാൽക്കഞ്ഞി : ശരീരപുഷ്ടിക്കും മലശോധനയ്ക്കും പാൽക്കഞ്ഞി കഴിക്കുന്നത്‌ നല്ലതാണ്.


ഓട്ട്സ് കഞ്ഞി : രക്തസമ്മർദ്ദം കുറയ്ക്കാനും പ്രമേഹം കുറയ്ക്കാനും കൊളസ്ട്രോൾ കുറയാനും അമിത വണ്ണം കുറയാനും പ്രതിരോധശക്തി നേടാനും 
ഓട്ട്സ് കഞ്ഞി ഫലപ്രദമാണ്.


നവരക്കഞ്ഞി : ശരീരവണ്ണം വർദ്ധിക്കാനും, ശക്തിക്കും കാന്തിക്കും നവരക്കഞ്ഞി


ദശപുഷ്പക്കഞ്ഞി : ബുദ്ധിശക്തിയ്ക്കും രോഗപ്രതിരോധത്തിനും ശരീരത്തിൽ കയറുന്ന വിഷാംശങ്ങൾ കളയാനും ഇത് ഫലപ്രദമാണ്.


നാളികേരക്കഞ്ഞി : ത്വക്കിന് മൃദുത്വത്തിനും ശരീരശക്തിക്കും


ഉലുവക്കഞ്ഞി: പ്രമേഹം നിയന്ത്രിക്കാനും, വാതരോഗശമനത്തിനും ഉലുവക്കഞ്ഞി നല്ലതാണ്.


നെയ്‌ക്കഞ്ഞി : ബുദ്ധിയുണ്ടാകാനും ദഹനശക്തി വര്‍ധിക്കാനും, ശരീരപുഷ്ടിക്കും ഉത്തമം.


ഗോതമ്പ് കഞ്ഞി : പ്രമേഹത്തിനും വാതരോഗത്തിനും നല്ലത്.