ഹൃദയവും വൃക്കയും പോലെ നമ്മുടെ ശരീരത്തിലെ പ്രധാനപ്പെട്ട ഭാഗമാണ് കരൾ. ആരോഗ്യകരമായ കരൾ ദീർഘായുസ്സിന് അത്യന്താപേക്ഷിതമാണ്. അല്ലാത്തപക്ഷം നിങ്ങൾ മാരകമായ രോഗത്തിന് ഇരയായേക്കാം. ഇന്ന് ഏറ്റവും സാധാരണമായ രോഗമാണ് ഫാറ്റി ലിവർ. ലിവർ സിറോസിസ്, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ മറ്റ് രോഗങ്ങളും അപകടകരമാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സോഷ്യൽ മീഡിയയിൽ വിവിധ ലിവർ ഡിടോക്സ് പാനീയങ്ങളെ കുറിച്ച് നിരവധി വീഡിയോകൾ നിങ്ങൾക്ക് കാണാൻ സാധിക്കും. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ ഫാൻസി ജ്യൂസുകൾ നിങ്ങളുടെ കരളിനെ തകരാറിലാക്കും. കരൾ തന്നെ വിഷാംശം ഇല്ലാതാക്കുന്ന അവയവമാണ്. അതിനാൽ അത് വിഷവിമുക്തമാക്കേണ്ടതില്ല. കരളിനെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്ന ലളിതമായ ഒരു ട്രിക്കാണ് ഇനി പറയാൻ പോകുന്നത്.  


ALSO READ: ഔഷധഗുണങ്ങള്‍ ഏറെ, കുരുമുളകിനെ ഒഴിവാക്കല്ലേ...


അനാരോഗ്യകരമായ ജീവിതശൈലിയും ജങ്ക് ഫുഡും കാരണം കരൾ രോഗം ആളുകൾക്കിടയിൽ വളരെ സാധാരണമായി മാറിയിരിക്കുന്നു. കരൾ സംബന്ധമായ പ്രശ്നങ്ങൾ പ്രത്യേകിച്ച് ചെറിയ കുട്ടികളിൽ ഇന്ന് സാധാരണമാണ്. കരളിന്റെ ആരോ​ഗ്യവുമായി ബന്ധപ്പെട്ട് കരൾ രോഗ വിദഗ്ധൻ ഡോ. എബി ഫിലിപ്പ് തന്റെ ട്വിറ്റർ അക്കൗണ്ടിൽ ചില വിവരങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. ആഴ്ചയിൽ 150 മിനിറ്റ് നടന്നാൽ ഫാറ്റി ലിവർ പ്രശ്‌നത്തിൽ നിന്ന് മോചനം ലഭിക്കുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. നിങ്ങൾക്ക് നോൺ - ആൽക്കഹോളിക് ഫാറ്റി ലിവർ രോഗമുണ്ടെങ്കിൽ പ്രത്യേകിച്ചും ഇത് ​ഗുണം ചെയ്യും. ആൽക്കഹോളിക് ഫാറ്റി ലിവറിന്റെ കാര്യത്തിലാണെങ്കിൽ മദ്യം ഉപേക്ഷിക്കാനാണ് ഡോക്ടർമാർ നിർദ്ദേശിക്കുന്നത്. 


എന്താണ് വേഗത്തിലുള്ള നടത്തം അഥവാ ബ്രിസ്ക് വാക്കിം​ഗ്? 


1 മിനിറ്റിനുള്ളിൽ 100 ​​ചുവടുകൾ നടക്കണമെന്നാണ് പൊതുവെ പറയപ്പെടുന്നത്. എന്നുവെച്ചാൽ മണിക്കൂറിൽ ഏകദേശം 3.5 മൈൽ ദൂരം നടക്കണം. നിങ്ങളുടെ വേഗത നിങ്ങൾക്ക് സംസാരിക്കാനും മൂളിപ്പാട്ട് പാടാനുമൊക്കെ കഴിയുന്ന തരത്തിലായിരിക്കണം എന്നത് പ്രധാനമാണ്. 


ദിവസവും ബ്രിസ്ക് വാക്കിം​ഗ് ചെയ്യുന്നതിന്റെ ഗുണങ്ങൾ


ദിവസവും ബ്രിസ്ക് വാക്കിം​ഗ് ചെയ്യുന്നത് ഗുരുതരമായ രോഗങ്ങളിൽ നിന്ന് നിങ്ങളെ രക്ഷിക്കും. ഹൃദ്രോഗങ്ങൾ തടയാൻ ദിവസവും 45 മിനിറ്റ് വേഗത്തിലുള്ള നടത്തമാണ് ഹൃദ്രോഗ വിദഗ്ധർ നിർദ്ദേശിക്കുന്നത്. ടൈപ്പ് 2 പ്രമേഹം തടയാനും വേഗത്തിലുള്ള നടത്തം നിർദ്ദേശിക്കപ്പെടുന്നു. ഇത് മാത്രമല്ല, ദിവസേനയുള്ള വേഗത്തിലുള്ള നടത്തം തടി കുറയ്ക്കാനും സഹായിക്കുമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്. 


ആർക്കും സ്വീകരിക്കാവുന്ന ഏറ്റവും എളുപ്പമുള്ള വ്യായാമമാണ് നടത്തം. ഇത് ലളിതവും പ്രായോഗികവുമായി എവിടെയും ചെയ്യാവുന്നതുമാണ്. വിവിധ ആരോഗ്യ ഗുണങ്ങളുള്ള ഒരു കാർഡിയോ വ്യായാമമാണിത്. നിങ്ങൾ വേണ്ടത്ര വേഗത്തിൽ നടക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നത് എങ്ങനെയെന്ന് നോക്കാം. 


ഹൃദയമിടിപ്പ് പരിശോധനയിലൂടെ നിങ്ങൾക്ക് ബ്രിസ്ക് വാക്കിം​ഗ് അളക്കാവുന്നതാണ്. നിങ്ങൾ വേഗത്തിൽ നടക്കുന്നുണ്ടോ എന്ന് അളക്കുന്നതിനുള്ള ഒരു പ്രധാന മാർഗം നിങ്ങളുടെ ഹൃദയമിടിപ്പ് അളക്കുക എന്നതാണ്. അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ അഭിപ്രായത്തിൽ മിതമായി വ്യായാമം ചെയ്യുന്ന സമയത്ത് നിങ്ങളുടെ ഹൃദയമിടിപ്പ് പരമാവധി ഹൃദയമിടിപ്പിന്റെ 50 - 70% ആയിരിക്കും. പരമാവധി ഹൃദയമിടിപ്പിൽ നിന്ന് നിങ്ങളുടെ പ്രായം കുറച്ചാണ് നിങ്ങളുടെ ടാർഗറ്റ് ഹാർട്ട് റേഞ്ച് അളക്കുന്നത്. പരമാവധി ഹൃദയമിടിപ്പ് പരിധി 220 ബിപിഎം ആണ്. അതിനാൽ ഒരു വ്യക്തിക്ക് 35 വയസ്സുണ്ടെങ്കിൽ, അവരുടെ പരമാവധി ഹൃദയമിടിപ്പ് 220 - 35 = 185 ബിപിഎം ആയിരിക്കും. തുടക്കക്കാർക്ക് ഇത് ഒരു മികച്ച വ്യായാമമാണ്. ഇതിന് പണച്ചെലവില്ല എന്നതും എവിടെയും ചെയ്യാൻ കഴിയും എന്നതുമാണ് പ്രധാന സവിശേഷത. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.