Kesar Tea Benefits: ഈ ഗുണങ്ങൾക്കായി ശൈത്യകാലത്ത് കുങ്കുമപ്പൂ ചായ കുടിയ്ക്കാം
Kesar Tea Benefits: സ്ത്രീകളിലെ ആർത്തവ പ്രശ്നങ്ങൾ നിയന്ത്രിക്കുന്നത് മുതൽ നിരവധി ആരോഗ്യ ഗുണങ്ങളുള്ളതാണ് കുങ്കുമപ്പൂ ചായ
Kesar Tea Benefits: കുങ്കുമപ്പൂവ് പാലിൽ ചേർത്ത് കഴിച്ചാൽ നിരവധി ഗുണങ്ങളുണ്ടെന്ന് ഒരുപാട് നമ്മൾ പറഞ്ഞ് കേട്ടിട്ടുണ്ട്. വില വളരെ കൂടുതലാണെങ്കിലും ഒരിക്കലെങ്കിലും അതൊന്ന് കഴിക്കാൻ പലരും ആഗ്രഹിക്കും. ഗർഭിണി ആയിരിക്കുമ്പോൾ സ്ത്രീകൾ കുങ്കുമപ്പൂവ് ഇട്ട് പാൽ കുടിക്കണമെന്നൊക്കെ പറഞ്ഞ് കേട്ടിട്ടുണ്ട്. ആന്റിഓക്സിഡന്റുകളാൽ സമ്പന്നമാണ് കുങ്കുമപ്പൂവ്. ദിവസവും കുങ്കുമപ്പൂവ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.
എന്നാൽ കുങ്കുമപ്പൂ ചായ എപ്പോഴെങ്കിലും കുടിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ അത് കുടിക്കണം. കാരണം അത്രയ്ക്കാണ് കുങ്കുമപ്പൂ ചായയുടെ ഗുണങ്ങൾ. കുങ്കുമപ്പൂ ചായയുടെ ഗുണങ്ങൾ കേട്ടാൽ ചിലപ്പോൾ നിങ്ങൾ ഈ ചായ ഇന്ന് മുതൽ കുടിച്ചു തുടങ്ങും. കുങ്കുമപ്പൂവും ആരോഗ്യത്തിന് ഏറെ ഗുണകരമാണെന്ന് കരുതപ്പെടുന്നു. മഞ്ഞുകാലത്ത് ഇത് കഴിക്കുന്നത് ശരീരത്തിന് ചൂട് നൽകുമെന്നാണ് പറയപ്പെടുന്നത്. തണുപ്പുകാലത്ത് ദിവസവും കുങ്കുമപ്പൂവിട്ട് പാൽ കുടിക്കാൻ ഡോക്ടർമാർ നിർദ്ദേശിക്കുന്നുണ്ട്.
കൂടാതെ പതുവെ സ്ത്രീകൾക്ക് ആർത്തവ സമയത്ത് വേദനകൾ ഉണ്ടാകാറുണ്ട്. ശൈത്യകാലമാകുമ്പോൾ ആ വേദന ചിലരിൽ അധികമാകും. ആർത്തവ വേദന കുറയ്ക്കാൻ കുങ്കുമപ്പൂ ചായ ബെസ്റ്റാണ്. കുങ്കുമപ്പൂ ചായ ഉണ്ടാക്കി കുടിച്ചാൽ ഈ വേദനയ്ക്ക് ഒരുപാട് ആശ്വാസം കിട്ടുമെന്ന് പറയപ്പെടുന്നു. ആർത്തവസമയത്ത് ഒരു കപ്പ് ചൂടുള്ള കുങ്കുമപ്പൂ ചായ കുടിക്കുന്നത് ഊർജ്ജം മാത്രമല്ല വേദനയിൽ നിന്ന് ആശ്വാസവും നൽകുന്നു.
ശൈത്യകാലത്ത് സാധാരണ ചായയിൽ ഒന്ന് മാറി നോക്കാം. കുങ്കുമപ്പൂ ചായ കുടിച്ച് തുടങ്ങാം. ആർത്തവത്തിന് മുൻപായി സ്ത്രീകളിലുണ്ടാകുന്ന പ്രീമെൻസ്ട്രൽ സിൻഡ്രോം ലക്ഷണങ്ങളായ ദേഷ്യം, തലവേദന, ഉത്കണ്ഠ തുടങ്ങിയവയെ നിയന്ത്രിക്കാൻ കുങ്കുമപ്പൂ ചായ കുടിക്കുന്നതിലൂടെ സാധിക്കും. എന്നാൽ കുങ്കുമപ്പൂ ചായ ഒരിക്കലും അമിതമായി കുടിക്കരുത്. അമിതമായാൽ അമൃതും വിഷം എന്ന് കേട്ടിട്ടില്ലേ? അത് കൊണ്ട് കുങ്കുമപ്പൂ ചായയും ആവശ്യത്തിന് മാത്രം കുടിയ്ക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...