സമീപകാലത്തായി ടൈപ്പ് 2 പ്രമേഹത്തിന്റെ ഫലമായി വിട്ടുമാറാത്ത രോഗങ്ങൾ, വൈകല്യം, മരണം എന്നിവ കൂടിവരികയാണ്. ചില സമയങ്ങളിൽ, പ്രമേഹത്തെ മരുന്ന് കൊണ്ട് മാത്രം നിയന്ത്രിക്കാൻ സാധിക്കും. പ്രമേഹം ശരിയായ രീതിയിൽ ചികിത്സിച്ചില്ലെങ്കിൽ, അത് മാരകമായ അനന്തരഫലങ്ങൾ കൊണ്ടുവരും. പ്രമേഹം വൃക്ക തകരാറിനെയും ബാധിക്കും. വൃക്ക തകരാറിലാകുന്നത് പിന്നീട് കൂടുതൽ സങ്കീർണതകളിലേക്ക് നയിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രമേഹരോഗികളിൽ വൃക്കരോഗങ്ങൾ വളരെ കൂടുതലാണെന്നും ഇന്ത്യക്കാർക്കിടയിൽ വൃക്കരോ​ഗവും പ്രമേഹവും വർധിച്ചുവരികയാണെന്നും റൈസിംഗ് കശ്മീരിലെ ഒരു റിപ്പോർട്ട് പറയുന്നു. പ്രമേഹമുള്ള മിക്ക ആളുകളിലും, രക്താതിമർദ്ദം വൃക്കരോഗത്തിനുള്ള ഒരു അധിക അപകട ഘടകമായി പ്രവർത്തിക്കുന്നു. രക്താതിമർദ്ദം ക്രമാനുഗതമായ വൃക്കകളുടെ പ്രവർത്തനത്തെ ക്രമേണ മന്ദ​ഗതിയിലാക്കുകയും വൃക്കയെ തകരാറിലാക്കുകയും ചെയ്യുന്നു. ഇതിന് കൃത്യമായി ചികിത്സ ലഭിച്ചില്ലെങ്കിൽ സങ്കീർണമായ അവസ്ഥയിലേക്ക് നയിക്കും.


പ്രമേഹവും കിഡ്‌നി പ്രശ്‌നങ്ങളും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വോക്കാർഡ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഫിസിഷ്യൻ ഡോ ജിനേന്ദ്ര ജെയിൻ വിശദീകരിക്കുന്നു. “ഡയബറ്റിക് നെഫ്രോപതി (വൃക്കരോഗം) പ്രമേഹം മൂലമാണ് ഉണ്ടാകുന്നത്. ഇത്തരത്തിൽ വൃക്ക തകരാറിലാകുന്നത് വർഷങ്ങളെടുത്ത് ക്രമേണ സംഭവിക്കാം. ഉയർന്ന പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർന്ന നിലയിലായിരിക്കും.


ഇത് രക്തക്കുഴലുകൾക്ക് കേടുപാടുകൾ വരുത്തുകയും വൃക്കകളുടെ പ്രവർത്തനം തീർത്തും അപകടകരമായ സ്ഥിതിയിലെത്തിക്കുകയും (അവസാന ഘട്ടത്തിലുള്ള വൃക്കരോഗം) ചെയ്യും. വൃക്കകൾക്ക് രക്തത്തിൽ നിന്ന് മാലിന്യങ്ങൾ വേർതിരിക്കാൻ സാധിക്കാത്തതിനാൽ ഡയാലിസിസിന് പോകേണ്ടിവരും. പ്രമേഹമുള്ളവരിൽ പെട്ടെന്നോ അല്ലെങ്കിൽ സാവധാനത്തിലോ പിന്നീട് ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകുകയും അത് വൃക്കകളെ കൂടുതൽ തകരാറിലാക്കുകയും ചെയ്യും.


അനിയന്ത്രിതമായ ഉയർന്ന രക്തസമ്മർദ്ദം വൃക്കയ്ക്ക് സമീപമുള്ള ധമനികളെ ചെറുതാക്കുകയോ ദുർബലമാക്കുകയോ കഠിനമാക്കുകയോ ചെയ്യും. പിന്നീട്, കേടായ ധമനികൾ വൃക്ക കോശങ്ങളിലേക്ക് രക്തം നൽകുന്നതിൽ പരാജയപ്പെടും. പ്രമേഹം ശരീരത്തിലെ ഞരമ്പുകളെ തകരാറിലാക്കുമെന്നും ഡോ. ജെയിൻ വ്യക്തമാക്കി. ശരീരഭാരം കൂടുക, കണങ്കാൽ വീക്കം, മൂത്രത്തിൽ ആൽബുമിൻ കൂടുതലായി പുറന്തള്ളുക എന്നിവ പ്രമേഹരോഗികളിൽ വൃക്കരോഗത്തിന്റെ ചില ലക്ഷണങ്ങളാണ്.


രോഗലക്ഷണങ്ങൾ എങ്ങനെ തിരിച്ചറിയാം?


നിങ്ങൾക്ക് പ്രമേഹമുണ്ടെങ്കിൽ, നിങ്ങളുടെ വൃക്കകൾ ഇടയ്ക്കിടെ പരിശോധിക്കുക. ഡോക്ടർ നിർദ്ദേശിക്കുന്ന ലളിതമായ രക്ത-മൂത്ര പരിശോധനകളുടെ സഹായത്തോടെ ഇത് പരിശോധിക്കാവുന്നതാണ്. പ്രമേഹരോഗികൾക്ക് അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവും രക്തസമ്മർദ്ദവും പതിവായി നിരീക്ഷിച്ചുകൊണ്ട് അവരുടെ വൃക്കകളെ ആരോഗ്യകരമായി നിലനിർത്താൻ കഴിയും. പ്രമേഹം മൂലം ഉണ്ടാകുന്ന വൃക്കരോ​ഗം ഒഴിവാക്കാൻ എല്ലാ ദിവസവും വ്യായാമം ചെയ്യുക, കൃത്യസമയത്ത് മരുന്ന് കഴിക്കുക, പഴങ്ങൾ, പച്ചക്കറികൾ, കുറഞ്ഞ സോഡിയം ഭക്ഷണങ്ങൾ എന്നിവ കഴിക്കണമെന്നും ഡോ. ജെയിൻ വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.