ശരീരത്തിലെ മാലിന്യങ്ങൾ വേർതിരിക്കുക എന്ന പ്രധാന പങ്ക് വഹിക്കുന്ന അവയവമാണ് വൃക്ക. വാരിയെല്ലിന്റെ അടിയിലായി സ്ഥിതി ചെയ്യുന്ന രണ്ട് ബീൻ ആകൃതിയിലുള്ള അവയവമാണ് ഇത്. രക്തത്തിൽ നിന്ന് മാലിന്യങ്ങൾ വേർതിരിച്ച് മൂത്രത്തിലൂടെ പുറന്തള്ളുക എന്നതാണ് വൃക്കകളുടെ പ്രധാന ജോലി. ശരീരത്തിന്റെ പിഎച്ച് ലെവൽ, ഉപ്പ്, പൊട്ടാസ്യം എന്നിവയുടെ അളവ് നിയന്ത്രിക്കുന്ന ജോലിയും വൃക്കയുടേതാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജീവിത ശൈലിയാണ് പലപ്പോഴും വൃക്ക സംബന്ധമായ രോഗങ്ങൾക്ക് കാരണമാകുന്നത്. പലപ്പോഴും മൂത്രത്തിൽ കല്ല് പോലെയുള്ള പല വൃക്ക സംബന്ധമായ അസുഖങ്ങളും ആദ്യ ഘട്ടത്തിൽ തന്നെ കണ്ടെത്താൻ പലർക്കും കഴിയാറില്ല. അതിനാൽ തന്നെ ഇത്തരം രോഗങ്ങളുടെ ആദ്യ ലക്ഷണങ്ങൾ എന്താണെന്ന് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. 


ALSO READ: പ്രമേഹ രോഗികൾക്ക് മാമ്പഴം കഴിക്കാൻ സാധിക്കുമോ? വിദഗ്ധരുടെ അഭിപ്രായം ഇങ്ങനെയാണ്


90 ശതമാനം രോഗികളിലും അവസാന ഘട്ടം വരെ രോഗലക്ഷണങ്ങളൊന്നും ഉണ്ടാകാറില്ലെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. വൃക്ക സംബന്ധമായ രോഗങ്ങൾ സാധാരണഗതിയിൽ തുടക്കത്തിൽ തന്നെ തിരിച്ചറിയപ്പെടാറില്ല. സെറം ക്രിയാറ്റിനിൻ, യൂറിൻ ആൽബുമിൻ ഡിറ്റക്ഷൻ തുടങ്ങിയവയുടെ സഹായത്തോടെ രോഗനിർണ്ണയം നടത്താം. 


വൃക്ക തകരാറുള്ള രോഗികൾക്ക് ശരീരമാസകലം നീർവീക്കം, ചിലപ്പോൾ മൂത്രത്തിൽ രക്തം എന്നിവ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഉയർന്ന രക്തസമ്മർദ്ദം വൃക്ക സംബന്ധമായ രോഗങ്ങളുടെ മുന്നറിയിപ്പായി കണക്കാക്കാം. പ്രമേഹം, അമിത വണ്ണം എന്നിവയുള്ളവർ രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും വൃക്കകളുടെ പ്രവർത്തനം പതിവായി പരിശോധിക്കേണ്ടതുണ്ടെന്നാണ് ഡോക്ടർമാർ നിർദ്ദേശിക്കുന്നത്. 


പ്രമേഹ രോഗികൾ, രക്തസമ്മർദ്ദമുള്ളവർ, കുടുംബത്തിൽ വൃക്ക രോഗികൾ ഉള്ളവർ എന്നിവരാണ് പ്രധാനമായും രോഗനിർണയം നടത്തേണ്ടത്. യൂറിൻ ടെസ്റ്റിലൂടെയും രക്തസമ്മർദ്ദ പരിശോധനയിലൂടെയുമെല്ലാം വൃക്ക രോഗങ്ങളുടെ ലക്ഷണങ്ങൾ കണ്ടെത്താവുന്നതാണ്. 



വൃക്കകൾ സ്വാഭാവികമായി വൃത്തിയായി സൂക്ഷിക്കാൻ സഹായിക്കുന്ന ചില ഭക്ഷ്യവസ്തുക്കൾ


ശുചിയായ വൃക്കകൾക്ക്  അവയുടെ ജോലി കൃത്യമായി ചെയ്യാൻ കഴിയും. ഇതിലൂടെ കിഡ്‌നി സ്റ്റോൺ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാൻ സാധിക്കും. ശരീരത്തിലെ ഹോർമോൺ അസന്തുലിതാവസ്ഥ നിയന്ത്രിക്കുക, മുഖക്കുരു, ചർമ്മത്തിലെ തിണർപ്പ് തുടങ്ങിയ പ്രശ്നങ്ങൾ അകറ്റി നിർത്തുക തുടങ്ങിയവ ഇതിലൂടെ സാധ്യമാകും. നാരങ്ങാനീര്, അമര പയർ, ഔഷധ ചായ, ചെറി, ആപ്പിൾ സിഡർ വിനഗർ, ഈന്തപ്പഴം എന്നിവ വൃക്കകൾ സ്വാഭാവികമായി വൃത്തിയാക്കാൻ സഹായിക്കുന്ന ഭക്ഷണപദാർത്ഥങ്ങളാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.