മഞ്ഞുകാലം ആകുമ്പോഴേക്കും ഒരുപാട് ആരോ​ഗ്യപ്രശ്നങ്ങളും ഒപ്പം ചർമ്മ പ്രശ്നങ്ങളും നമ്മളെ അലട്ടാൻ തുടങ്ങും. തണുപ്പ് ആകുമ്പോഴേക്കും ചിലർക്ക് എല്ലുകൾക്ക് ബലക്ഷയം പോലെ ഉണ്ടായേക്കാം. ഈ സമയത്ത് പലർക്കും പലവിധ വേദനകളും ഉടലെടുക്കാറുണ്ട്. അതുകൊണ്ട് തന്നെ ഈ കാര്യങ്ങളിൽ നല്ല ശ്രദ്ധ ആവശ്യമാണ്. ഭക്ഷണ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. പഴങ്ങളും പച്ചക്കറികളും എപ്പോഴും കഴിക്കണമെന്നാണ് പറയാറുള്ളത്. ശൈത്യകാലത്തും അത് അങ്ങനെ തന്നെയാണ്. പഴങ്ങളിൽ കിവി പഴം കഴിക്കുന്നത് വളരെ ​ഗുണം ചെയ്യും. അധികമാർക്കും ഇഷ്ടപ്പെടാത്ത ഈ പഴത്തിന് നിരവധി ആരോ​ഗ്യ​ഗുണങ്ങളുണ്ട്. മഞ്ഞുകാലത്ത് കിവി പഴം കഴിക്കുന്നതിന്റെ ​ഗുണങ്ങളെ കുറിച്ചറിയാം...


COMMERCIAL BREAK
SCROLL TO CONTINUE READING

ശരീരത്തിന്റെ ആരോഗ്യം നിലനിർത്തുന്ന കാര്യങ്ങൾ എല്ലാ കാലത്തും, അത് മഞ്ഞുകാലത്തായാലും വേനൽക്കാലത്തായാലും കഴിക്കണം. കിവി കഴിക്കുന്നത് ചർമ്മ സംരക്ഷണത്തിന് മാത്രമല്ല, ഇവ എല്ലുകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. മഞ്ഞുകാലത്ത് നമ്മുടെ എല്ലുകളുടെ ആരോഗ്യം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. എല്ലുകളുടെ ആരോ​ഗ്യത്തിനായി പോഷകങ്ങൾ കഴിക്കേണ്ടത് പ്രധാനമാണ്. കിവിയിൽ ഫൈറ്റോകെമിക്കലുകളും വിറ്റാമിൻ സിയും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് വളരെ ഗുണം ചെയ്യും. അസുഖങ്ങൾ വരുമ്പോൾ കിവി കഴിക്കാൻ ഡോക്ടർമാരും നിർദ്ദേശിക്കാറുണ്ട്.


Also Read: Winter Care: ശൈത്യകാല രോ​ഗങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം


 


പ്രായമായവർക്ക് മാത്രമല്ല കുട്ടികൾക്കും ഇത് നൽകാവുന്നതാണ്. കിവി കഴിക്കുന്നതിലൂടെ എല്ലുകൾക്ക് ബലം ലഭിക്കും. ശൈത്യകാലത്ത് ഉയർന്ന രക്തസമ്മർദ്ദം പോലുള്ള പ്രശ്‌നങ്ങളുള്ളവർ ദിവസം രണ്ടോ മൂന്നോ തവണ കിവി കഴിക്കുന്നത് നല്ലതാണ്. ധാരാളം വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയ കിവി പ്രതിരോധശേഷി കൂട്ടുന്നു. 


കിവി വാങ്ങാൻ ആളുകൾ മടിക്കുന്നത് അതിന്റെ വില ഓർത്തിട്ടാണ്. എന്നാൽ കിവിയുടെ ഈ ആരോ​ഗ്യ​ഗുണങ്ങൾ മനസിലാക്കി അവ കഴിക്കാൻ ശ്രമിക്കുക. പല രോഗങ്ങളിൽ നിന്നും ഇവ നിങ്ങളെ അകറ്റി നിർത്തും. കിവി ഒരു മികച്ച പ്രതിരോധശേഷി ബൂസ്റ്ററായി കണക്കാക്കപ്പെടുന്നു. മഞ്ഞുകാലത്തൊക്കെ ഉണ്ടാകുന്ന മുറിവുകൾ വേഗത്തിൽ സുഖപ്പെടുത്തുന്നതിന് കിവിയിലെ പ്രകൃതിദത്ത സംയുക്തങ്ങളും ആൻറി ബാക്ടീരിയൽ ഏജന്റുകളും ഫലപ്രദമായി കണക്കാക്കപ്പെടുന്നു.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.