സൂര്യപ്രകാശത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാവരും സൺസ്ക്രീൻ പുരട്ടുന്നത്. എന്നാൽ ഇതിന് പുറമേ, സൺസ്‌ക്രീനിന് മറ്റ് നിരവധി ഗുണങ്ങൾ കൂടിയുണ്ട്. വേനൽക്കാലം ആയതിനാൽ പുറത്തിറങ്ങുമ്പോൾ നിർബന്ധമായും എല്ലാവരും സൺസ്ക്രീൻ ധരിക്കണം എന്നാണ് വിദ​ഗ്ധരുടെ നിർദേശം. SPF 30 അല്ലെങ്കിൽ അഥിന് മുകളിലോട്ടുള്ളത് വേണം ഉപയോ​ഗിക്കാൻ. ചൂടിന്റെ കാഠിന്യം അത്ര വലുതാണ്. വേനൽക്കാലത്ത് മാത്രമല്ല ദിവസവും സൺസ്ക്രീൻ പുരട്ടുന്നത് ചർമ്മത്തിന്റെ സംരക്ഷണത്തിന് ആവശ്യമാണ്. സൺസ്‌ക്രീൻ സൂര്യതാപത്തിൽ നിന്ന് 100% സംരക്ഷണം നൽകുന്നുവെന്നാണ് പറയപ്പെടുന്നത്. മാത്രമല്ല ചർമ്മത്തിലെ പല പ്രശ്‌നങ്ങളെയും ചെറുക്കാൻ ഇത് സഹായിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

അൾട്രാവയലറ്റ് രശ്മികളിൽ നിന്നുള്ള സംരക്ഷണം


ഓസോൺ പാളിയിലെ വിള്ളൽ കാരണം സൂര്യന്റെ ഹാനികരമായ കിരണങ്ങളാൽ ചർമ്മത്തിൽ കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യതയുണ്ട്. സൂര്യപ്രകാശത്തിൽ നിന്ന് ആവശ്യമായ വിറ്റാമിൻ ഡി ലഭിക്കുന്നത് ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണെങ്കിലും അത് ചിലപ്പോൾ നിങ്ങളുടെ ചർമ്മത്തിന് പല പ്രശ്നങ്ങളും ഉണ്ടാക്കും. 


അകാല വാർധക്യം


ചെറുപ്പവും തിളക്കവും ആരോഗ്യവുമുള്ള ചർമ്മമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. പലരും സൺസ്ക്രീൻ പ്രയോഗിക്കുന്നതിനുള്ള പ്രധാന കാരണം ഇതാണ്. വാർധക്യത്തിന്റെ ആദ്യകാല സൂചകങ്ങളായ ചുളിവുകൾ, നേർത്ത വരകൾ, സൺസ്പോട്സ്, ഹൈപ്പർപിഗ്മെന്റേഷൻ, ഫോട്ടോഡേമേജ്, വരണ്ട ചർമ്മം എന്നിവയിൽ നിന്ന് സൺസ്ക്രീൻ സംരക്ഷിക്കുന്നു. 


Also Read: World Chagas Disease Day 2023: പ്രാണികൾ പരത്തുന്ന ച​ഗാസ് രോ​ഗം അപകടകരം; ശ്രദ്ധിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാം


 


സ്കിൻ ക്യാൻസർ സാധ്യത


സൗന്ദര്യവർധക ആവശ്യത്തിനായാണ് പലരും സൺസ്‌ക്രീൻ ഉപയോഗിക്കുന്നത്. എന്നാൽ ഇത് വിവിധ തരത്തിലുള്ള സ്കിൻ ക്യാൻസർ വരാനുള്ള സാധ്യതയിൽ നിന്ന് നിങ്ങളുടെ ചർമ്മത്തെ സംരക്ഷിക്കും. അതിനാൽ എല്ലാ ദിവസവും സൺസ്ക്രീൻ ഉപയോ​ഗിക്കുക.


സൂര്യാഘാതം തടയുന്നു


സൂര്യാഘാതത്തിൽ നിന്ന് സംരക്ഷിക്കാൻ സൺസ്ക്രീൻ ഉപയോ​ഗിക്കുന്നതിലൂടെ സാധിക്കും. 


ചർമ്മത്തിന്റെ ആരോഗ്യം


കൊളാജൻ, കെരാറ്റിൻ, എലാസ്റ്റിൻ തുടങ്ങിയ ചർമ്മ പ്രോട്ടീനുകളെ സൺസ്‌ക്രീൻ സംരക്ഷിക്കുന്നു. ആരോഗ്യമുള്ളതും മിനുസമാർന്നതുമായ ചർമ്മം നിലനിർത്താൻ ഈ പ്രോട്ടീനുകൾ ആവശ്യമാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.