Benefits of Peanut Butter: ഒരു സ്പൂൺ പീനട്ട് ബട്ടറിൽ അടങ്ങിയിട്ടുണ്ട് മുട്ടയേക്കാൾ കൂടുതൽ പ്രോട്ടീൻ, അറിയാം ആരോഗ്യ ഗുണങ്ങൾ!
Peanut Butter Benefits: പീനട്ട് ബട്ടറിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ ശരീരഭാരം കുറയ്ക്കാനും ഹൃദ്രോഗത്തെ ചെറുക്കാനും പ്രമേഹ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
Peanut Butter Benefits: പീനട്ട് ബട്ടർ ആരോഗ്യകരമായ ഒരു ഭക്ഷണമാണ്, പ്രോട്ടീൻ, ഫൈബർ, വിറ്റാമിൻ ബി 3, വിറ്റാമിൻ ബി 6, ഫോളേറ്റ്, മഗ്നീഷ്യം, കോപ്പർ, മാംഗനീസ് തുടങ്ങി ആരോഗ്യത്തിന് ആവശ്യമായ ധാരാളം പോഷകങ്ങളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ഇത് കൂടാതെ വിറ്റാമിൻ ബി 5, സിങ്ക്, പൊട്ടാസ്യം, ഇരുമ്പ്, സെലിനിയം എന്നിവയും ഇതിൽ കാണപ്പെടുന്നു. ശരീരഭാരം കുറയ്ക്കാനും ഹൃദ്രോഗത്തിനെതിരെ പോരാടാനും പ്രമേഹ സാധ്യത കുറയ്ക്കാനും ഈ പോഷകങ്ങൾ സഹായിക്കും. നിങ്ങൾക്ക് ഈ പീനട്ട് ബട്ടർ രാവിലെയോ വൈകുന്നേരമോ എന്നുവേണ്ട എപ്പോൾ വേണമെങ്കിലും കഴിക്കാം. ഒരു സ്പൂൺ പീനട്ട് ബട്ടറിൽ 8 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട് ഇത് മുട്ടയേക്കാൾ കൂടുതലാണ്. മുട്ടയിൽ 6 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ദിവസവും പീനട്ട് ബട്ടർ കഴിക്കുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.
ശരീരഭാരം കുറയ്ക്കാൻ സഹായിക്കും
പീനട്ട് ബട്ടറിൽ ഉയർന്ന അളവിൽ പ്രോട്ടീനും നാരുകളും അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത് കഴിക്കുന്നതിലൂടെ നിങ്ങൾക്ക് പെട്ടെന്ന് വിശപ്പ് അനുഭവപ്പെടില്ല. ഇത് ശരീരഭാരം വർദ്ധിക്കുന്നത് തടയുകയും ആരോഗ്യകരമായ ഭാരം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.
ഹൃദയത്തിന്റെ ആരോഗ്യത്തിന് (good for the heart): പീനട്ട് ബട്ടറിൽ അടങ്ങിയിരിക്കുന്ന മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ ആരോഗ്യമുള്ള ഹൃദയത്തിന് നല്ലതാണ്. ഇത് ഹൃദ്രോഗത്തിൽ നിന്ന് നിങ്ങളെ സംരക്ഷിക്കാൻ സഹായിക്കുന്നു.
ഉയർന്ന പ്രോട്ടീൻ (high protein): പീനട്ട് ബട്ടർ ശരിക്കും ഒരു നല്ല പ്രോട്ടീൻ ഉറവിടമാണ്. ഒരു ടീസ്പൂൺ പീനട്ട് ബട്ടറിൽ 8 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത് ദിവസവും കഴിക്കുന്നത് ശരീരത്തിന് ഉത്തമമാണ്.
നാരുകളാൽ സമ്പന്നമാണ് (rich in fiber): പീനട്ട് ബട്ടറിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ വിശപ്പ് കുറയ്ക്കാൻ സഹായിക്കും. ഇത് കഴിക്കുന്നതിലൂടെ അധിക വിശപ്പ് ഉണ്ടാകില്ല. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഉറവിടം (Good source of vitamins and minerals): പീനട്ട് ബട്ടറിൽ വിറ്റാമിൻ ഇ, ഫോളിക് ആസിഡ്, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഈ പ്രധാന പോഷകങ്ങളെല്ലാം നിങ്ങളുടെ ശരീരത്തിന്റെ ആരോഗ്യകരമായ വികാസത്തിന് സഹായിക്കുന്നു.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...