സ്വപ്നങ്ങളും അവയുടെ അർഥങ്ങളും പലപ്പോഴും രസകരമാണ്. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് നിങ്ങൾ സ്വപ്നം കാണാറുണ്ടോ? എന്താണിതിൻറെ അർഥം. ഇത് വഴി അർഥമാക്കുന്നതെന്താണ്. ഇതിനെ പറ്റി പരിശോധിക്കാം.  ചില പഠനങ്ങൾ അനുസരിച്ച്, ഈ സ്വപ്നങ്ങൾ നമ്മുടെ ഉപബോധമനസ്സുകളിലുള്ള ആഗ്രഹങ്ങൾ കൂടിയാവും.  എന്താണീ സ്വപ്നങ്ങളുടെ പിന്നിൽ കാരണം കൂടി പരിശോധിക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു സ്വപ്നം


ചില സമയങ്ങളിൽ, നാം ഉപബോധമനസ്സോടെ വെറുക്കുന്ന ഒരാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതായി പോലും നാം സ്വപ്നം കണ്ടേക്കാം. നമ്മൾ ഒരാളെ സ്നേഹിക്കുമ്പോൾ വൈകാരികമായ ഒരു ബന്ധം ഉണ്ടാകുന്നത് പോലെ, ഇഷ്ടപ്പെടാത്തപ്പോൾ നമുക്ക് അതിരുകടന്ന വികാരങ്ങൾ കൂടിയും ഉണ്ടാക്കും. അത് ചിലപ്പോൾ ലൈംഗീകത പോലെയും ആയേക്കാം. ഇത് നിങ്ങളുടെ ഉപബോധമനസ്സിൻ്റെ ചില കളികളാണ്. ഇതിന് നിരവധി അർത്ഥങ്ങളുണ്ടാകാം, ഇത് നിങ്ങളുടെ സാധാരണ ജീവിതവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കണമെന്നില്ല.


പ്രശസ്ത വ്യക്തികൾ


ഒരു സിനിമാ താരം, മറ്റ് മേഖലകളിൽ പ്രശസ്തനായ ഒരാൾ ഇങ്ങനെ ആരെങ്കിലുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമെന്ന് സ്വപ്നം കാണുന്നത് സാധാരണമാണ്. ഇതിനർത്ഥം നിങ്ങൾക്ക് ആ സെലിബ്രിറ്റിയെ വളരെയധികം ഇഷ്ടപ്പെട്ടേക്കാം എന്നാണ്. അത്തരം സ്വപ്നങ്ങൾ യാഥാർത്ഥ്യമാകാൻ സാധ്യതയില്ലാത്തതാണെന്നും നിങ്ങൾക്ക് അറിയാം. സെലിബ്രിറ്റികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനെക്കുറിച്ച് നിങ്ങൾക്ക് ഒരു സ്വപ്നം ഉണ്ടെങ്കിൽ. കൃത്യമായി ഇതൊരു സ്വപ്നമാണെന്നും യാഥാർത്ഥ്യങ്ങളല്ലെന്നും മനസ്സിലാക്കിയിരിക്കണം.


മുൻ പങ്കാളിയുമായുള്ള ബന്ധം


കാമുകനോടോ കാമുകിയോടോ ഒപ്പമുള്ള ലൈംഗികബന്ധവും, പ്രണയ ചേഷ്ടകളും ഒക്കെ സ്വപനം കാണുന്നത് പതിവാണ്. ഒരാളുമായി പ്രണയബന്ധത്തിലായതിനാലും അവരുമായി നിങ്ങൾക്ക് എല്ലാത്തരത്തിലുമുള്ള വികാരങ്ങളും ഉണ്ടാവാം.  ഇനി ഒരു പക്ഷെ പ്രണയബന്ധത്തിലായിരിക്കുമ്പോൾ മുൻ കാമുകനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് നിങ്ങൾ സ്വപ്നം കാണുന്നുവെങ്കിൽ, അത് തെറ്റല്ല. നിങ്ങൾ ഒരു സാധാരണ വ്യക്തിയായതിനാൽ, ഇത്തരം സ്വപ്നങ്ങൾ സാധാരണമാണെന്ന് മനസ്സിലാക്കണം. 


നിങ്ങളുടെ പങ്കാളി


ചിലപ്പോഴൊക്കെ നമ്മൾ പ്രണയത്തിലോ വിവാഹബന്ധത്തിലോ ഉള്ള ഒരാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതും സ്വപ്നം കാണുന്നു. ഇത് വളരെ സാധാരണമായ കാര്യമാണ്. ഇത് ഒരുപക്ഷെ അവരോടുള്ള നിങ്ങളുടെ ആന്തരിക സ്നേഹത്തിൻ്റെയും ആകർഷണത്തിൻ്റെയും ലക്ഷണം കൂടിയാണ്. നിങ്ങൾക്ക് അത്തരം സ്വപ്നങ്ങൾ ഉണ്ടെങ്കിൽ, അത് നിങ്ങളുടെ പങ്കാളിയുമായി കഴിയുന്നത്ര പങ്കിടുക. ഇത് നിങ്ങൾ തമ്മിലുള്ള അടുപ്പം വർദ്ധിപ്പിക്കും. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.