രാജ്യം കോവിഡിന്റെ പിടിയിൽ നിന്ന് ഇതുവരെ മുക്തി നേടിയിട്ടില്ല. വീണ്ടും കേസുകളുടെ എണ്ണം പ്രതിദിനം വർധിച്ചു കൊണ്ടിരിക്കുകയാണ്. ഒമിക്രോൺ വകഭേദത്തിന് മിതമായ ലക്ഷണങ്ങളാണ് എങ്കിൽ പോലും അത് അപകടകരമാണെന്ന സൂചനയാണ് വ്യാപനത്തിന്റെ തോത് കണക്കാക്കുമ്പോൾ മനസിലാകുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നിരുന്നാലും രോഗലക്ഷണങ്ങളുള്ളവരും കോവിഡ് ബാധിതരുമായി അടുത്ത സമ്പർക്കം പുലർത്തുന്നവരുമായ നിരവധി ആളുകൾ ആർടി-പിസിആർ പരിശോധനയിൽ നെഗറ്റീവ് ആണ്. ഇതിന് പല കാരണങ്ങളുണ്ടാകാം. 


Also Read: Kerala covid vaccination | 100 ശതമാനം പേർക്കും ആദ്യ ഡോസ്, ആകെ വാക്സിനേഷൻ 5 കോടിയിലധികമെന്ന് ആരോ​ഗ്യമന്ത്രി


സാമ്പിളിലെ പിശക്


കോവിഡിന്റെ പല ലക്ഷണങ്ങളും ഉണ്ടെങ്കിൽ പോലും പലരും RT-PCR പരിശോധന നടത്തുമ്പോൾ നെ​ഗറ്റീവ് ആകുന്നതിനുള്ള ഒരു പ്രധാന കാരണം സാമ്പിളിലെ പിശകാണ്. ഇഎസ്‌ഐസി ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ ഡോ വിജയ് ദത്ത പറയുന്നതനുസരിച്ച്, നടപടിക്രമം ശരിയാണെങ്കിൽ, സാമ്പിൾ ശരിയായി എടുക്കും, സാമ്പിൾ കൊണ്ടുപോകുന്നത് 2-5 ഡിഗ്രി സെൽഷ്യസ് താപനിലയിലാണെങ്കിൽ പോസിറ്റീവ് ആയിരിക്കും.


"സ്വാബ് ശരിയായി എടുത്തിട്ടില്ലെങ്കിൽ, അല്ലെങ്കിൽ എടുക്കുന്ന സ്വാബിൽ വേണ്ടത്ര വൈറൽ കണികകൾ ഇല്ലെങ്കിൽ 
ആർടി-പിസിആർ നെഗറ്റീവ് ആകാമെന്ന് ജെനസ്ട്രിംഗ്സ് ഡയഗ്നോസ്റ്റിക്സിലെ മൈക്രോബയോളജിസ്റ്റായ വിപി ഡോ അൽപാന റസ്ദാൻ പറയുന്നു.


ടെസ്റ്റ് എടുക്കുന്ന സമയം


ഇൻക്യുബേഷൻ അവസ്ഥയിലായിരിക്കുമ്പോൾ നിങ്ങളുടെ പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആയി വന്നേക്കാം. കാരണം ഇൻകുബേഷൻ കാലയളവ് ശരീരത്തിൽ പ്രവേശിച്ചതിന് ശേഷം രോഗലക്ഷണങ്ങൾ വികസിപ്പിക്കാൻ വൈറസ് എടുക്കുന്ന സമയത്തെ പ്രതിഫലിപ്പിക്കുന്നു.


ഒമിക്രോൺ വകഭേദത്തിന്റെ കാര്യത്തിൽ ലക്ഷണങ്ങൾ കാണിച്ചാലും മൂന്ന് മുതൽ ആറ് ദിവസം വരെയുള്ള സമയത്ത് ആയിരിക്കും വൈറസ് നമ്മുടെ ഉള്ളിലുണ്ടാവുക. ആറ് ദിവസത്തിന് ശേഷം അതിൽ ഒരു ഡ്രോപ്പ് സംഭവിക്കുകയും ചെയ്യും. അതിനാൽ രോഗലക്ഷണങ്ങളുടെ ആദ്യ ദിവസം, പരിശോധന നെഗറ്റീവ് ഫലം കാണിച്ചേക്കാമെന്ന് ക്ലിനിക്കൽ ഗവേഷകനായ ഡോ രാജീവ് ജയദേവൻ പറയുന്നു.


Also Read: India Covid Updates | മൂന്നര ലക്ഷത്തിനടുത്ത് പ്രതിദിന കോവിഡ് കേസുകൾ, 703 മരണം, ആകെ ഒമിക്രോൺ കേസുകൾ 9,692 


ഇൻകുബേഷൻ കാലയളവ് കുറച്ചുകൂടി നീണ്ടുനിൽക്കുമെന്ന് പല വിദഗ്ധരും അവകാശപ്പെടുന്നു. ഡോ റസ്ദാൻ പറയുന്നതനുസരിച്ച്, ശരാശരി ഇൻകുബേഷൻ കാലയളവ് നാല് മുതൽ ആറ് ദിവസം വരെയാണ്. പലർക്കും നേരത്തെ തന്നെ പോസിറ്റീവ് ആയേക്കാം എന്നിരിക്കിലും രോഗലക്ഷണങ്ങൾ ആരംഭിച്ച് ആറ് ദിവസത്തിന് ശേഷമാണ് പരിശോധനയ്ക്ക് ഏറ്റവും അനുയോജ്യമായ സമയം.


വൈറസ് പിടിപെടുന്ന സമയം


ഒമിക്രോൺ വേരിയന്റ് ബാധിച്ച പലർക്കും രോഗലക്ഷണങ്ങളുണ്ട്. അണുബാധയുടെ ഘട്ടം കടന്നുപോയിട്ടുണ്ടെങ്കിൽ കോവിഡ് പരിശോധനയിൽ അവർ നെഗറ്റീവ് ആകും. പൊതുജനാരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ, ഒരു വ്യക്തിക്ക് രോഗം ബാധിച്ച് ആദ്യ ദിവസം മുതൽ 10 ദിവസം വരെ മറ്റൊരാളിലേക്ക് വൈറസ് പകരാൻ സാധ്യതയുണ്ട്. പ്രധാന ലക്ഷണങ്ങൾ കാണിക്കുന്നതിന് 24 മണിക്കൂർ മുമ്പ് ആളുകൾക്ക് പോസിറ്റീവ് ആകാൻ സാധ്യതയുണ്ട്.


മറ്റ് പല ഘടകങ്ങളും കോവിഡ് -19 ടെസ്റ്റുകളുടെ ഫലങ്ങളെ സ്വാധീനിച്ചേക്കാം. ഒരു വ്യക്തിയുടെ പൊതു പ്രതിരോധശേഷി, പ്രായം, വാക്സിനേഷൻ നില, മറ്റ് രോഗാവസ്ഥകൾ എന്നിവ രോഗലക്ഷണങ്ങളുടെ തുടക്കത്തെയും വൈറസ് കണ്ടെത്തലിനെയും ബാധിച്ചേക്കാം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.