ഇന്ത്യയിൽ പ്രമേഹ രോഗികളുടെ എണ്ണം പ്രതിദിനം വർധിച്ചു വരികയാണ്. ഈ ജീവിതശൈലിരോ​ഗം രാജ്യത്ത് അതിവേ​ഗം ആളുകളിൽ പടർന്നു പിടിക്കുന്നു എന്നത് യാഥാർത്ഥത്തിൽ ആശങ്കജനകമായ ഒരു വസ്തുതയാണ്. കുട്ടികൾ മുതൽ മുതിർന്നവരിൽ വരെ ഈ രോ​ഗം ഇപ്പോൾ സാധാരണമായി മാറി കൊണ്ടിരിക്കുന്നു. പ്രമേഹം മറ്റ് പല രോഗങ്ങൾക്കും ഉള്ള സാധ്യത വർദ്ധിപ്പിക്കുന്നു. തെറ്റായ ഭക്ഷണക്രമവും അനാരോഗ്യകരമായ ജീവിതരീതിയുമാണ് പ്രമേഹത്തിന്റെ പ്രധാന കാരണങ്ങൾ എന്നാണ് പൊതുവേയുള്ള പഠനങ്ങൾ പറയുന്നതെങ്കിലും ശരീരത്തിൽ ചില വിറ്റാമിന്റെ കുറവും പ്രമേഹത്തിന് കാരണമാകുന്നു. അത്തരത്തിൽ പ്രമേഹത്തിന് വഴിയൊരുക്കുന്ന വിറ്റാമിനെകുറിച്ചാണ് ഈ ലേഖനത്തിൽ പറയുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷന്റെ റിപ്പോർട്ട് അനുസരിച്ച്, ശരീരത്തിൽ വിറ്റാമിൻ ഡി കുറവുള്ള ആളുകൾക്ക് പ്രമേഹം വരാനുള്ള സാധ്യത പല മടങ്ങ് കൂടുതലാണ്. നഗരപ്രദേശങ്ങളിലെ ആളുകൾക്കിടയിൽ ഈ വിറ്റാമിന്റെ കുറവ് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, ഇതുമൂലം പ്രമേഹ കേസുകൾ വർദ്ധിക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ, ആളുകൾ വിറ്റാമിൻ ഡിയുടെ കുറവ് ഗൗരവമായി എടുക്കണമെന്നാണ് ആരോ​ഗ്യവിദ​ഗ്ധരുടെ നിർദ്ദേശിക്കുന്നത്. നഗരപ്രദേശങ്ങളിലുള്ളവർ അതിരാവിലെ ജോലിക്ക് പോകുകയും വൈകുന്നേരമാണ് വീട്ടിലെത്തുകയെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ സമയത്ത് അവർക്ക് സൂര്യപ്രകാശം ലഭിക്കുന്നില്ല. ഇതുമൂലം ശരീരത്തിലെ വിറ്റാമിൻ 'ഡി'യുടെ അളവ് കുറയുന്നു. ഇതുകൂടാതെ, ശരിയായ ഭക്ഷണക്രമം പാലിക്കാത്തവരിലും ഈ വിറ്റാമിന്റെ കുറവുണ്ടാകാം.


ALSO READ: നിങ്ങളുടെ ജീവിതശൈലിയിൽ ഈ 4 മാറ്റങ്ങൾ വരുത്തൂ, ഹൃദയസംബന്ധമായ പ്രശ്‌നങ്ങളോട് പറയാം ബൈ ബൈ


വിറ്റാമിൻ ഡി ഇൻസുലിൻ നിയന്ത്രിക്കുന്നു


ദ ലാൻസെറ്റ് ജേണലിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, ശരീരത്തിലെ ഇൻസുലിൻ അളവ് നിയന്ത്രിക്കാൻ വിറ്റാമിൻ 'ഡി' സഹായിക്കുന്നു. ശരീരത്തിലെ നീർവീക്കവും കുറയ്ക്കുന്നു. ഇത് പ്രമേഹ സാധ്യത കുറയ്ക്കുന്നു. വൈറ്റമിൻ ഡിയുടെ അളവ് കുറവുള്ളവരിൽ ഇൻസുലിൻ ശരീരത്തിൽ ശരിയായ രീതിയിൽ പ്രവർത്തിക്കില്ല. ഇക്കാരണത്താൽ, രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർന്ന് പ്രമേഹത്തിന് കാരണമാകും.


ഇതിൽ നിന്ന് എങ്ങനെ സംരക്ഷിക്കാം?


പ്രമേഹം ഒഴിവാക്കാൻ ശരീരത്തിലെ വിറ്റാമിൻ ഡിയുടെ അളവ് നല്ലതായിരിക്കണം . വിറ്റാമിൻ ഡിയുടെ പ്രധാന ഉറവിടം സൂര്യപ്രകാശമാണ്. അതുകൊണ്ട് രാവിലെ കുറച്ചു നേരം വെയിലിൽ ഇരിക്കണം. മാത്രമല്ല, ആരോഗ്യകരമായ ഭക്ഷണക്രമവും ചിട്ടയായ വ്യായാമവും പ്രമേഹ സാധ്യത കുറയ്ക്കാൻ സഹായിക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.