SSC CGL Examination 2020 ന് അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്ന്
സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ കംബൈൻഡ് ഗ്രാജുവേറ്റ് ലെവൽ പരീക്ഷയ്ക്ക് അപേക്ഷിക്കനുള്ള അവസരം ഇന്ന്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഇന്നാണെങ്കിലും 2020 എസ്എസ്സി സിജിഎൽ പരീക്ഷയുടെ ഫീസ് ഫെബ്രുവരി രണ്ടാം തീയതി വരെ അടയ്ക്കാം.
New Delhi: സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ കംബൈൻഡ് ഗ്രാജുവേറ്റ് ലെവൽ പരീക്ഷയ്ക്ക് (Staff Selection Commission Complete Graduate Level Examination) അപേക്ഷിക്കനുള്ള അവസരം ഇന്ന്, ജനുവരി 31 ന് അവസാനിക്കും. ഇത് വരെ അപേക്ഷിച്ചിട്ടില്ലാത്ത ഉദ്യോഗാർത്ഥികൾ സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. (www.ssc.nic.in)
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഇന്നാണെങ്കിലും 2020 എസ്എസ്സി സിജിഎൽ (SSC CGL) പരീക്ഷയുടെ ഫീസ് ഫെബ്രുവരി (February) രണ്ടാം തീയതി വരെ അടയ്ക്കാം. ചെല്ലാൻ ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന അവസാന തീയതി ഫെബ്രുവരി 4 ആണ്. ചെല്ലാൻ വഴി ഫീസ് അടയ്ക്കാനുള്ള അവസാന തീയതി ഫെബ്രുവരി 6 ബാങ്കിന്റെ പ്രവർത്തി സമയം വരെയാണ്.
ALSO READ: 2022 M5 CS; BMW വേഗതയേറിയ പുതിയ കാർ മോഡൽ പുറത്തിറക്കി
മെയ് 29 മുതൽ ജൂൺ 7 വരെയുള്ള തീയതികളിലായിരിക്കും 2020 എസ്എസ്‌സി സിജിഎൽ (SSC CGL) പരീക്ഷയുടെ (Examination)TIER 1 നടക്കുക. TIER 2ന്റെ തീയ്യതികൾ ഇനിയും പ്രഖ്യാപിച്ചിട്ടില്ല, പിന്നീട് അറിയിക്കുന്നതാണ്. ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി തലത്തിലുള്ള ഒഴിവുകൾ നികത്താനാണ് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ കംബൈൻഡ് ഗ്രാജുവേറ്റ് ലെവൽ പരീക്ഷ സംഘടിപ്പിക്കുന്നത്.
ALSO READ: Beetroot ന് ഔഷധ ഗുണങ്ങളേറെ; കാൻസറിനെ പോലും പ്രതിരോധിക്കാൻ ഈ പച്ചക്കറിയ്ക്ക് കഴിയും
ഡിസംബർ (December) 29 നാണ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിക്കാൻ ആരംഭിച്ചത്. ജനുവരി 31 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.