ഒന്നും രണ്ടുമല്ല, ഒരു വർഷത്തിനുള്ളിൽ മൂന്ന് കോവിഡ് വകഭേദവും ബാധിച്ച 11 വയസ്സുകാരൻ
ആദ്യത്തെ തവണ കോവിഡ് ബാധിച്ചപ്പോൾ കടുത്ത പനി ഉണ്ടായിരുന്നതായി അലോൺ പറയുന്നു
ഇസ്രായേൽ: ഒരു വർഷത്തിനുള്ളിൽ ഒരാൾക്ക് മൂന്ന് തവണ കോവിഡ് ബാധിക്കുക. അതും മാറി മാറി മൂന്ന് കോവിഡ് വകഭേദങ്ങൾ. ഒരു 11 വയസ്സുകാരൻറെ കഥയാണ് സംഭവം. അലോൺ ഹെൽഫ്ഗോട്ട് എന്ന് പേരുള്ള ഇസ്രായേലി ആൺകുട്ടിക്കാണ് ഒരു വർഷത്തിനുള്ളിൽ ആൽഫ, ഡെൽറ്റ, ഒമിക്രോണും അടക്കം മൂന്ന് വേരിയൻറുകളും ബാധിച്ചത്.
ആദ്യത്തെ തവണ കോവിഡ് ബാധിച്ചപ്പോൾ കടുത്ത പനി ഉണ്ടായിരുന്നതായി അലോൺ പറയുന്നു. സ്കൂളിൽ ക്ലാസ് തുടങ്ങിയ മുതൽ, "മൂന്നും നാലും തവണ " ക്വാറന്റൈനിൽ പ്രവേശിക്കാൻ നിർബന്ധിതനായെന്നും അലോൺ പറയുന്നു. "ഞാൻ കിടക്കയിലോ ഫോണിലോ സമയം ചെലവഴിക്കാൻ ശ്രമിച്ചു. അപ്പോൾ യഥാർത്ഥത്തിൽ ഒന്നും ചെയ്യാനില്ല," അദ്ദേഹം പറഞ്ഞു.
വീണ്ടും കോവിഡ് വരുമ്പോൾ
ഒരു തവണ കോവിഡ് വന്നാൽ പിന്നീട് ആവർത്തിച്ചുള്ള അണുബാധകൾ ഉണ്ടാവില്ലെന്ന് പറയുന്നുണ്ടെങ്കിലും, ചില സന്ദർഭങ്ങളിൽ വീണ്ടും അണുബാധ ഉണ്ടാകാറുണ്ട്. ജൂലൈയിൽ സമാനമായ ഒരു കേസിൽ, വാക്സിന് ശേഷവും, 61 കാരനായ ഡൽഹി ഡോക്ടർക്ക് ആൽഫ, ഡെൽറ്റ എന്നീ രണ്ട് വേരിയന്റുകൾ ബാധിച്ചു.
2020 ഓഗസ്റ്റ് 16-നാണ് അവർ ആദ്യം പോസിറ്റീവാകുന്നത്. കാര്യമായ ലക്ഷണമില്ലായിരുന്നു. പിന്നീട് 2021 ഏപ്രിൽ 12-ന്, രണ്ടാം തവണയും പോസിറ്റീവായി, കൂടെ കടുത്ത വയറുവേദന, പനി, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. 19 ദിവസത്തിനുള്ളിൽ, മെയ് 3 ന്, അവർക്ക് മൂന്നാം തവണയും പോസിറ്റീവായി
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...