Puttu Ice-Cream: എന്താണ് ഈ പുട്ട് ഐസ്ക്രീം? ഉണ്ടാക്കുന്നതെങ്ങനെ?
സംസ്ഥാനത്തെ മിക്ക കഫേകളിലും റെസ്റ്റോറന്റുകളിലും ഇപ്പോൾ പുട്ട് ഐസ്ക്രീം കിട്ടും. വീടുകളിലും ഇത് എളുപ്പത്തിൽ തയ്യാറാക്കാം.
രുചിയിലും നിറത്തിലും വ്യത്യസ്തത വരുത്തി നമ്മുടെ പുട്ടുകുറ്റിയിൽ നിന്ന് നല്ല ശക്തിയിൽ തളളിവിടുമ്പോൾ ദേ വരുന്നു മഴവില്ലഴകിൽ ഐസ്ക്രീം പുട്ട്. ചൂടുകാലത്ത് ഇത് ബെസ്റ്റാണ്. വയർ നിറയും ഉറപ്പ്. രണ്ട് പേർക്ക് ഇത് ധാരാളമയി കഴിക്കാം.
പുട്ട് ഐസ്ക്രീം പെട്ടെന്നുണ്ടാക്കാം
കോൺഫ്ലക്സ്, വാനില ഐസ്ക്രീം, വാൾനട്ട്, ചോക്ലേറ്റ് ഐസ്ക്രീം, സ്ട്രോബെറി ഐസ്ക്രീം, ബട്ടർ സ്കോച്ച്, ഉണക്കമുന്തിരി
ബദാം, കശുവണ്ടി വേണമെങ്കിൽ ആവശ്യത്തിന് ടൂട്ടി ഫ്രൂട്ടി എന്നിവയാണ് ഇതിന്റെ ചേരുവകൾ. ഇനി ഫ്രീസറിൽ വച്ച ചില്ലിട്ട പുട്ട് കുറ്റിയിൽ ആദ്യ ലെയറായി കോൺഫ്ലകസ് ഇടുക അതിനു മുകളിലായി ഓരോ ഐസ്ക്രീം ഇട്ടു ലെയർ ആയി ഓരോന്നും നിറയ്ക്കുക. ശേഷം പുട്ടുകുറ്റി നേരെ ഫ്രീസറിൽ കുറച്ച് സമയം സെറ്റ് ആകാൻ വയ്ക്കുക. ഇനി ഐസ്ക്രീം പ്ലേറ്റിലേക്ക് പുട്ടു തളളുന്നത് പോലെ തളളി മാറ്റാം.
സംസ്ഥാനത്തെ മിക്ക കഫേകളിലും റെസ്റ്റോറന്റുകളിലും ഇപ്പോൾ പുട്ട് ഐസ്ക്രീം കിട്ടും. വീടുകളിലും ഇത് എളുപ്പത്തിൽ തയ്യാറാക്കാം. ഐസ്ക്രീം തയ്യാറാക്കുന്ന രീതിയും അതിന്റെ വീഡിയോയും സോഷ്യൽ മീഡിയകളിൽ വൈറലാണ്.
തിരുവനന്തപുരത്തെ കഫേ ഓവറ എന്ന കടയിലെ പ്രധാന വിഭവമാണ് പുട്ട് ഐസ്ക്രീം. അമ്പലമുക്കിൽ നർമദ കോംപ്ലക്സിന് എതിരായിട്ടാണ് ഈ കഫേ ഉള്ളത്. 250 രൂപയാണ് ഇവിടെ പുട്ട് ഐസ്ക്രീമിന് വില. രാവിലെ 11 മണി മുതൽ രാത്രി 11 വരെയുള്ള സമയത്ത് കഫേയിൽ പോയാൽ നിങ്ങൾ രുചിയേറിയ പുട്ട് ഐസ്ക്രീം കഴിക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...