പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കൃത്യമായി ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. പ്രോട്ടീന്റെ കുറവ് മൂലം ഹോർമോൺ വ്യതിയാനം , മസിലുകൾക്ക് പ്രശ്നങ്ങൾ കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവും പ്രോട്ടീന്റെ കുറവ് മൂലം ഉണ്ടാകും. 

 

പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ തടി കൂട്ടും എന്ന കാരണം പറഞ്ഞ് പലരും ഒഴിവാക്കാറുണ്ട്. എന്നാൽ ഇത് ആരോഗ്യപ്രശ്നങ്ങളെ ക്ഷണിച്ചുവരുത്തുകയാണ്  ചെയ്യുന്നത്. പ്രോട്ടീന്റെ കാര്യത്തിൽ മുന്നിൽ മുട്ടയും പാലും പാൽ ഉത്പന്നങ്ങളും തന്നെയാണ്. എന്നാൽ പലർക്കും മുട്ടയും പാലും ദിവസവും കഴിക്കുന്നത് മടിയാണ്. മാത്രമല്ല വെജിറ്റേറിയനുകൾക്ക് മുട്ട വേണ്ട താനും. എന്നാൽ പിന്നെ മുട്ടയെക്കാൾ പ്രോട്ടീൻ തരുന്ന ഭക്ഷണം എന്തൊക്കെയെന്ന് ഒന്ന് നോക്കിയാലോ... 

 

ഇരുമ്പിന്റെയും കാൽസ്യത്തിന്റെയും കലവറയാണ് നമ്മുടെ നാട്ടിൽ സുലഭമായി കിട്ടുന്ന ബീൻസ്. അരക്കപ്പ് ബീൻസിൽ നിന്നും 7.3 ഗ്രാം പ്രോട്ടീന് പുറമേ വിറ്റാമിൻ സിയുടെ ഗുണങ്ങളും ലഭിക്കും. 

 

പനീറിലും യോഗർട്ടിലും ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. പനീറിൽ കലോറി കുറവും പ്രോട്ടീൻ കൂടുതലും ആയതിനാൽ തന്നെ പനീർ കഴിക്കുന്നത് കൊണ്ട് വണ്ണം വയ്ക്കും എന്ന പേടിയും വേണ്ട. നാല് ഔൺസ് പനീറിൽ നിന്നും ലഭിക്കുന്നത് 14 ഗ്രാമോളം പ്രോട്ടീനാണ്. ആറ് ഔൺസ് യോഗർട്ടിൽ നിന്നും അഞ്ച് ഗ്രാം പ്രോട്ടീനും ലഭിക്കും. 

 

പച്ചക്കറിക്കൾക്കിടയിലെ പ്രോട്ടീൻ രാജാവ് കോളീഫ്ലവർ ആണ്. ഏറ്റവും കൂടുതൽ പ്രോട്ടീൻ അടങ്ങിയ പച്ചക്കറിയാണ് കോളീഫ്ലവർ. ഫൈബറും വിറ്റാമിനുകളും അടങ്ങിയ കോളീഫ്ലവറിന്റെ ഒരു കപ്പിൽ നിന്നും തന്നെ മൂന്ന് ഗ്രാം പ്രോട്ടീൻ ആണ് ലഭിക്കുക. 

 

ചീസും പ്രോട്ടീൻ സമ്പുഷ്ഠമായ ഭക്ഷണമാണ്. ആരോഗ്യകരമായ കൊഴുപ്പ് മാത്രമാണ് ചീസിൽ ഉള്ളത്. ഇത് എല്ലുകൾക്കും കൂടുതൽ ബലം നൽകും. ഒരു ഔൺസ് ചീസിൽ നിന്നും 6.5 ഗ്രാം പ്രോട്ടീനാണ് ലഭിക്കുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.